പെരുമ്പളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Perumbalam

Primbalão
village
Perumbalam is located in Kerala
Perumbalam
Perumbalam
Location in Kerala, India
Perumbalam is located in India
Perumbalam
Perumbalam
Perumbalam (India)
Coordinates: 9°51′N 76°22′E / 9.850°N 76.367°E / 9.850; 76.367Coordinates: 9°51′N 76°22′E / 9.850°N 76.367°E / 9.850; 76.367
Country India
StateKerala
DistrictAlappuzha
ജനസംഖ്യ
 (2001)
 • ആകെ9,678
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
Lok Sabha constituencyAlappuzha
Vidhan Sabha constituencyAroor

ആലപ്പുഴ ജില്ലയിൽ വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് പെരുമ്പളം. ഇത് പെരുമ്പളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു. വേമ്പനാട്ടു കായലിൽ ആലപ്പുഴ, എറണാകുളം ജില്ലകൾക്ക് ഇടയിലായി 5 കിലോമീറ്റർ നീളവും 2 കിലോമീറ്റർ വീതിയുമുള്ള പെരുമ്പളം കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ്. പതിനായിരത്തിൽ അധികമാണ് ജനസംഖ്യ.[1]

പൊതു സംവിധാനങ്ങൾ[തിരുത്തുക]

പെരുമ്പളം ദ്വീപിലെ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ. 1850-ൽ കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[അവലംബം ആവശ്യമാണ്] ജലഗതാഗത വകുപ്പിന്റെ ബോട്ടുകളാണ് പ്രധാന യാത്രാമാർഗം.

എത്തിച്ചേരാൻ[തിരുത്തുക]

ചേർത്തല - അരൂക്കുറ്റി പാതയിൽ ചേർത്തലയിൽ നിന്നും 17 കിലോമീറ്ററും അരൂക്കുറ്റി നിന്നും 6 കിലോമീറ്ററും സഞ്ചരിച്ചാൽ പാണാവള്ളി ബോട്ട് ജെട്ടിയിൽ എത്താം. അവിടെനിന്നും ബോട്ട് മാർഗ്ഗം ദ്വീപിൽ എത്തിച്ചേരാവുന്നതാണ്. പൂത്തോട്ടയിൽ നിന്നും ബോട്ടു മാർഗ്ഗവും ദ്വീപിലെത്തിച്ചേരാം.

കാപ്പികോ കമ്പനി റിസോർട്ട്, പെരുമ്പളം ദ്വീപിൽ നിന്നുള്ള വീക്ഷണം

അവലംബം[തിരുത്തുക]

  1. "പാലം പെരുമ്പളത്തിനുള്ള ഓണസമ്മാനം: മുഖ്യമന്ത്രി". മനോരമ. ശേഖരിച്ചത് 9 സെപ്റ്റംബർ 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെരുമ്പളം&oldid=3330829" എന്ന താളിൽനിന്ന് ശേഖരിച്ചത്