പൃഥ്വിരാജ് ചൗഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൃഥ്വിരാജ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൃഥ്വിരാജ് (വിവക്ഷകൾ) എന്ന താൾ കാണുക. പൃഥ്വിരാജ് (വിവക്ഷകൾ)
Prithviraj Chauhan
അജ്മേറിലെ പൃഥ്വിരാജ് ചൗഹാന്റെ പ്രതിമ
അജ്മേറിലെ പൃഥ്വിരാജ് ചൗഹാന്റെ പ്രതിമ
ജനനം 1149
മരണം 1192 (aged 43)
മറ്റ് പേരുകൾ Prithvi Raj III
തൊഴിൽ 12th century king of Ajmer and Delhi

രാജ്‌പുത് വംശത്തിലെ ഒരു രാജാവായിരുന്നു പൃഥ്വിരാജ് ചൗഹാൻ (1149-1192 CE). 12 ആം നൂറ്റാണ്ടിലെ രണ്ടാം പകുതിയിൽ ഉത്തരേന്ത്യ ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഹിന്ദു രാജാക്കന്മാരിൽ അവസാനത്തെ രാജാവായിരുന്ന ഹേമുവിന് മുൻപത്തെ ഭരണാധികാരിയായിരുന്ന പൃഥ്വിരാജ്. A.D.1169 ൽ തന്റെ 20-മത്തെ വയസ്സിൽ അദ്ദേഹം ഇരട്ടതലസ്ഥാനങ്ങളായ അജ്മേർ , ഡെൽഹി എന്നീ സ്ഥലങ്ങൾ ഭരിച്ചു. ഇപ്പോഴത്തെ രാജസ്ഥാൻ, ഹരിയാന എന്നിവടങ്ങളിൽ പ്രധാന മിക്ക ഭാഗങ്ങളും ആ സമയത്ത് അദ്ദേഹത്തിന്റെ ഭരണ പരിധിയിലായിരുന്നു. അക്കാലത്ത് 1175 ൽ കന്നോജിലെ രാജാവായിരുന്ന ജയ ചന്ദ്ര റാത്തോഡിന്റെ മകളായ സംയുക്ത എന്നും സംയോഗിത എന്നും അറിയപ്പെടുന്ന രാജകുമാരിയുമായുള്ള പ്രണയം ഇന്ത്യൻ സാഹിത്യത്തിലെ ഒരു പ്രണയകാവ്യമായി ഇന്നും അറിയപ്പെടുന്നു. പൃഥ്വിരാജിന്റെ സഭയിലെ ഒരു കവിയായിരുന്ന ചന്ദ് ബർദായി ഇതിനെ പറ്റി ഒരു ഐതിഹാസ്യ കാവ്യം തന്നെ രചിച്ചു. പിന്നീട് ഇത് പൃഥ്വിരാജ് റാസോ എന്ന പേരിൽ പ്രസിദ്ധമായി.


1191 ലെ ഒന്നാം തരേൻ യുദ്ധത്തിൽ അഫ്ഗാൻ ഭരണാധികാരിയായ മുഹമ്മദ് ഗോറിയെ പൃഥ്വിരാജ് തോൽപ്പിച്ചിരുന്നു. പക്ഷേ, അടുത്ത വർഷം വീണ്ടും ഗോറി ആക്രമിക്കുകയും 1192 ലെ രണ്ടാം യുദ്ധത്തിൽ പൃഥ്വിരാജിന്റെ തോൽപ്പിക്കുകയും ചെയ്തു. ഇത് ഇന്ത്യയിൽ മുസ്ലീം സുൽത്താൻമാരുടെ ഭരണസ്ഥാപനത്തിന് വഴി ഒരുക്കുകയും ഡെൽഹി മുസ്ലീം ഭരണത്തിന് കീഴിൽ വരികയും ചെയ്തു. തുടർന്ന് മുഹമ്മദ് ഗോറി ഡൽഹി ഭരണം അദ്ദേഹത്തിന്റെ അടിമയും സൈന്യാധിപനുമായ ഖുത്ബുദ്ദീൻ ഐബക്ക് എന്ന അടിമയെ എല്പ്പിച്ചു.1206 മുതൽ 1290 വെരെ ഈ വംശം ഡൽഹി ഭരിച്ചു


"https://ml.wikipedia.org/w/index.php?title=പൃഥ്വിരാജ്_ചൗഹാൻ&oldid=2337701" എന്ന താളിൽനിന്നു ശേഖരിച്ചത്