ജാതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാതകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജാതകം (വിവക്ഷകൾ) എന്ന താൾ കാണുക. ജാതകം (വിവക്ഷകൾ)

ജനനസമയത്തെ ഗ്രഹസ്ഥിതിയെ ആശ്രയിച്ച് എഴുതുന്ന ജീവിത ഫലകമാണ് ജാതകം . ഭാരതീയ ജ്യോതിഷമാണ് ജാതകത്തിനാധാരം. മുജ്ജന്മകർമം അനുസരിച്ച് ജനനം മുതൽ മരണം വരെ അനുഭവിക്കുന്ന ഫലങ്ങൾ മുഴുവനും ജാതകം കൊണ്ട് അറിയാൻ കഴിയുമെന്ന് ജ്യോതിഷം അവകാശപ്പെടുന്നു. ജാതകം രചിക്കാൻ വരാഹഹോര, പരാശരഹോര,ജാതകപാരിജാതകം,ഫലദീപിക,ഭാവകുതൂഹലം , ജാതകചന്ദ്രിക മുതലായ ഗ്രന്ഥങ്ങൾ പഠിച്ചിരിക്കണം.


'ജനനീ ജന്മസൗഖ്യാനാം വർ‌ദ്ധനീ കുലസമ്പദാം,

പദവീപൂർ‌വ്വപുണ്യാനാം ലിഖ്യതേ ജന്മപത്രികാ'

എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ജാതകത്തിൽ പഞ്ചാംഗയുക്തമായ ജന്മസമയം,ഗ്രഹനില,നവാംശകം,ഗ്രഹസ്ഫുടങ്ങൾ, പഞ്ചാംഗഫലം,യോഗഫലം എന്നിവയും തുടർന്ന് ഭാവഫലവിചാരം, ലഗ്നഭലം,ആയുർഭാവം,വിദ്യാഭാവം, വിവാഹകാലം,പൂർ‌വജന്മപുനർ‌ജന്മാവസ്ഥ,ധനഭാഗ്യഭാവം,സഹോദരഭാവം,മാതൃപിതൃഭാവം,ദശകാലനിരൂപണം എന്നീകാര്യങ്ങൾ ചർച്ച ചെയ്യുന്നു, തുടർന്ന് കാലചക്രദശ,നിർ‌വാണദശ,ആധാനദശ,ഉല്പന്നദശ,മഹാദശ,മൃത്യുദശ എന്നിവ വിചാരണ ചെയ്‌തിട്ട് നക്ഷത്രദശാകാലം സൂക്ഷ്മപ്പെടുത്തി എഴുതുന്നു. ദശാപഹാരങ്ങളുടെ ഫലം പ്രമാണസഹിതം വിവരിച്ച് അഷ്ടവർഗം ഗണിച്ച് ചേർക്കുന്നു.

'യദ്യന്മയാദ്യ ലിഖിതം ജാതകസ്യ ശുഭാശുഭം സത്യം

ഭവതു തത്സർ‌വം ഗുരൂണാം കരുണാ ബലാൽ '

എന്ന സമാപ്തവാക്യത്തോടെ ജാതകരചന ഉപസംഹരിക്കുന്നു.

ശിഷ്ട്ദശ[തിരുത്തുക]

സാധാരണ60നാഴിക ഒരു നക്ഷത്രസമയമയി കണക്കക്കിയാണുശിഷ്ടദശ കണക്കാക്കുന്നത്.നക്ഷ്ത്രശിഷ്ടം

  • ദശാനാതന്റെ വർഷം /60=വർഷം
  • ശിഷ്ടം / 6=മാസം
  • ശിഷ്ടം *6=ദിവസം

കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • വിശ്വവിജ്ഞാനകോശം ആറാം വാള്യം

ശിഷ്ടം /5=മാസം എന്നുവായിക്കുക

"https://ml.wikipedia.org/w/index.php?title=ജാതകം&oldid=3774182" എന്ന താളിൽനിന്ന് ശേഖരിച്ചത്