പിപ്പലാന്ത്രി

Coordinates: 25°06′40″N 73°47′20″E / 25.11111°N 73.78889°E / 25.11111; 73.78889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിപ്പലാന്ത്രി
village
പിപ്പലാന്ത്രി is located in Rajasthan
പിപ്പലാന്ത്രി
പിപ്പലാന്ത്രി
Location in Rajasthan, India
പിപ്പലാന്ത്രി is located in India
പിപ്പലാന്ത്രി
പിപ്പലാന്ത്രി
പിപ്പലാന്ത്രി (India)
Coordinates: 25°06′40″N 73°47′20″E / 25.11111°N 73.78889°E / 25.11111; 73.78889
Country India
StateRajasthan
DistrictRajsamand district
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)
PIN
313324
ISO കോഡ്RJ-IN
Nearest cityRajsamand
വെബ്സൈറ്റ്www.piplantri.com

രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പിപ്പലാന്ത്രി (Piplantri).[1] പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യയിലെ എല്ലാഗ്രാമങ്ങൾക്കും മാതൃകയാണ് ഈ ഗ്രാമം. പെൺകുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഇവിടെ വലിയ ആഘോഷങ്ങൾ നടക്കാറുണ്ട്.

പ്രത്യേകത[തിരുത്തുക]

പിപ്പലാന്ത്രി ഗ്രാമത്തിൽ ഓരോ പെൺകുഞ്ഞ് ജനിക്കുമ്പോഴും നൂറ്റിപ്പതിനൊന്ന് മരങ്ങൾ വച്ചുപിടിപ്പിക്കണമെന്നാണ് നിയമം. മാവ്, വേപ്പ്, നെല്ലി, ശീഷം എന്നിങ്ങനെയുള്ള ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണ് നടുന്നത്. ഇവ മുറിച്ചുമാറ്റാൻ പാടില്ല. 2006-ൽ ഗ്രാമവാസികൾ ഒത്തുചേർന്നാണ് ഇങ്ങനെയൊരു നിയമം രൂപീകരിച്ചത്. അതിനുശേഷം ഇവിടെ ധാരാളം പെൺകുഞ്ഞുങ്ങൾ പിറന്നു. അവരോടൊപ്പം രണ്ടരലക്ഷത്തോളം മരങ്ങളെയും പിപ്പലാന്ത്രിക്കു ലഭിച്ചു. ഗ്രാമത്തലവനായ ശ്യാം സുന്ദർ പലിവാൽ ആണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്.[2] അദ്ദേഹത്തിന്റെ മരിച്ചുപോയ മകൾ കിരണിന്റെ ഓർമ്മയ്ക്കായി ഈ പദ്ധതിക്ക് കിരൺ നിധി യോജന എന്ന പേരാണ് നൽകിയിരിക്കുന്നത്.[3]

പെൺകുഞ്ഞ് ജനിക്കുമ്പോൾ ഗ്രാമവാസികൾ ചേർന്ന് 21,000 രൂപ ശേഖരിക്കുകയും അത് കുട്ടിയുടെ രക്ഷിതാക്കളെ ഏൽപ്പിക്കുകയും ചെയ്യുന്നു. രക്ഷിതാക്കൾ 10,000 രൂപ കൂടി ചേർത്ത് ഈ തുക ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇടുന്നു. കുട്ടിക്ക് ഇരുപത് വയസ്സാകുമ്പോൾ മാത്രമേ തുക പിൻവലിക്കാൻ സാധിക്കൂ. പ്രായപൂർത്തിയാകുന്നതിനുമുമ്പ് മകളെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്നും അവൾക്കുവേണ്ട വിദ്യാഭ്യാസം നൽകുമെന്നും രക്ഷിതാക്കൾ ഉറപ്പുനൽകണം. മകളുടെ ജന്മദിനത്തിൽ നട്ടുപിടിപ്പിച്ച മരങ്ങളെ സംരക്ഷിക്കേണ്ടതും രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. മറ്റു ഗ്രാമങ്ങൾക്കെല്ലാം മാതൃകയായ ഈ പദ്ധതി നടപ്പാക്കിയതിലൂടെ പിപ്പലാന്ത്രി ഒരു പരിസ്ഥിതിസൗഹാർദ്ദ ഗ്രാമമായി മാറി.[4] വൃക്ഷങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിലൂടെ നല്ല വരുമാനവും ലഭിക്കുന്നുണ്ട്. അതോടെ ഗ്രാമത്തിന്റെ സാമ്പത്തികസ്ഥിതിയും മെച്ചപ്പെട്ടു.[5]

അവലംബം[തിരുത്തുക]

  1. "A village that plants 111 trees for every girl born in Rajasthan". The Hindu. Retrieved 26 March 2015.
  2. "Celebrating girl child: Here's what India can learn from Rajasthani village, Piplantri". www.firstpost.com. Firstpost. Retrieved 26 March 2015.
  3. "പിപ്പലാന്ത്രിയിലെ പെൺമരങ്ങൾ". 2013 ജൂൺ 4. Retrieved 2016 മാർച്ച് 29. {{cite web}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "Piplantri villagers plant 100 trees to celebrate a girl child's birth". http://ibnlive.in.com. Cable News Network LP, LLLP. A Time Warner Company. Archived from the original on 2013-07-18. Retrieved 26 March 2015. {{cite web}}: External link in |website= (help)
  5. "Indian Village Plants Future for Young Girls". time.com. Time Inc. Retrieved 26 March 2015.
"https://ml.wikipedia.org/w/index.php?title=പിപ്പലാന്ത്രി&oldid=3806129" എന്ന താളിൽനിന്ന് ശേഖരിച്ചത്