രാജ്സമന്ദ് ജില്ല
രാജ്സമന്ദ് ജില്ല राजसमन्द जिला | |
---|---|
ജില്ല | |
Nickname(s): ഏഷ്യയിലെ ഏറ്റവും വലിയ മാർബിൾ വിപണനകേന്ദ്രം. | |
രാജ്യം | ![]() |
സംസ്ഥാനം | രാജസ്ഥാൻ |
സ്ഥാപകൻ | റാണാ രാജ് സിങ് |
നാമഹേതു | റാണാ രാജ് സിങ് |
വിസ്തീർണ്ണം | |
• ആകെ | 4,550.93 കി.മീ.2(1,757.12 ച മൈ) |
പ്രദേശത്തിന്റെ റാങ്ക് | 19 |
ജനസംഖ്യ (2011) | |
• ആകെ | 1,158,283, |
• ജനസാന്ദ്രത | 217/കി.മീ.2(560/ച മൈ) |
ഭാഷകൾ | |
• ഔദ്യോഗികം | ഹിന്ദി, രാജസ്ഥാനി |
• പ്രാദേശികം | ഹിന്ദി, മേവാരി |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 313324/26 |
Telephone code | 02952 |
വാഹന റെജിസ്ട്രേഷൻ | RJ-30 |
Lok Sabha constituency | Rajsamand (Lok Sabha constituency) |
Nearest city | Udaipur, chittorgarh, Bhilwara, Pali district, Ajmer |
Avg. annual temperature | 22.5 °C (72.5 °F) |
Avg. summer temperature | 45 °C (113 °F) |
Avg. winter temperature | 00 °C (32 °F) |
വെബ്സൈറ്റ് | rajsamand |
ഇന്ത്യയിൽ രാജസ്ഥാൻ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ജില്ലയാണ് രാജ്സമന്ദ് (Rajsamand District). രാജ്സമന്ദ് നഗരത്തിലാണ് ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ മേവാറിലെ റാണാ രാജ് സിങ് പണികഴിപ്പിച്ച രാജ്സമന്ദ് തടാകത്തിന്റെ പേരിൽ നിന്നാണ് ജില്ലയ്ക്കും പട്ടണത്തിനും ആ പേരു ലഭിച്ചത്. 1991 ഏപ്രിൽ 10-ന് ഉദയ്‌പൂർ ജില്ല വിഭജിച്ചാണ് രാജ്സമന്ദ് രൂപീകരിച്ചത്. പെൺകുട്ടികളുടെ ജന്മദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ആഘോഷിക്കുന്ന പിപ്പലാന്ത്രി ഗ്രാമം രാജ്സമന്ദ് ജില്ലയിലാണ്.
ഭൂപ്രകൃതി[തിരുത്തുക]
രാജ്സമന്ദ് ജില്ലയുടെ മൊത്തം വിസ്തൃതി 4768 ചതുരശ്ര കിലോമീറ്റർ ആണ്. ജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ആരവല്ലി പർവ്വതനിരകളും വടക്ക് അജ്മീർ ജില്ലയും കിഴക്ക് ഭീൽവാരാ ജില്ലയും തെക്കുകിഴക്ക് ചിത്തോർഗഢ് ജില്ലയും തെക്ക് ഉദയ്‌പൂർ ജില്ലയും സ്ഥിതിചെയ്യുന്നു. ചമ്പൽ നദിയുടെ കൈവഴിയായ ബനാസ് നദിയുടെ തീരത്താണ് രാജ്സമന്ദ് സ്ഥിതിചെയ്യുന്നത്. അറി, ഗോമതി, ചന്ദ്ര, ഭോഗ എന്നീ നദികൾ ഈ ജില്ലയിലൂടെ ഒഴുകുന്നുണ്ട്.
ജനജീവിതം[തിരുത്തുക]
2011-ലെ സെൻസസ് അനുസരിച്ച് രാജ്സമന്ദ് ജില്ലയിലെ ആകെ ജനസംഖ്യ 1,158,283 ആണ്. ഒരു ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് 302 ആളുകൾ എന്നതാണ് ജനസാന്ദ്രത. 2001 മുതൽ 2011 വരെയുള്ള വളർച്ചാനിരക്ക് 17.35% ആണ്. ആയിരം പുരുഷൻമാർക്ക് 988 സ്ത്രീകൾ എന്ന നിലയിലാണ് സ്ത്രീ-പുരുഷാനുപാതം. ജില്ലയിലെ സാക്ഷരത 63.93% ആണ്.[1]
അവലംബം[തിരുത്തുക]
- ↑ "District Census 2011". Census2011.co.in. 2011. ശേഖരിച്ചത് 2011-09-30.
പുറംകണ്ണികൾ[തിരുത്തുക]
Rajsamand district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. - Rajsamand District Official website
- Rajsamand district Population
- Rajsamand District Hindi Website
- Rajsamand Profile
- Brief about Rajsamand District[പ്രവർത്തിക്കാത്ത കണ്ണി]
Ajmer district Bhilwara district Pali district Rajsamand district
Udaipur district Chittaurgarh district (Western)