പിക്‌സാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിക്‌സാർ ആനിമേഷൻ സ്റ്റുഡിയോസ്
തരം വാൾട്ട് ഡിസ്നി കമ്പനിയുടെ അനുബന്ധ സ്ഥാപനം
വ്യവസായം
പ്രധാന ആളുകൾ
  • എഡ്വിൻ കാറ്റ്മുൾ (പ്രസിഡൻറ്)[1]
  • ജോൺ ലാസ്സീറ്റർ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ)
  • ജിം മോറിസ് (പ്രസിഡൻറ്)[1]
ഉൽപ്പന്നങ്ങൾ
  • പിക്സാർ ഇമേജ് കമ്പ്യൂട്ടർ
  • റെൻഡർമാൻ
  • മാരിയോണറ്റ്
മാതൃസ്ഥാപനം
അനുബന്ധ സ്ഥാപനം(കൾ) പിക്സാർ കാനഡ (ഇപ്പോൾ നിലവിലില്ല)
വെബ്‌സൈറ്റ് www.pixar.com

പിക്‌സാർ ആനിമേഷൻ സ്റ്റുഡിയോസ്, കാലിഫോർണിയ ആസ്ഥാനമായ ഒരു അമേരിക്കൻ കമ്പ്യൂട്ടർ ആനിമേഷൻ സ്റ്റുഡിയോ ആണ്. പ്രശസ്ത ഹോളിവുഡ് സിനിമ നിർമ്മാണ കമ്പനി ആയ ലൂക്കാസ് ഫിലിമിന്റെ കംപ്യൂട്ടർ വിഭാഗം ആയി 1979 - ഇൽ പ്രവർത്തനം തുടങ്ങിയ പിക്‌സാർ പിന്നീട് ആപ്പിൾ കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ സ്റ്റീവ് ജോബ്‌സ് മുഖ്യ നിക്ഷേപകൻ ആയ ശേഷം ഒരു കോർപ്പറേഷൻ ആയി വളർന്നു. 2006 -ഇൽ വാൾട്ട് ഡിസ്‌നി കമ്പനി 7.4 ബില്യൺ ഡോളറിന് ഏറ്റെടുത്തു.

1995 -ഇൽ പുറത്തിറങ്ങിയ ആദ്യത്തെ കമ്പ്യൂട്ടർ ആനിമേഷൻ ചിത്രമായ ടോയ് സ്റ്റോറി തുടങ്ങി, 2015 -ഇൽ പുറത്തിറങ്ങിയ ദ ഗുഡ് ഡൈനൊസോർ വരെ പതിനാറ് ആനിമേഷൻ പതിനാറ് ചിത്രങ്ങൾ പിക്‌സാർ നിർമിച്ചു. ഫൈൻഡിങ് നീമോ (2003), ടോയ് സ്റ്റോറി 3 (2010), ഇൻസൈഡ് ഔട്ട് (2015) എന്നീ ചിത്രങ്ങൾ എക്കാലത്തെയും അമ്പത് പണം വാരി ചിത്രങ്ങളിൽ ഒന്നായി. ഇന്ന് വരെ പുറത്തിറക്കിയ പതിനാറു ചിത്രങ്ങളിൽ പതിമൂന്നും ഏറ്റവും കളക്ഷൻ നേടിയ അമ്പത് ആനിമേഷൻ ചിത്രങ്ങളിൽ പെടുന്നു.

പിക്‌സാർ ഇതുവരെ പതിനഞ്ച് അക്കാദമി അവാർഡുകളും, ഏഴ് ഗോൾഡൻ ഗ്ലോബ് അവാർഡുകളും, പതിനൊന്ന് ഗ്രാമി അവാർഡുകളും നേടി. 2001 മുതൽ ഇങ്ങോട്ട് ഏതാണ്ട് എല്ലാവർഷവും പിക്സറിന്റെ ചിത്രങ്ങൾ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ എട്ട് തവണ വിജയിക്കുകയും ചെയ്തു. ഫൈൻഡിങ് നീമോ (2003), ടോയ് സ്റ്റോറി 3 (2010), ഇൻസൈഡ് ഔട്ട് (2015) എന്നിവ കൂടാതെ ദ ഇൻക്രെഡിബിൾസ് (2004), റാറ്ററ്റൂയി (2007), വാൾ-ഇ (2008), അപ്പ് (2009), ബ്രേവ് (2012) എന്നിവയും ആ പട്ടികയിൽപ്പെടും. മോൺസ്റ്റേഴ്‌സ്, ഇൻക് (2001), കാർസ് (2006) എന്നിവ മാത്രമാണ് മികച്ച ആനിമേഷൻ ചിത്രമായി അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ട് അവാർഡ് ലഭിക്കാതെ പോയ ചിത്രങ്ങൾ. മോൺസ്റ്റേഴ്‌സ് യൂണിവേഴ്സിറ്റി (2013), ദ ഗുഡ് ഡൈനൊസോർ (2015) മാത്രമാണ് ഒരു ഇനത്തിലും അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിക്കാതെ പോയ പിക്‌സാർ ചിത്രങ്ങൾ.

പിക്‌സാർ ചിത്രങ്ങളുടെ പട്ടിക[തിരുത്തുക]

# ചിത്രം റിലീസ് തീയതി സംവിധായകൻ എഴുത്തുകാരൻ നിർമ്മാണം സംഗീതം
കഥ തിരക്കഥ
1 ടോയ് സ്റ്റോറി നവംബർ 22, 1995 John Lasseter John Lasseter, Pete Docter, Andrew Stanton and Joe Ranft Joss Whedon, Andrew Stanton, Joel Cohen and Alec Sokolow Ralph Guggenheim and Bonnie Arnold Randy Newman
2 എ ബഗ്‌സ് ലൈഫ് നവംബർ 25, 1998 John Lasseter
Co-Director: Andrew Stanton
John Lasseter, Andrew Stanton and Joe Ranft Andrew Stanton, Donald McEnery and Bob Shaw Darla K. Anderson and Kevin Reher
3 ടോയ് സ്റ്റോറി 2 നവംബർ 24, 1999 John Lasseter
Co-Directors: Lee Unkrich and Ash Brannon
John Lasseter, Pete Docter, Ash Brannon and Andrew Stanton Andrew Stanton, Rita Hsiao, Doug Chamberlin and Chris Webb Helene Plotkin and Karen Robert Jackson
4 മോൺസ്റ്റേഴ്‌സ്, ഇൻക് നവംബർ 2, 2001 Pete Docter
Co-Directors: Lee Unkrich and David Silverman
Pete Docter, Jill Culton, Jeff Pidgeon and Ralph Eggleston Andrew Stanton and Dan Gerson Darla K. Anderson
5 ഫൈൻഡിങ് നീമോ മെയ് 30, 2003 Andrew Stanton
Co-Director: Lee Unkrich
Andrew Stanton Andrew Stanton, Bob Peterson and David Reynolds Graham Walters Thomas Newman
6 ദ ഇൻക്രെഡിബിൾസ് നവംബർ 5, 2004 Brad Bird John Walker Michael Giacchino
7 കാർസ് ജൂൺ 9, 2006 John Lasseter
Co-Director: Joe Ranft
John Lasseter, Joe Ranft and Jorgen Klubien Dan Fogelman, John Lasseter, Joe Ranft, Kiel Murray, Phil Lorin and Jorgen Klubien Darla K. Anderson Randy Newman
8 റാറ്ററ്റൂയി ജൂൺ 29, 2007 Brad Bird
Co-Director: Jan Pinkava
Jan Pinkava, Jim Capobianco and Brad Bird Brad Bird Brad Lewis Michael Giacchino
9 വാൾ-ഇ ജൂൺ 27, 2008 Andrew Stanton Andrew Stanton and Pete Docter Andrew Stanton and Jim Reardon Jim Morris Thomas Newman
10 അപ്പ് മെയ് 29, 2009 Pete Docter
Co-Director: Bob Peterson
Pete Docter, Bob Peterson and Tom McCarthy Bob Peterson and Pete Docter Jonas Rivera Michael Giacchino
11 ടോയ് സ്റ്റോറി 3 ജൂൺ 18, 2010 Lee Unkrich John Lasseter, Andrew Stanton and Lee Unkrich Michael Arndt Darla K. Anderson Randy Newman
12 കാർസ് 2 ജൂൺ 24, 2011 John Lasseter
Co-Director: Brad Lewis
John Lasseter, Brad Lewis and Dan Fogelman Ben Queen Denise Ream Michael Giacchino
13 ബ്രേവ് ജൂൺ 22, 2012 Mark Andrews and Brenda Chapman
Co-Director: Steve Purcell
Brenda Chapman Mark Andrews, Steve Purcell, Brenda Chapman and Irene Mecchi Katherine Sarafian Patrick Doyle
14 മോൺസ്റ്റേഴ്‌സ് യൂണിവേഴ്സിറ്റി ജൂൺ 21, 2013 Dan Scanlon Dan Scanlon, Dan Gerson and Robert L. Baird Kori Rae Randy Newman
15 ഇൻസൈഡ് ഔട്ട് ജൂൺ 19, 2015 Pete Docter
Co-Director: Ronnie del Carmen
Pete Docter and Ronnie del Carmen Pete Docter, Meg LeFauve and Josh Cooley Jonas Rivera Michael Giacchino
16 ദ ഗുഡ് ഡൈനൊസോർ നവംബർ 25, 2015 Peter Sohn Peter Sohn, Erik Benson, Meg LeFauve, Kelsey Mann and Bob Peterson Meg LeFauve Denise Ream Mychael and Jeff Danna
17 ഫൈൻഡിങ് ഡോറി ജൂൺ 17, 2016 Andrew Stanton
Co-Director: Angus MacLane
Andrew Stanton Andrew Stanton and Victoria Strouse Lindsey Collins Thomas Newman

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിക്‌സാർ&oldid=2429167" എന്ന താളിൽനിന്നു ശേഖരിച്ചത്