ഉള്ളടക്കത്തിലേക്ക് പോവുക

ഫൈൻഡിങ് നീമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Finding Nemo
Theatrical release poster
സംവിധാനംAndrew Stanton
തിരക്കഥAndrew Stanton
Bob Peterson
David Reynolds
Story byAndrew Stanton
നിർമ്മാണംGraham Walters
അഭിനേതാക്കൾ
ഛായാഗ്രഹണംSharon Calahan
Jeremy Lasky
ചിത്രസംയോജനംDavid Ian Salter
സംഗീതംThomas Newman
നിർമ്മാണ
കമ്പനികൾ
വിതരണംBuena Vista Pictures
റിലീസ് തീയതി
  • May 30, 2003 (2003-05-30)
ദൈർഘ്യം
100 minutes
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$94 million
ബോക്സ് ഓഫീസ്$936.7 million

2003 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആനിമേഷൻ ചിത്രമാണ് ഫൈൻഡിങ് നീമോ. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമിച്ച ചിത്രം വാൾട്ട് ഡിസ്നി പിക്ചർസ് വിതരണം ചെയ്തു. ആൻഡ്രൂ സ്റ്റാൻറ്റൺ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ ആൽബർട്ട് ബ്രൂക്ക്സ്, എല്ലെൻ ഡിജിനേറെസ്, അലക്സാണ്ടർ ഗൗഡ്, വില്ലെം ഡെഫോ തുടങ്ങിയവർ ശബ്ദം നൽകി. മാർലിൻ എന്ന് പേരുള്ള ഒരു മത്സ്യം ഡോറി എന്ന മറ്റൊരു മത്സ്യത്തൊടൊപ്പം തട്ടികൊണ്ടുപോയ തന്റെ മകനായ നീമോയെ തേടിയിറങ്ങുന്നതാണ് കഥാതന്തു. 

മെയ് 30, 2003 -ന് പ്രദർശനത്തിനെത്തിയ ഫൈൻഡിങ് നീമോ, ലോകമെങ്ങും മികച്ച നിരൂപകപ്രശംസ നേടി. നാല് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കി. ലോകമെമ്പാടും 867 ദശലക്ഷം ഡോളർ വരുമാനം നേടിയ ചിത്രം എക്കാലത്തെയും മികച്ച വരുമാനം നേടുന്ന അനിമേഷൻ ചിത്രമായി. [1]

2006 ഓടേ ചിത്രത്തിന്റെ 40 ദശലക്ഷം കോപ്പികൾ വിറ്റഴിച്ചു അതുവഴി, ഏറ്റവും വില്പന നേടുന്ന ഡിവിഡി പതിപ്പ് എന്ന ബഹുമതിയും ലഭിച്ചു. 2012 -ൽ ചിത്രത്തിന്റെ 3ഡി പതിപ്പ് പുറത്തിറക്കി. 2008 -ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച 10 അനിമേഷൻ ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രത്തെ ഉൾപ്പെടുത്തി. ജൂൺ 17, 2016 -ൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഫൈൻഡിങ് ഡോറി പുറത്തിറങ്ങി.[2]

അവലംബം

[തിരുത്തുക]
  1. "Finding Nemo (2003)". Box Office Mojo. Archived from the original on 2012-08-31. Retrieved 2016-07-02.
  2. Lussier, Germain (September 18, 2013). "Pixar Skips 2014 as 'The Good Dinosaur' Shifts to 2015 and 'Finding Dory' to 2016". /Film. Retrieved September 27, 2013.
"https://ml.wikipedia.org/w/index.php?title=ഫൈൻഡിങ്_നീമോ&oldid=3638542" എന്ന താളിൽനിന്ന് ശേഖരിച്ചത്