മോൺസ്റ്റേഴ്‌സ്, ഇൻക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Monsters, Inc.
Theatrical release poster
സംവിധാനംPete Docter
നിർമ്മാണംDarla K. Anderson
കഥPete Docter
Jill Culton
Jeff Pidgeon
Ralph Eggleston
തിരക്കഥAndrew Stanton
Dan Gerson
അഭിനേതാക്കൾJohn Goodman
Billy Crystal
Mary Gibbs
Steve Buscemi
James Coburn
Jennifer Tilly
സംഗീതംRandy Newman
ചിത്രസംയോജനംRobert Grahamjones
Jim Stewart
സ്റ്റുഡിയോWalt Disney Pictures
Pixar Animation Studios
വിതരണംBuena Vista Pictures
റിലീസിങ് തീയതി
  • നവംബർ 2, 2001 (2001-11-02)
[1]
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$115 million[2]
സമയദൈർഘ്യം92 minutes
ആകെ$562.8 million[2]

2001-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ അനിമേഷൻ കോമഡി ചിത്രമാണ് മോൺസ്റ്റേഴ്‌സ്, ഇൻക്. പീറ്റ് ഡോക്ടർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് പിക്സാർ അനിമേഷൻ സ്റ്റുഡിയോസും വിതരണം വാൾട്ട് ഡിസ്നി പിക്ചർസ്‌ നിർവഹിക്കുകയും ചെയ്തു. ചിത്രത്തിന്റെ സഹസംവിധാനം നിർവഹിച്ചത് ജോൺ ലാസ്സീറ്ററും ആൻഡ്രു സ്റ്റാന്റണുമാണ്. ജോൺ ഗുഡമാൻ, ബില്ലി ക്രിസ്റ്റൽ, സ്റ്റീവ് ബുസ്കെമി, ജെയിംസ് കൊബോൺ, ജെന്നിഫർ ടില്ലി തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. 

മോൺസ്റ്റേഴ്‌സ് ഇൻക് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ ജെയിംസ് പി. “സള്ളി” സള്ളിവൻ, സഹപ്രവർത്തകനും ഉറ്റസുഹൃത്തുമായ മൈക്ക് വസോവ്സ്കി എന്നിവരിലാണ് ചിത്രത്തിന്റെ കഥ കേന്ദ്രീകരിക്കുന്നത്. നഗരത്തിൽ വൈദ്യുതി വിതരണം ചെയ്യുന്ന സ്ഥാപനമായ മോൺസ്റ്റേഴ്‌സ് ഇൻക് തങ്ങളുടെ ജീവനക്കാരെ ഉപയോഗിച്ച് കുട്ടികളെ ഭയപ്പെടുത്തിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. തങ്ങളെ അണുബാധിതമാക്കാൻ കുട്ടികൾക്ക് കഴിയുമെന്നതിനാൽ ജീവനക്കാർക്ക് സ്വയം കുട്ടികളെ ഭയമാണ്. 

1996 -ൽ ആണ് പീറ്റ് ഡോക്ടർ ഈ കഥ വികസിപ്പിക്കുവാൻ തുടങ്ങിയത്. ആൻഡ്രു സ്റ്റാന്റണും ഡാനിയൽ ജെർസണും ചേർന്ന് തിരക്കഥയെഴുതി. അഞ്ച് വർഷം നീണ്ട നിർമ്മാണ പ്രവർത്തനത്തിനിടെ കഥാപാത്രങ്ങൾ പല മാറ്റങ്ങളിലൂടെയും കടന്നുപോയി. സാങ്കേതികസംഘവും അനിമേഷൻ സംഘവും രോമവും തുണിയും മറ്റും യാഥാർത്ഥ്യം തോന്നിക്കുന്നവണ്ണം ചിത്രീകരിക്കാൻ പുതിയ വഴികൾ കണ്ടെത്തി. പിക്സാറിൻ്റെ മൂന്നു മുൻ ചിത്രങ്ങളുടെ സംഗീതം നിർവഹിച്ച റാൻഡി ചാപ്മാൻ തന്റെ നാലാമത്തെ ചിത്രത്തിനായി മടങ്ങിയെത്തി. 

നവംബർ 2, 2001 -ൽ റിലീസ് ചെയ്ത മോൺസ്റ്റേഴ്‌സ് ഇൻക് മികച്ച നിരൂപകപ്രസംശ ഏറ്റുവാങ്ങി,[1] ബോക്സ് ഓഫീസിലും വിജയം നേടിയ ചിത്രം 562 ദശലക്ഷം ഡോളർ വരുമാനം നേടി. [2]2012-ൽ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദർശനത്തിനു എത്തി. ജൂൺ 21, 2013 -ൽ അനുബന്ധ ചിത്രം മോൺസ്റ്റേഴ്‌സ് യൂണിവേഴ്‌സിറ്റി റിലീസ് ചെയ്തു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Detail view of Movies Page". afi.com.
  2. 2.0 2.1 2.2 "Monsters, Inc. (2001) – Box Office Mojo".
"https://ml.wikipedia.org/w/index.php?title=മോൺസ്റ്റേഴ്‌സ്,_ഇൻക്&oldid=3221498" എന്ന താളിൽനിന്ന് ശേഖരിച്ചത്