അപ്പ് (2009 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Up
A house is hovering in the air, lifted by balloons. A dog, a boy, and an old man hang beneath on a garden hose. "UP" is written in the top right corner.
Theatrical release poster
സംവിധാനംPete Docter
നിർമ്മാണംJonas Rivera
കഥ
തിരക്കഥ
അഭിനേതാക്കൾ
സംഗീതംMichael Giacchino
ഛായാഗ്രഹണം
  • Patrick Lin
  • Jean-Claudie Kalache
ചിത്രസംയോജനംKevin Nolting
വിതരണംWalt Disney Studios
Motion Pictures
സ്റ്റുഡിയോ
റിലീസിങ് തീയതി
  • മേയ് 29, 2009 (2009-05-29)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$175 million
സമയദൈർഘ്യം96 minutes
ആകെ$731.4 million[1]

2009-ൽ പുറത്തിറങ്ങിയ പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമ്മിക്കുകയും വാൾട്ട് ഡിസ്നി പിക്ചർസ്‌ വിതരണം നിർവഹിക്കുകയും ചെയ്ത ഒരു അമേരിക്കൻ 3ഡി അനിമേഷൻ ചിത്രമാണ് അപ്പ്. പീറ്റ് ഡോക്ടർ സംവിധാനം നിർവഹിച്ച ചിത്രം വിഭാര്യനും, പ്രായം ചെന്നതുമായ കാൾ ഫ്രെഡ്രിക്സൺ എന്ന വ്യക്തിയിടെയും റസ്സൽ എന്ന ഒരു യുവ ദേശപരിവേക്ഷകന്റെയും കഥ പറയുന്നു. ആയിരക്കണക്കിന് ബലൂണുകൾ തന്റെ വീട്ടിലേക്ക് ബന്ധിപ്പിച്ചു 78 കാരനായ കാൾ, തന്റെ മരിച്ചു പോയ ഭാര്യ എല്ലിക്ക് കൊടുത്തു വാക്ക് പാലിക്കാനായി, ദക്ഷിണ അമേരിക്കയിലെ പാരഡൈസ് വെള്ളച്ചാട്ടം കാണാനായി തിരിക്കുന്നു. ചിത്രത്തിന്റെ സഹസംവിധാനം നിർവഹിച്ചത് ബോബ് പീറ്റേഴ്സണും സംഗീതം ചിട്ടപ്പെടുത്തിയത് മൈക്കിൾ ജിയച്ചിനോയുമാണ്. 

2004-ൽ ആണ് ഡോക്ടർ ഈ ചിത്രത്തിന്റെ കഥ രൂപീകരിക്കാൻ തുടങ്ങിയത്. അദ്ദേഹവും പതിനൊന്ന് മറ്റു പിക്സാർ കലാകാരന്മാരും ഇതിനായി വെനിസ്വേലയിൽ മൂന്ന് ദിവസം തങ്ങി കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകൾ തയ്യാറാക്കി. ചിത്രത്തിലെ പറന്നു നടക്കുന്ന വീട്ടിൽ പതിനായിരത്തിനും ഇരുപതിനായിരത്തിനും മദ്ധ്യേ ബലൂണുകൾ ഉണ്ട്. ഡിസ്നി ഡിജിറ്റൽ 3ഡിയിൽ അവതരിപ്പിച്ച ആദ്യ പിക്സാർ ചിത്രമാണ് അപ്പ്.[2]

മെയ് 29, 2009 കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യ ചിത്രമായി അപ്പ് പ്രദർശിപ്പിക്കപ്പെട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അനിമേഷൻ ചിത്രവും, 3ഡി ചിത്രവുമാണ് അപ്പ്.[3] 731 ദശലക്ഷം കളക്ഷൻ നേടി ചിത്രം വൻ സാമ്പത്തികനേട്ടം കൈവരിച്ചു. ചിത്രത്തിന്റെ ഹ്യൂമർ, വിഷയം എന്നിവ മികച്ച നിരൂപകപ്രസംശ നേടി. കാൾ-എല്ലി ദമ്പതികൾ ആദ്യമായി കണ്ടുമുട്ടുന്നതും ഒരുമിച്ചു പ്രായമാകുന്നതും ചിത്രീകരിച്ചിട്ടുള്ള ഭാഗം പരക്കെ പ്രകീർത്തിക്കപ്പെട്ടു. മികച്ച ചിത്രത്തിനടക്കമുള്ള അഞ്ച് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ചിത്രത്തിന് ലഭിച്ചു. 

പ്രമാണം:Up at the 66th Mostra.jpg
ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങളെ അനുകരിച്ചു അഭിനേതാക്കൾ 66 മത് വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേളയിൽ
Image of Spencer Tracy with white hair, wearing thick-rimmed glasses and looking grumpy.
മുഖ്യ കഥാപാത്രമായ കാൾ ഫ്രെഡ്രിക്സൺ സ്പെൻസർ ട്രേസിയെ ഭാഗികമായി അനുസ്മരിപ്പിക്കുന്നു. [4]

അവലംബം[തിരുത്തുക]

  1. "Up (2009)". Box Office Mojo. Amazon.com. ശേഖരിച്ചത് August 2, 2011.
  2. Wloszczyna, Susan (May 21, 2009). "Pixar moves on 'Up' with its 10th movie". USA Today. ശേഖരിച്ചത് November 22, 2013.
  3. Horn, John (March 19, 2009). "Pixar's 'Up' to open Cannes Film Festival". Los Angeles Times. ശേഖരിച്ചത് November 22, 2013.
  4. Keast, James (February 6, 2009). "Pixar Reveals Early Look At Up". Exclaim!. ശേഖരിച്ചത് November 22, 2013.
"https://ml.wikipedia.org/w/index.php?title=അപ്പ്_(2009_ചലച്ചിത്രം)&oldid=3221510" എന്ന താളിൽനിന്ന് ശേഖരിച്ചത്