Jump to content

ന്യൂയോർക്ക് യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂയോർക്ക് യൂണിവേഴ്സിറ്റി
പ്രമാണം:New York University Seal.svg
ലത്തീൻ: Universitas Neo Eboracensis
ആദർശസൂക്തംPerstare et praestare (Latin)
തരംPrivate[1]
സ്ഥാപിതം1831[1]
സാമ്പത്തിക സഹായം$4.1 billion (2018)[2]
ബജറ്റ്$11.945 billion (fiscal 2018)[3]
അദ്ധ്യക്ഷ(ൻ)William R. Berkley[4]
പ്രസിഡന്റ്Andrew D. Hamilton
പ്രോവോസ്റ്റ്Katherine E. Fleming[5]
അദ്ധ്യാപകർ
Total: 9,620 (Fall 2016)[6]
(5,510 full-time /
4,110 part-time)[6]
കാര്യനിർവ്വാഹകർ
2,242[7][8]
വിദ്യാർത്ഥികൾ51,848 (Fall 2018)[9]
ബിരുദവിദ്യാർത്ഥികൾ26,733 (Fall 2018)[9]
25,115 (Fall 2018)[9]
സ്ഥലംNew York City, New York, United States
ക്യാമ്പസ്Urban 230-ഏക്കർ (0.93 കി.m2)
(Manhattan campus)[10]
നിറ(ങ്ങൾ)Purple and White[11]
         
അത്‌ലറ്റിക്സ്NCAA Division IIIUAA
കായിക വിളിപ്പേര്Violets
ഭാഗ്യചിഹ്നംBobcat
വെബ്‌സൈറ്റ്nyu.edu വിക്കിഡാറ്റയിൽ തിരുത്തുക
പ്രമാണം:NYU logo.svg

ന്യൂയോർക്ക് യൂണിവേഴ്സിറ്റി (NYU) ലോകത്തെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന ഒരു സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ്. 1831-ൽ സ്ഥാപിതമായ ഈ സർവ്വകലാശാലയുടെ ചരിത്രപ്രാധാന്യമുള്ള കാമ്പസ് ന്യൂയോർക്ക് നഗരത്തിലെ ഗ്രീൻവിച്ച് വില്ലേജിലാണു സ്ഥിതിചെയ്യുന്നത്.[12][13] ഒരു ആഗോള സർവ്വകലാശാല എന്ന നിലയിൽ, വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയുടെ ബിരുദ ദാന കാമ്പസുകളായ NYU അബൂദാബി, NYU ഷാങ്ഘായ് എന്നിവിടങ്ങിൽനിന്നും ബിരുദം നേടുവാനും അതുപോലെതന്നെ അക്ര, ബെർലിൻ, ബ്യൂണസ് അയേഴ്സ്, ഫ്ലോറൻസ്, ലണ്ടൻ, ലോസ് ഏഞ്ചൽസ്, മാഡ്രിഡ്, പാരിസ്, പ്രാഗ്, സിഡ്നി, ടെൽ അവീവ്, വാഷിംഗ്ടൺ ഡി.സി. എന്നിവിടങ്ങളിലായുള്ള 12 അക്കാദമിക് സെന്ററുകളിൽ‌ പഠനം നടത്തുവാനും സാധിക്കുന്നു.[14][15][16]

2018 ൽ അക്കാദമിക് റാങ്കിംഗ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസ്, ടൈംസ് ഹയർ എജ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ്, യു.എസ്. ന്യൂസ് & വേൾ‌ഡ് റിപ്പോർട്ട് എന്നിവയുടെ റാങ്കിംഗ് അനുസരിച്ച്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി ആഗോളതലത്തിൽ ഏറ്റവും മികച്ച 30 സർവ്വകലാശാലകളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു.[17][18][19] 2018 അവസാനത്തിൽ കലാലയ പ്രവേശനത്തിനായി ഇവിടെ ലഭിച്ച അപേക്ഷകളിൽ അണ്ടർ ഗ്രാജ്വറ്റ് പ്രോഗ്രാമുകൾക്കായി മാത്രം ഏകദേശം 75,037  അപേക്ഷകളാണ്  ലഭിച്ചത്.[20] അമേരിക്കൻ ഐക്യനാടുകളിലെ മറ്റേതൊരു സ്വകാര്യ സ്വകാര്യ കോളജിലെയോ സർവ്വകലാശാലകളിലേയോ അപേക്ഷകളേക്കാളും അധികമായരുന്നു ഇത്.

ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ രാഷ്ട്രത്തലവൻമാർ, രാജപദവിയിലുള്ളവർ, പ്രഗത്ഭ ശാസ്ത്രജ്ഞർ, കണ്ടുപിടിത്തക്കാർ, സംരംഭകർ, മാദ്ധ്യമ ശ്രദ്ധ നേടിയവർ, സ്ഥാപകർ, ഫോർച്ചൂൺ 500 പട്ടികയിലെ കമ്പനികളുടെ സ്ഥാപകരും സി.ഇ.ഓ.മാരും ബഹിരാകാശ സഞ്ചാരികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഉൾപ്പെടുന്നു.[21][22][23] 2018 വരെ 37 നോബൽ സമ്മാന ജേതാക്കൾ,  7 ടേണിംഗ് പുരസ്കാര ജേതാക്കൾ, 30 അക്കാദമി പരസ്കാര ജേതാക്കൾ, 30 പുലിറ്റ്സർ സമ്മാന ജേതാക്കൾ, നൂറുകണക്കിന് നാഷണൽ അക്കാദമീസ് ഓഫ് സയൻസസിലേയും, യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിലേയും അംഗങ്ങൾ എന്നിവർ ഇവിടുത്തെ വൈജ്ഞാനികശാഖയിലോ പൂർവ്വ വിദ്യാർത്ഥികളുടെ പട്ടികയിലോ അംഗങ്ങളായിരുന്നു. ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ, ആഗോളതലത്തിൽ പൂർവ്വ വിദ്യാർത്ഥികളായ കോടീശ്വരന്മാരെ സംഭാവന ചെയ്ത സർവ്വകലശാലകളുടെ പട്ടികയിൽ  ന്യൂയോർക്ക് സർവ്വകലാശാലക്ക് ഏഴാം സ്ഥാനവും പൂർവ്വവിദ്യാർത്ഥികളായ മഹാകോടീശ്വരന്മാരെ സംഭാവന ചെയ്ത സർവ്വകലാശാലകളിലെ വെൽത്ത്-എക്സ് ന്റെ പട്ടികയിൽ ഇതിനു നാലാം സ്ഥാനവുമാണുള്ളത്.[24][25][26][27]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "About NYU". New York University. New York University. Retrieved August 30, 2013.
  2. Domb, Alex (May 15, 2018). "NYU Endowment Eclipses $4 Billion, Cost of Attendance to Rise 2.7 Percent in 2018-2019". Washington Square News. Retrieved July 5, 2018.
  3. Communications, NYU Web. "Fiscal 2018 Budget".
  4. NYU Web Communications. "The Election of William Berkley, Stern '66, as Chair-Designate of the NYU Board of Trustees". nyu.edu.
  5. NYU Web Communications. "Office of the Provost". nyu.edu.
  6. 6.0 6.1 "College Navigator - New York University". Nces.ed.gov. Retrieved February 17, 2016.
  7. "Common Data Set 2012–2013" (PDF). Institutional Research and Program Evaluation. New York University. Retrieved October 31, 2013.
  8. The total number of administration staff listed here refers to the total number of employees in office and administrative support occupations at the Washington Square and School of Medicine campuses only.
  9. 9.0 9.1 9.2 https://www.nyu.edu/employees/resources-and-services/administrative-services/institutional-research/factbook.html. {{cite web}}: Missing or empty |title= (help)
  10. Orlando Sentinel (December 5, 2013). "NYU college tour: Great school but very expensive - Orlando Sentinel". OrlandoSentinel.com. Archived from the original on 2015-11-17. Retrieved 2019-01-27.
  11. "New York University Graphic Standards and Logo Usage Guide, second edition, February 2010" (PDF). New York University. Retrieved August 10, 2015.
  12. "Schools and Colleges". New York University. New York University. Retrieved December 30, 2017.
  13. New York University (August 15, 2013), Mayor Bloomberg: It's hard to differentiate where NYU stops and NYC starts, retrieved January 25, 2017
  14. "Global Academic Centers". New York University.
  15. "The Global Network University". New York University. New York University. Archived from the original on August 25, 2013. Retrieved August 30, 2013.
  16. Beckman, John (15 November 2018). "NYU to set up program in Los Angeles". nyu.edu. Retrieved 28 November 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  17. https://www.usnews.com/education/best-global-universities/rankings
  18. "World University Rankings". Timeshighereducation.com. August 18, 2017. Retrieved September 14, 2018.
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-19. Retrieved 2019-01-28.
  20. Beckman, John (January 4, 2018). "Applications to NYU Exceed 75,000, Setting New Record". nyu.edu. Retrieved September 8, 2018.
  21. O'Donnell, Paul (February 20, 2013). "Billionaire U: Why Harvard Mints Mega-Rich Alums". CNBC. CNBC LLC. Retrieved November 22, 2015.
  22. "These 7 Schools Have the Richest Alumni — Is Yours On the List?". mic.com. Retrieved October 16, 2015.
  23. "World's top 100 universities for producing millionaires". Times Higher Education. Retrieved October 16, 2015.
  24. "World's top 100 universities for producing millionaires". Times Higher Education.
  25. "Top 15 Universities With the Most Wealthy Alumni". ABC News.
  26. "Billionaire U: Why Harvard Mints Mega-Rich Alums". CNBC News.
  27. "Major Gift Fundraising Potential: Global UHNW Alumni Report - Wealth-X". Wealth-X (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-07-25. Retrieved June 24, 2018.