ദിൽ‌റുബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിന്ദുസ്ഥാനി സംഗീത സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന വയലിൻ പോലെയുള്ള ഒരു ഉപകരണമാണ് ദിൽ‌റുബ. ദിൽ‌റുബ “എസ്രാജ്“ എന്ന പേരിലും അറിയപ്പെടുന്നു.കൂടുതലും രാജസ്ഥാൻകാരായ ഗ്രാമീണവാസികളിൾ കണ്ടുവരുന്നു. കമ്പികളിൽ ഒരു “ബോ“ ഉപയോഗിച്ചു വായിക്കുന്നതാണ് ഈ ഉപകരണം. “ബാലുജി ശ്രീവാസ്തവ്” ദിൽ‌റുബ വായനക്കാരിൽ പ്രശസ്തനാണ്.

പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധാ‍യകനായ എ.ആർ. റഹ്മാൻ ദിൽ‌റുബ തന്റെ “ദിൽ സേ” എന്ന ചലച്ചിത്രത്തിലും “വന്ദേമാതരം“ എന്ന ഗാനാവിഷ്കാരത്തിലും ഉപയോഗിച്ചിട്ടുണ്ട്. ദിൽ‌റുബ വായനക്കാരിൽ ഏറ്റവും പ്രശസ്തൻ പണ്ഡിറ്റ് രണധീർ റേ ആയിരിക്കും.[അവലംബം ആവശ്യമാണ്] ഇദ്ദേഹം 1988-ൽ അന്തരിച്ചു. രണധീർ റേ ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിലെ സംഗീത വിഭാഗത്തിലെ അദ്ധ്യാപകനായിരുന്ന ആശിഷ് ബന്ദോപാധ്യയയുടെ ശിഷ്യനായിരുന്നു.[അവലംബം ആവശ്യമാണ്] ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രശസ്തനായ ദിൽ‌റുബ വായനക്കാരൻ ശാന്തിനികേതനിൽ നിന്നുള്ള ബുദ്ധദേബ് ദാസ് ആയിരിക്കും. [അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=ദിൽ‌റുബ&oldid=2718675" എന്ന താളിൽനിന്ന് ശേഖരിച്ചത്