തൊഴുകണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൊഴുകണ്ണി
Thozhukanni.JPG
ഡെസ്മോഡിയം ഗൈറൻസു് Desmodium gyrans
ശാസ്ത്രീയ വർഗ്ഗീകരണം
കുടുംബം:

ഒരു ഔഷധസസ്യമാണു് തൊഴുകണ്ണി. രാമനാമപ്പച്ച എന്നും ഈ ചെടി അറിയപ്പെടുന്നു. വാജീകരണത്തിന് ഉപയോഗിക്കുന്നു.

അടുത്തുചെന്ന് സംസാരിച്ചാൽ ഇലകൾ കൂമ്പി തൊഴുന്നതുപോലെയാകും[1]. ഇലകൾ ഘടികാരത്തിലെ സൂചി ചലിക്കുന്നതു പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. തൊഴുകണ്ണിയുടെ തണ്ടിലെ രണ്ട് ചെറിയ ഇലകളാണു് എപ്പോഴും വിടരുകയും, കൂമ്പുകയും ചെയ്തുകൊണ്ടിരിക്കുക. രാത്രിയിൽ പാമ്പ് ചീറ്റുന്നപോലുള്ള ശബ്ദം തൊഴുകണ്ണിയിൽ നിന്നും ഉണ്ടാകാറുണ്ടു്,

ഇതിന്റെ വേരു് സിദ്ധവൈദ്യത്തിൽ വിഷചികിത്സയ്ക്കു് ഉപയോഗിക്കാറുണ്ടു്. പാമ്പിൻവിഷത്തെ ഇതു് ഫലപ്രദമായി പ്രതിരോധിക്കാറുണ്ടു്[2]. മുറിവും ചതവും ഭേദമാക്കാൻ ഇതിന്റെ വേരു് അരച്ചെടുത്തു് ഉപയോഗിക്കാറുണ്ടു്.

അവലംബം[തിരുത്തുക]

  1. http://ml.wikisource.org/wiki/ജീവകാരുണ്യനിരൂപണം/ജീവകാരുണ്യനിരൂപണം
  2. http://siddham.in/desmodium-gyrans

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൊഴുകണ്ണി&oldid=1692513" എന്ന താളിൽനിന്ന് ശേഖരിച്ചത്