തലശ്ശേരി ബിരിയാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തലശ്ശേരി ബിരിയാണി
Biriyani.jpg
തലശ്ശേരി ബിരിയാണി
Origin
Alternative name(s)കേരള ബിരിയാണി
Place of originഇന്ത്യൻ ഉപഭൂഖണ്ഡം
Region or stateകേരളം
Creator(s)Malabar variant, Mughal inception
Details
CourseMain course
Main ingredient(s)Kaima/Jeerakasala rice, Chicken, Spices
Approximate calories
per serving
250
Other informationകൂട്ടി കഴിക്കുന്നത്:
റൈത്ത, ചമ്മന്തി, അച്ചാർ

കൈമ അല്ലെങ്കിൽ ജീരകശാല അരി കൊണ്ട് ഉണ്ടാക്കുന്ന ബിരിയാണിയാണ് തലശ്ശേരി ബിരിയാണി. Thalassery biryani (IPA: [t̪laʃeɾi biɾijɑːɳi]) [1]ഈ അരി നെയ്യിൽ വറുത്തശേഷം മസാലക്കൂട്ടുകളും കോഴിയിറച്ചിയുമിട്ട് "ദം" ചെയ്‌തെടുക്കുന്നു എന്നതാണ് തലശ്ശേരി ബിരിയാണിയുടെ പ്രത്യേകത. [2] [3] [4]

കൈമ ജീരകശാല അരി(ഇടത്ത്), ബാസ്മതി അരി എന്നിവയുടെ താരതമ്യം
തലശ്ശേരി ബിരിയാണി'

പാചകരീതി[തിരുത്തുക]

ചേരുവകൾ[തിരുത്തുക]

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

 • കോഴിയിറച്ചി കഴുകി വൃത്തിയാക്കി വയ്ക്കുക.

ചോറ്[തിരുത്തുക]

മസാല[തിരുത്തുക]

 • ഒരു ചീനച്ചട്ടിയിൽ കുറച്ച് നെയ്യ്, വെളിച്ചെണ്ണ ചൂടാക്കി സവാള, കശുവണ്ടി, കിസ്മിസ് എന്നിവ വറുത്തെടുക്കുക, ഇതിൽ 1/4 ഭാഗം മസാലയിൽ ചേർക്കാനായി മാറ്റിവെയ്ക്കുക,
 • ചീനച്ചട്ടിയിൽ തക്കാളി അരിഞ്ഞത് കുറച്ച് വെള്ളം ചേർത്ത് വേവിക്കുക, തക്കാളി മൃദുവായിവരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത്, ചെറിയ ഉള്ളി അരിഞ്ഞത് എന്നിവ ചേർത്ത് ഇളക്കുക. പാകമായാൽ ജീരകം, പെരുംജീരകം, മഞ്ഞൾപ്പൊടി, മുളകുപ്പൊടി, ജാതിപത്രി എന്നിവയും ചേർക്കുക.
 • കോഴിയിറച്ചി ഈ മസാലയോട് ചേർത്ത്, പാത്രം അടച്ച് വേവിക്കുക, ഇടക്ക് ഇളക്കുക.
 • ഏകദേശം പാകമാകുമ്പോൾ നേരത്തേ വറുത്ത് വച്ച സവാള, ചെറുനാരങ്ങാനീർ, ഗരം മസാല പൊടി, മല്ലിയില, പുദീനയില എന്നിവ ചേർത്ത് തീ കുറച്ചുവച്ച്, കുരുമുളകുപൊടി, തൈര്, എന്നിവ ചേർത്ത് വേവിക്കുക,

ദം ചെയ്യൽ[തിരുത്തുക]

 • മസാലയുടെ മുകളിലായി വെന്ത അരി ഇട്ട് നിരത്തുക.
 • ഇതിലേയ്ക്ക് പാലിൽ കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ, പനിനീർ എന്നിവ തളിക്കുക.
 • മല്ലിയിലയും അണ്ടിപ്പരിപ്പും മുന്തിരിയും ഇതിന് മുകളിൽ നിരത്തി ബാക്കിയുള്ള സവാള വഴറ്റിയത് അതിന്റെ മുകളിലായി ചേർക്കുക
 • ദം ആക്കാൻ പാത്രം നന്നായി അടച്ച്, ഒരു തുണി നന്നായി നനച്ച് ആവി പോകാതെ പാത്രത്തിന് ചുറ്റും കെട്ടി വയ്ക്കുകയോ അടപ്പിനും പാത്രത്തിനുമിടയിൽ മൈദ കുഴച്ച് വയ്ക്കുകയോ ചെയ്യുക, അടപ്പിനു മുകളിലും കനൽ നിരത്തി വേവിക്കുക

അവലംബം[തിരുത്തുക]

 1. "Thalassery_Biriyani". http://www.mysingaporekitchen.com/. 2012-11-16. ശേഖരിച്ചത് 2013-07-04. External link in |publisher= (help)
 2. "തലശ്ശേരി കോഴി ബിരിയാണി". മാതൃഭൂമി വിമൻ കുക്കറി. 2012-06-01. ശേഖരിച്ചത് 2015-12-11.
 3. http://food.manoramaonline.com/food/in-season/ramadan-food-ramzan-thalassery-biriyani-recipes-chicken.html
 4. "ഒരു 'തലശ്ശേരി ദം ബിരിയാണി' കഥ". മാതൃഭൂമി ഫുഡ്. 2017-07-17. ശേഖരിച്ചത് 2017-11-09.
"https://ml.wikipedia.org/w/index.php?title=തലശ്ശേരി_ബിരിയാണി&oldid=3087034" എന്ന താളിൽനിന്ന് ശേഖരിച്ചത്