ഉള്ളടക്കത്തിലേക്ക് പോവുക

കശകശ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Poppy seed
Nutritional value per 100 ഗ്രാം (3.5 oz)
Energy2,196 കി.J (525 kcal)
28.13 g
Sugars2.99 g
Dietary fiber19.5 g
41.56 g
Saturated4.517 g
Monounsaturated5.982 g
Polyunsaturated28.569 g
21.22 g
VitaminsQuantity
%DV
Vitamin A equiv.
0%
0 μg
0 μg
Vitamin A0 IU
Thiamine (B1)
74%
0.854 mg
Riboflavin (B2)
8%
0.100 mg
Niacin (B3)
6%
0.896 mg
Pantothenic acid (B5)
0%
0 mg
Vitamin B6
19%
0.247 mg
Folate (B9)
21%
82 μg
Choline
11%
52.1 mg
Vitamin C
1%
1 mg
Vitamin E
12%
1.77 mg
Vitamin K
0%
0.0 μg
MineralsQuantity
%DV
Calcium
144%
1438 mg
Copper
0%
0 mg
Iron
75%
9.76 mg
Magnesium
98%
347 mg
Manganese
109%
2.285 mg
Phosphorus
124%
870 mg
Potassium
15%
719 mg
Selenium
0%
0 μg
Sodium
2%
26 mg
Zinc
74%
7.0 mg
Other constituentsQuantity
Water5.95 g

Percentages are roughly approximated using US recommendations for adults.
Source: USDA Nutrient Database

ഖസ് ഖസ് എന്നു ഹിന്ദിയിലും പോപ്പി സീഡ്സ് എന്ന് ഇംഗ്ലീഷിലും കശകശ, കസ്കസ് എന്നീ പേരുകളിൽ മലയാളത്തിലും അറിയപ്പെടുന്ന ഈ സുഗന്ധവ്യഞ്ജനം കറപ്പുചെടിയുടെ വിത്താണ്‌. വൃക്കയുടെ ആകൃതിയിലുള്ള ഈ ചെറിയ വിത്തുകൾ ആയിരക്കണക്കിന് വർഷങ്ങളായി വിവിധ നാഗരികതകൾ ഉണങ്ങിയ കായ്കളിൽ നിന്ന് വിളവെടുത്തുവരുന്നു. പല രാജ്യങ്ങളിലും, പ്രത്യേകിച്ച് മധ്യ യൂറോപ്പിലും ദക്ഷിണേഷ്യയിലും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്ന ഇത് അവിടെ നിയമപരമായി വളർത്തുകയും ഭക്ഷ്യ ഉൽപന്നങ്ങളിൽ ഉപയോഗിക്കുകയും കടകളിൽ വിൽക്കപ്പെടുകയും ചെയ്യുന്നു. വിത്തുകൾ മുഴുവനായോ പൊടിച്ചോ പേസ്ട്രി, ബ്രെഡ് പോലയുള്ള പല ഭക്ഷണങ്ങളിലും ഒരു ചേരുവയായി ഉപയോഗിക്കുന്നതോടൊപ്പം ഇതിൽനിന്ന് പോപ്പിസീഡ് എണ്ണയും വേർതിരിച്ചെടുക്കുന്നു.

ചരിത്രം

[തിരുത്തുക]

പല നാഗരികതകളിലെയും പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ പോപ്പി വിത്തിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ബിസി 1550-ൽ എഴുതപ്പെട്ട ഈജിപ്ഷ്യൻ ഗ്രന്ഥമായ എബേഴ്‌സ് പാപ്പിറസിൽ പോപ്പി വിത്ത് ഒരു മയക്കമരുന്നായി പട്ടികപ്പെടുത്തിയിട്ടുണ്ട്.[1] ക്രീറ്റ് ദ്വീപിൽ ഉടലെടുത്ത വെങ്കലയുഗ നാഗരികതയായ മിനോവൻ നാഗരികത (ഏകദേശം 2700 മുതൽ 1450 ബിസി വരെ), വിത്തുകൾക്കായി പോപ്പി കൃഷി ചെയ്യുകയും കരയുന്ന കുഞ്ഞുങ്ങളെ ശാന്തമാക്കാൻ പാൽ, കറുപ്പ്, തേൻ എന്നിവ ചേർന്ന മിശ്രിതം ഉപയോഗിക്കുകയും ചെയ്തു. കറുപ്പുചെടി വളർത്തിയിരുന്നതായി അറിയപ്പെടുന്ന മറ്റൊരു സംസ്കാരമാണ് സുമേറിയക്കാർ.[2]

സവിശേഷതകൾ

[തിരുത്തുക]

പാപ്പവറേസി സസ്യകുടുംബത്തിൽ പപ്പാവർ സോംനി ഫെറം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കറപ്പുചെടിയുടെ കായകളിൽ മുറിവുണ്ടാക്കി ഊറി വരുന്ന ദ്രവമാണ്‌ കറപ്പ് എന്നറിയപ്പെടുന്നത്. ഇങ്ങനെ മുറിപ്പെടുത്താതെ ലഭിക്കുന്ന കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്താണ്‌ കശകശ. ഒരു ഹെക്ടറിൽ നിന്നും ഏകദേശം 275 കിലോഗ്രാം വരെ കശകശ ലഭിക്കുന്നു. കശകശയുടെ വിത്തുകളിൽ വളരെയധികം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിൻ, റിബോഫ്ലോവിൻ, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു.

നിയമപരമായ നില

[തിരുത്തുക]

മോർഫിൻ അടങ്ങിയിരിക്കുന്നതിനാൽ പാപ്പാവർ സോംനിഫെറത്തിൽ നിന്നുള്ള പോപ്പി വിത്തുകൾ വിൽക്കുന്നത് സിംഗപ്പൂരിൽ നിരോധിച്ചിരിക്കുന്നു. ജീവനക്ഷമമായ വിത്തുകൾ വിൽക്കാനും കറുപ്പ് ചെടികൾ വളർത്താനും ഉപയോഗിക്കാനുള്ള സാധ്യതകൾ കാരണം പോപ്പി വിത്തുകൾ തായ്‌വാനിലും നിരോധിച്ചിരിക്കുന്നു.[3]

ഓപിയേറ്റുകളുടെ അംശം കാണപ്പെടുന്നതിനാൽ പോപ്പി വിത്തിൽ നിന്നും പോപ്പി വിത്ത് കായ്കളിൽ നിന്നും ഉണ്ടാക്കുന്ന സുഗന്ധവ്യഞ്ജന മിശ്രിതങ്ങൾ നിരോധിച്ചിരിക്കുന്ന ചൈനയിൽ കുറഞ്ഞത് 2005 മുതൽ ഈ നിയമം നിലവിലുണ്ട്.[4][5]

അറബ് പാചകരീതിയിൽ ബ്രെഡ് സുഗന്ധവ്യഞ്ജനമായി നിലവിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും, മയക്കുമരുന്ന് നിയന്ത്രണ കാരണങ്ങളാൽ സൗദി അറേബ്യയിലും പോപ്പി വിത്തുകൾ നിരോധിച്ചിരിക്കുന്നു.[6]

അന്താരാഷ്ട്ര യാത്രക്കാർ

[തിരുത്തുക]

പോപ്പി വിത്തുകൾ കൈവശമുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്കുള്ള യാത്രക്കാർ നിരവധി ബുദ്ധിമുട്ടുകൾക്കും കഠിനമായ ശിക്ഷകൾക്കും വിധേയരാകന്നു.[7][8]

സിംഗപ്പൂരിൽ, പോപ്പി വിത്തുകൾ സെൻട്രൽ നാർക്കോട്ടിക് ബ്യൂറോ (സിഎൻബി) "നിരോധിത വസ്തുക്കൾ" ആയി തരംതിരിച്ചിട്ടുണ്ട്.[9]

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Raghavan, Susheela (2006). Handbook of spices, seasonings, and flavorings. CRC Press. p. 158. ISBN 978-0-8493-2842-8.
  2. McGee, Harold (2004). On Food and Cooking: The Science and Lore of the Kitchen. Simon and Schuster. p. 513. ISBN 978-0-684-80001-1.
  3. "Court convicts bagel shop owner over poppy seeds - Taipei Times". 4 May 2001. Retrieved 20 April 2017.
  4. "Controls over poppy seed strengthened". Asia Times. October 18, 2005. Archived from the original on March 16, 2006. Retrieved April 20, 2017.
  5. "In China, poppy seedpod is a spice too hot to handle". 21 October 2013. Retrieved 20 April 2017 – via LA Times.
  6. Ignorance Is No Excuse for Breaking Law. Arabnews.com (2006-01-10). Retrieved on 2015-04-24.
  7. Travel Warning – Khas Khas (Poppy Seed) Imprisonment in UAE Archived 2017-06-19 at the Wayback Machine. Hoax-slayer.com. Retrieved on 2015-04-24.
  8. "Indian in UAE denies using poppy seeds as drugs". Yahoo News India. IANS. July 10, 2014. Archived from the original on March 5, 2016. Retrieved July 17, 2014.
  9. "I would like to know if I am allowed to bring poppy seeds into Singapore for my baking business". Archived from the original on April 30, 2008. Retrieved 31 August 2015.
"https://ml.wikipedia.org/w/index.php?title=കശകശ&oldid=4437069" എന്ന താളിൽനിന്ന് ശേഖരിച്ചത്