കറുപ്പ് (സസ്യം)
Opium Poppy | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | P. somniferum
|
ശാസ്ത്രീയ നാമം | |
Papaver somniferum L. |
കറുപ്പ് ഒരു ലഹരി പദാർഥമാണ്. ഓപിയം(Opium) എന്ന് ഇംഗ്ലീഷിലും അഫീം എന്ന് ഉറുദുവിലും അറിയപ്പെടുന്നു. Papaveraceae സസ്യകുടുംബത്തിൽ പെടുന്ന ചെടികളിൽ നിന്നാണ് കറുപ്പ് വേർതിരിച്ചെടുക്കുന്നത്. ചെടിയുടെ ശാസ്ത്രീയനാമം Papaver somniferum എന്നാണ്. [1] . ഭാരതത്തിലെ മധ്യപ്രദേശ് ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ ചില പ്രദേശങ്ങൾ, അഫ്ഗാനിസ്ഥാൻ യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്ന[2] ഈ ചെടിയുടെ വിത്തുകളാണ് കസ് കസ് അഥവാ കശകശ ( Poppy seeds).ഇവ പാചകത്തിന് ഉപയോഗപ്പെടുന്നു. [3]
തയ്യാറാക്കുന്ന വിധം[തിരുത്തുക]
പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്നാണ് പാൽ(കറ) ശേഖരിക്കുന്നത്. ഞെട്ടുകൾ വല്ലാതെ മൂക്കുന്നതിനു മുമ്പുതന്നെ പുറന്തോടിൽ കോറുന്നു, കറ ഒന്നു രണ്ടു ദിവസത്തിനകം കടും ബ്രൗൺ നിറമോ കറുത്ത നിറമോ ഉളള പശയായി ഉറച്ചു പോകും. പശ കുറെദിവസത്തേക്കു കുടി ഉണക്കുിയശേഷം വാഴയിലയിലോ ഇന്നത്തെക്കാലത്ത് പ്ലാസ്റ്റിക്ക് കവറുകളിലോ സൂക്ഷിച്ചു വെക്കും. പഴക്കം കൂടുന്തോറും ഗുണമേന്മയും വിലയും കൂടുന്നു. ഇതിൽ നിന്ന് വളരെ ലളിതമായ പ്രക്രിയകളിലൂടെ മോർഫീൻ വേർതിരിച്ചെടുക്കാനാകും.[4]
കറയെടുത്തശേഷം തോടു പൊട്ടിച്ച് വിത്തുകൾ പുറത്തെടുത്ത് ഉണക്കിയെടുക്കുന്നു. ഇതാണ് കസ് കസ്.
കറുപ്പിന്റെ രസതന്ത്രം[തിരുത്തുക]

പശയിൽ ഏതാണ്ട് 12% മോർഫീൻ എന്ന ആൽകലോയിഡ് ആണ്. ഇതാണ് തലച്ചോറിനേയും ഞരമ്പുകളേയും മയക്കത്തിലാഴ്ത്തുന്ന രാസപദാർഥം. [5]