ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം
D.F.M.F TRUST LOGO.jpg
രൂപീകരണം2011 (2011)
തരംചാരിറ്റബിൾ ട്രസ്സ്റ്റ്
ലക്ഷ്യംഡിജിറ്റൽ ചലച്ചിത്രപ്രവർത്തനം
ആസ്ഥാനംതൃശ്ശൂർ, കേരളം,  ഇന്ത്യ
സ്ഥാപകൻ
സതീഷ് കളത്തിൽ
Affiliationsകേരള സംഗീത നാടക അക്കാദമി
വരുമാനം
മെമ്പർഷിപ്പ് / സംഭവാന
വെബ്സൈറ്റ്Official Website

തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം.[1] കേരള സംഗീത നാടക അക്കാദമിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ സംഘടന, അസംഘടിതരും അമേച്ചറുകളുമായ തൃശ്ശൂരിലെ ഒരുകൂട്ടം ചലച്ചിത്രകാരൻമാർ രൂപീകരിച്ചതാണ്.[1][2][3]

ലക്‌ഷ്യം[തിരുത്തുക]

ചുരുങ്ങിയച്ചെലവിൽ ഡിജിറ്റൽ ചലച്ചിത്രങ്ങളുടെ നിർമ്മാണം, വിതരണം തുടങ്ങി ഡിജിറ്റൽ ചലച്ചിത്രോത്സവങ്ങൾ നടത്തുക, ഡിജിറ്റൽ ചലച്ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമാക്കി രൂപീകരിച്ച ഈ ട്രസ്റ്റ്, ചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.[4][5]

പ്രവർത്തനങ്ങൾ[തിരുത്തുക]

2011 ജൂൺ 5ന് കേരള സാഹിത്യ അക്കാദമിയിൽ വെച്ച് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ഈ ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

 • 2013 ഫെബ്രുവരി 19ന് തൃശ്ശൂരിലെ ശ്രീ രാമവർമ്മ സംഗീത വിദ്യാലയം നിർത്തലാക്കുന്നതിനെതിരെ ഡി.ഇ.ഓ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തുകയും സ്കൂളിനെ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.[7] പിന്നീട് ഈ സ്കൂൾ മ്യൂസിക് കോളേജായി ഉയർത്തപ്പെട്ടു.[8]
 • 2013 ആഗസ്റ്റിൽ ഡി എഫ് എം എഫ് ഷോർട് ഫിലിം ഫെസ്റ്റിവൽ നടത്തി.[4]
 • 2018 ജനുവരിയിൽ അന്തരിച്ച സിനിമാ സംവിധായകൻ ഐ.വി. ശശി, ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയായിരുന്ന പ്രൊഫ.കെ.ബി. ഉണ്ണിത്താൻ എന്നിവരുടെ അനുസ്മരണം, 'ഓർമ്മപ്പൂക്കൾ' സംഘടിപ്പിച്ചു.[9]

ഭരണസമിതി[തിരുത്തുക]

കാര്യനിർവ്വാഹകർ[തിരുത്തുക]

 • ചെയർമാൻ: സതീഷ് കളത്തിൽ
 • വൈസ് ചെയർമാൻ: കെ.ബി. സുനിൽ കുമാർ
 • മാനേജിങ് ഡയറക്ടർ: അഡ്വ.പി.കെ. സജീവ്
 • ട്രഷറർ: സാജു പുലിക്കോട്ടിൽ

ട്രസ്റ്റികൾ[തിരുത്തുക]

 • ഡോ.ബി. ജയകൃഷ്ണൻ
 • ബി. അശോക് കുമാർ
 • ഭാസി പാങ്ങിൽ
 • അജീഷ് എം വിജയൻ

ഉപസമിതി അംഗങ്ങൾ[തിരുത്തുക]

ഗായകൻ ബാബുരാജ് പുത്തൂർ, സാമൂഹ്യ പ്രവർത്തകൻ സത്യൻ ലാലൂർ എന്നിവർ രക്ഷാധികാരികളായും മുതിർന്ന പത്രപ്രവർത്തകൻ വി.ആർ. രാജമോഹൻ മുഖ്യ ഉപദേശകനായും മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, സിനിമാ നടി സി. രമാദേവി എന്നിവർ ഉപദേശകരായും തുടരുന്നു. അന്തരിച്ച പ്രൊഫ. കെ.ബി. ഉണ്ണിത്താൻ ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയായിരുന്നു.[10][11]

അവലംബം[തിരുത്തുക]

 1. "ഐ.വി.ശശി ചിത്രങ്ങളിലെ ഗാനങ്ങളുമായി 'ഓർമ്മപ്പൂക്കൾ". keralakaumudi. ശേഖരിച്ചത് 12 ജനുവരി 2018.
 2. "INAUGURATION OF DIGITAL FILM MAKERS' FORUM". thrissurkerala.com.
 3. "ഡി.എഫ്.എം.എഫ് ട്രസ്റ്റ് 'ഓർമ്മപ്പൂക്കൾ" ഗാനസ്മൃതി നടത്തി". Kerala On Line Channel.
 4. 4.0 4.1 "'വില് യു ബി മി' നല്ല സിനിമ, 'മൗനനൊമ്പരം' മികച്ച ഡോക്യുമെന്ററി". kvartha.com. ശേഖരിച്ചത് 1 September 2013.
 5. "ഐ.വി.ശശിക്ക് ഗാനസ്‌മൃതി". Daily Hunt. ശേഖരിച്ചത് 15 ജനുവരി 2018.
 6. "Laloorinu Parayanullathu (2012)". Malayala Sangeetham.
 7. "DFMF Dharna Against SRV Termination".
 8. "എസ്.ആർ.വി. മ്യൂസിക് സ്‌കൂളിനെ കോളേജായി ഉയർത്തി". ശേഖരിച്ചത് 2016-02-21.
 9. "ഐ.വി.ശശിക്ക് 'ഓർമ്മപൂക്കൾ'". Manorama. 18 January 2018.
 10. "ഐ.വി.ശശിക്ക് 'ഓർമ്മപ്പൂക്കൾ". Daily Hunt. ശേഖരിച്ചത് 12 ജനുവരി 2018.
 11. "ഐ.വി.ശശി ചിത്രങ്ങളിലെ പാട്ടുകളുമായി 'ഓർമ്മപ്പൂക്കൾ". keralakaumudi. ശേഖരിച്ചത് 15 ജനുവരി 2018.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]