Jump to content

ഗീതാ ഹിരണ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗീതാ ഹിരണ്യൻ
ജനനം(1958-03-20)മാർച്ച് 20, 1958
മരണംജനുവരി 2, 2002(2002-01-02) (പ്രായം 45)
ദേശീയത ഇന്ത്യ
തൊഴിൽഅദ്ധ്യാപിക, കഥാകൃത്ത്
അറിയപ്പെടുന്നത്അസംഘടിത, ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം
ജീവിതപങ്കാളി(കൾ)ഹിരണ്യൻ
കുട്ടികൾഉമ, ആനന്ദ്

മലയാളത്തിലെ ഒരു കഥാകൃത്തായിരുന്നു ഗീതാ ഹിരണ്യൻ. 1974ൽ മാതൃഭൂമി വിഷുപതിപ്പിൽ വന്ന ദീർഘപാംഗൻ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെട്ട അവർ പിന്നീട് ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം, ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം,അസംഘടിത എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായി. അപൂർവ്വമായി ചെറുക്കവിതകളും എഴുതിയിട്ടുണ്ട്. അർബുദരോഗത്തിന്റെ പിടിയിലായിരുന്ന അവർ 2002 ജനുവരി 2 ന് ചരമമടഞ്ഞു.[1] 'ശിൽപ്പ കഥയെഴുതുകയാണ്' എന്ന കഥയാണ് അവർ അവസാനമായി എഴുതിയത്.[2]

ജീവിതം

[തിരുത്തുക]

കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് കോട്ടവട്ടത്ത് സി. ശ്രീധരൻ പോറ്റിയുടേയും വസുമതിദേവിയുടേയും മകളായി 1958 മാർച്ച് 20 ന് ജനിച്ചു.[3] കൊട്ടാരക്കരയിൽ തെൻകുന്നത്ത് മഠത്തിലാണ് ഗീതാഹിരണ്യൻ ജനിച്ചത്. അച്ഛൻ ശ്രീധരൻ പോറ്റിയുടെ ഏറ്റവും മൂത്ത സഹോദരിയായിരുന്നു ലളിതാംബിക അന്തർജനം. സുവോളജിയിലാണ് ബിരുദം പൂർത്തിയാക്കിയത്. സാഹിത്യത്തോടുള്ള അതിയായ ഭ്രമം കാരണം [4]മലയാളത്തിൽ ബിരുദാന്തരബിരുദവും എംഫിലും കരസ്ഥമാക്കി. കേരളത്തിലെ വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ ഓഫീസറായി നിയമിതയായെങ്കിലും ജോലിയിൽ തുടരാൻ രോഗം അവരെ അനുവദിച്ചില്ല. കവിയും നിരൂപകനും അദ്ധ്യാപകനുമായ കെ.കെ. ഹിരണ്യൻ ഭർത്താവാണ്. ഉമ, ആനന്ദ് എന്നിവർ മക്കൾ. കേരള സാഹിത്യ അക്കാദമി ഇവരുടെ പേരിൽ ഒരു എൻഡൊവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.[5][6]

കൃതികൾ

[തിരുത്തുക]
ഗീതാ ഹിരണ്യന്റെ സുഖം എന്ന കവിത പ്രതിഭാവം പത്രത്തിൽ
  • ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം (കഥാസമാഹാരം-1999)[7]
  • അസംഘടിത (കഥാസമാഹാരം-2002)[8]
  • ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം (കഥാസമാഹാരം-2002)[9]
  • ഗീതാഹിരണ്യന്റെ കഥകൾ (കഥാസമാഹാരം-2009)[10]

കവിതകൾ

[തിരുത്തുക]

പുരസ്ക്കാരങ്ങൾ

[തിരുത്തുക]
  • ടി.പി.കിശോർ അവാർഡ് [12]
  • ജി.ശങ്കരക്കുറുപ്പ് ജന്മശതാബ്ദി കവിതാ പുരസ്ക്കാരം
  • കുഞ്ചുപിള്ള സ്മാരക അവാർഡ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-09. Retrieved 2013-04-09.
  2. "The beginning of the end: On the works of the late Geetha Hiranyan". The Hindu.
  3. "Geetha Hiranyan". womenwritersofkerala.com.
  4. "Literature..." {{cite web}}: |first= missing |last= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-16. Retrieved 2013-04-09.
  6. "അർബുദം കൊണ്ടുപോയ ഒരു കഥാഹൃദയം". Manorama Online.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-14. Retrieved 2017-12-14.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-14. Retrieved 2017-12-14.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-14. Retrieved 2017-12-14.
  10. https://www.amazon.in/Geethahiranyante-Kathakal-Geetha-Hiranyan/dp/8122607608/ref=sr_1_2?s=books&ie=UTF8&qid=1513243557&sr=1-2&refinements=p_27%3AGeetha+Hiranyan
  11. "ഒരു ഗീതകം പോലെ, മലയാളികളുടെ പ്രിയങ്കരിയായ സാഹിത്യകാരിയുടെ ഓർമ്മയ്ക്ക്". Keralakaumudi. Archived from the original on 2022-11-22. Retrieved 2024-07-19.{{cite web}}: CS1 maint: bot: original URL status unknown (link)
  12. മഹിളകൾ മലയാള സാഹിത്യത്തിൽ SPCS 2012.പേജ് 83

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗീതാ_ഹിരണ്യൻ&oldid=4115007" എന്ന താളിൽനിന്ന് ശേഖരിച്ചത്