ജോസഫ് പാണേങ്ങാടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോസഫ് പാണേങ്ങാടൻ
Joesph Panengaden.jpg
ജനനം1970
പറപ്പൂർ, തൃശ്ശൂർ ജില്ല, കേരളം ഇന്ത്യ ഇന്ത്യ
മരണം26-August-2017
തൊഴിൽഅഭിനേതാവ്, നിർമ്മാതാവ്
പ്രശസ്തിലാലൂരിന് പറയാനുള്ളത്
ജീവിത പങ്കാളി(കൾ)റീജ ജോസഫ്
കുട്ടി(കൾ)ക്ലിന്റൺ ജോസഫ്, ഹിന്റ മരിയ
മാതാപിതാക്കൾആന്റണി, റോസ

മലയാളത്തിലെ ഒരു ചലച്ചിത്ര നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു അന്തരിച്ച ജോസഫ് പാണേങ്ങാടൻ.[1][2]

വ്യക്തി ജീവിതം[തിരുത്തുക]

തൃശ്ശൂർ ജില്ലയിൽ പറപ്പൂരിൽ പാണേങ്ങാടൻ വീട്ടിൽ ആന്റണിയുടെയും റോസയുടെയും മകനായി ജനനം. റീജ ജോസഫ് ആണ് ഭാര്യ. ക്ലിന്റൺ ജോസഫ്, ഹിന്റ മരിയ എന്നിവരാണ് മക്കൾ.

ചലച്ചിത്രരംഗത്ത്[തിരുത്തുക]

സ്കൂൾ പഠനകാലത്ത് നാടകം സ്വന്തമായി എഴുതി അഭിനയിച്ച്‌ സഹനടനുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയാണ് ജോസഫ് പാണേങ്ങാടൻ കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. കവി പി. ഭാസ്കരന്റെ ജീവിതം ആസ്പദമാക്കിയുള്ള ഒറ്റക്കമ്പി നാദം എന്ന ഒന്നരമണിക്കൂർ ഡോക്യുഫിക്ഷനിൽ കവിയായി വേഷമിട്ട് വെള്ളിത്തിരയിലെത്തി. മിന്നുകെട്ട്, മന്ത്രകോടി, ഗുരുവായൂർ കേശവൻ തുടങ്ങിയ സീരിയലുകളിലും മേഘവർണ്ണപ്പൂക്കൾ എന്ന ആൽബത്തിലും അഭിനയിച്ചു. ഗുരുവായൂർ കേശവന്റെ നിർമാതാവുമായിരുന്നു. ഭഗവതിപുരം സിനിമയിലൂടെയാണ് ജോസഫ് അഭിനയത്തിൽ ശ്രദ്ധേയനാവുന്നത്. ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ജോസഫ്.[3] തുടർന്ന്, തമിഴിലിൽ സന്ധിത്തൈ ഉന്നൈ എന്ന സിനിമയിൽ റിട്ട. കേണൽ വേഷത്തിലും മലയാളത്തിൽ ഏഴുദേശങ്ങൾക്കും അകലെയിൽയിൽ നായാടിയുടെ വേഷത്തിലും ചൈതന്യം, സ്പർശം എന്നീ സിനിമകളിലും അഭിനയിച്ചു. സതീഷ് കളത്തിൽ സംവിധാനം ചെയ്ത ലാലൂരിന് പറയാനുള്ളത് എന്ന ഡോക്യുമെന്ററിയുടെ നിർമാതാവായിരുന്നു. സാമൂഹിക പ്രസക്തിയുള്ള ഈ ഡോക്യുമെന്ററിയുടെ നിർമ്മാണത്തിന് ശക്തൻ തമ്പുരാൻ അവാർഡ് ലഭിച്ചു.

അവാർഡുകൾ[തിരുത്തുക]

  • ശക്തൻ തമ്പുരാൻ അവാർഡ്[2]

അവലംബം[തിരുത്തുക]

  1. "ജോസഫ് പാണേങ്ങാടൻ അന്തരിച്ചു". TCV.
  2. 2.0 2.1 "ജോസഫ് പാണേങ്ങാടൻ നിര്യാതനായി". Daily Hunt. ശേഖരിച്ചത് 28 August 2017.
  3. "എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ". M3db.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജോസഫ്_പാണേങ്ങാടൻ&oldid=3086414" എന്ന താളിൽനിന്ന് ശേഖരിച്ചത്