കെ.ബി. ഉണ്ണിത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രൊഫ. കെ.ബി. ഉണ്ണിത്താൻ
Prof.K.B.Unnithan.jpg
ജനനം1936 ഡിസംബർ 10
പറക്കോട്, അടൂർ, പത്തനംതിട്ട ജില്ല, കേരളം,  ഇന്ത്യ
മരണം2017 ജൂൺ 1(2017-06-01) (പ്രായം 80)
തൃശ്ശൂർ, കേരളം
പ്രശസ്തിപൊതുപ്രവർത്തകൻ

കേരളത്തിലെ ഒരു മുൻ രാഷ്ട്രീയ നേതാവും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ സമിതി അംഗവുമായിരുന്നു കെ. ബാലകൃഷ്ണൻ ഉണ്ണിത്താൻ എന്ന പ്രൊഫ. കെ.ബി. ഉണ്ണിത്താൻ (English: K.B. Unnithan)(1936 ഡിസംബർ 10 - 2017 ജൂൺ 01)[1][2][3]. അദ്ദേഹത്തിന്റെ കാതിലോല എന്ന 32 കവിതകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്[4].

ജീവിതരേഖ[തിരുത്തുക]

പത്തനംത്തിട്ട ജില്ലയിലെ അടൂരിൽ പറക്കോട് തുണ്ടിവിളയിൽ വീട്ടിൽ ഭാഗീരഥിക്കുഞ്ഞമ്മയുടെയും കൊച്ചുകുഞ്ഞുണ്ണിത്താന്റെയും മൂന്ന് മക്കളിൽ മൂത്തവനായി ജനനം. പത്തനംതിട്ട എൻ.എസ്.എസ് ഹൈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം ഗവ. ട്രെയിനിങ് കോളേജിൽ നിന്നും ബി. എഡ് ഉം എം.എഡ് ഉം സ്കോളർഷിപ്പോടെ പാസ്സായി. തുടർന്ന്, പത്തനംത്തിട്ട പാടം ഹൈ സ്‌കൂളിൽ പ്രധാന അദ്ധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. 1972-ൽ മൂത്തകുന്നം എസ്.എൻ.എം. ട്രെയിനിങ് കോളേജിൽ അധ്യാപകനായിരുന്നു. 1994-97-ൽ കോഴിക്കോട് സർവ്വകലാശാലയുടെ ഒല്ലൂരിലുള്ള ടീച്ചർ എഡ്യൂക്കേഷൻ കോളേജിന്റെ മേധാവിയായിരുന്നു. ശ്രീ കേരള വർമ്മ കോളേജിൽ നിന്നും വിരമിച്ച ഹിന്ദി വിഭാഗം പ്രൊഫ. സി.എസ്. ജയലക്ഷ്മിദേവിയാണ് ഭാര്യ. മകൾ വന്ദന. മരുമകൻ പ്രദീപ് ബാലചന്ദ്രൻ ഐ.ബി.എമ്മിൽ സീനിയർ മാനേജരാണ്. പേരക്കുട്ടികൾ: മീനാക്ഷി, പൗർണ്ണമി.

പൊതുപ്രവർത്തന രംഗത്ത്[തിരുത്തുക]

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് വന്ന ഉണ്ണിത്താൻ, കോൺഗ്രസ് പിളർന്ന് കോൺഗ്രസ് (എസ്) രൂപംകൊണ്ടപ്പോൾ (ഈ പാർട്ടി പിന്നീട് എൻ.സി.പിയായി) കോൺഗ്രസ്-സ്സിനൊപ്പം നിന്നു. കോൺഗ്രസ്-എസ്സിൽ ദീർഘകാലം പാർട്ടിയുടെ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എൻ.സി.പിയായപ്പോൾ അതിന്റെ ജില്ലാ സെക്രട്ടറിയായും വൈസ്-പ്രസിഡന്റായും തുടർന്ന് പ്രസിഡന്റായും പ്രവർത്തിച്ചു. പിന്നീട് സംസ്ഥാന സമിതിയിലേക്കും ദേശീയ സമിതിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. എൻ.സി.പിയുടെ കലാ-സാംസ്കാരിക സമിതിയായ ദേശീയ കലാ സംസ്കൃതി[5]യുടെ സ്ഥാപക ചെയർമാനായിരുന്നു. 1976 മുതൽ തൃശ്ശൂർ നഗരത്തിൽ ശങ്കരയ്യ റോഡിലുള്ള വേണുവിഹാരം പാലസ് റോഡിൽ സ്ഥിരതാമസമാക്കിയ ഉണ്ണിത്താൻ നിരവധി സാമൂഹ്യ-സാഹിത്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു[6]. തൃശ്ശൂർ പബ്ലിക് ലൈബ്രറി ട്രഷറർ, തൃശ്ശൂർ നഗരവികസന അതോറട്ടി നിർവ്വാഹക സമിതി അംഗം,തൃശ്ശൂർ സ്പോർട്സ് കൗൺസിൽ അംഗം, എസ്.ആർ.വി. മ്യൂസിക് കോളേജ് വികസന സമിതി ചെയർമാൻ[7] തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചു. ജലച്ചായം സിനിമയിൽ "പണിക്കർ" എന്ന കഥാപാത്രത്തെ[8][9] അവതരിപ്പിച്ചിട്ടുള്ള ഉണ്ണിത്താൻ, ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയും ഡി.ഫ്.എം.ഫ്. ഷോർട് ഫിലിം ഫെസ്റ്റിവൽ 2013-ന്റെ ചെയർമാനുമായിരുന്നു[10].

പുസ്തകം[തിരുത്തുക]

'കാതിലോല' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 2014 സെപ്റ്റംബർ 28-ന് മലയാളത്തിലെ കവി ആറ്റൂർ രവിവർമ്മ, പുസ്തകത്തിന്റെ ആദ്യ കോപ്പി മലയാള കഥാകൃത്താണ് വൈശാഖന് നൽകി പ്രകാശനം ചെയ്തു. ചാണക്യം പബ്ലിക്കേഷൻസ് ആണ് ഈ പുസ്തകം പബ്ലിഷ് ചെയ്തത്.

കാതിലോലയുടെ പ്രകാശനം
കാതിലോലയുടെ പുറംചട്ട
പുസ്തകം വർഷം പ്രസാധകർ
കാതിലോല 2014 ചാണക്യം


അവലംബം[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.ബി._ഉണ്ണിത്താൻ&oldid=2672171" എന്ന താളിൽനിന്നു ശേഖരിച്ചത്