കലാമണ്ഡലം ക്ഷേമാവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കലാമണ്ഡലം ക്ഷേമാവതി

കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയാണ് കലാമണ്ഡലം ക്ഷേമാവതി(ജനനം: 1948).[1][2]

പത്താമത്തെ വയസ്സിലാണ് ഇവർ കലാമണ്ഡലത്തിൽ മോഹിനിയാട്ടം വിദ്യാർത്ഥിയായി ചേരുന്നത്. തോട്ടശ്ശേരി ചിന്നമ്മു അമ്മയും കലാമണ്ഡലം സത്യഭാമയുമാണ് ക്ഷേമാവതിയുടെ ആദ്യകാല ഗുരുക്കന്മാർ [3].

പുരസ്കാരങ്ങൾ[തിരുത്തുക]

2011-ൽ രാജ്യം ഇവരെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[4][5]

ഇത് കൂടാതെ 1975ൽ ഭരതനാട്യത്തിന് കേരള സംഗീത നാടക അക്കാദമി അവാർഡ്, 1993 ൽ മോഹിനിയാട്ടത്തിന് കേരള കലാമണ്ഡലം അവാർഡ്, 1998ൽ മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, 2000ൽ ഭരതനാട്യത്തിന് ഹ്യൂമൺ റിസോഴ്‌സ് സീനിയർ ഫെലോഷിപ്പ്. 2002ൽ മോഹിനിയാട്ടത്തിന് കലാദർപ്പണയുടെ കലാശ്രീ അവാർഡ് എന്നിവയെല്ലാം കലാമണ്ഡലം ക്ഷേമാവതിക്ക് ലഭിച്ചിട്ടുണ്ട്.[5] 2016 ലെ വനിതാരത്‌നം പുരസ്‌കാരം (കേരള സർക്കാർ [6]2019 -ലെ നിശാഗന്ധി പുരസ്‌കാരം[7]

കുടുംബം[തിരുത്തുക]

പ്രശസ്ത സിനിമാ സംവിധായകനായിരുന്ന പവിത്രനാണ് ക്ഷേമാവതി ടീച്ചറുടെ ഭർത്താവ്. ചലച്ചിത്ര നടി ഇവ പവിത്രൻ,ലക്ഷ്മി എന്നിവരാണ് മക്കൾ.[5]

അവലംബം[തിരുത്തുക]

  1. Profile: Kalamandalam Kshemavathy
  2. The mohini of attam
  3. In step with tradition: The Hindu
  4. Padma Awards Announced, 2001 - PIB, Govt of India
  5. 5.0 5.1 5.2 "കലാമണ്ഡലം ക്ഷേമാവതിയ്ക്ക് പത്മശ്രീ - മാതൃഭൂമി". മൂലതാളിൽ നിന്നും 2011-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-29.
  6. http://www.kairalynews.com/news/7592[പ്രവർത്തിക്കാത്ത കണ്ണി]
  7. http://www.prd.kerala.gov.in/ml/node/35376
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_ക്ഷേമാവതി&oldid=3627780" എന്ന താളിൽനിന്ന് ശേഖരിച്ചത്