ലാലൂരിന് പറയാനുള്ളത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലാലൂരിന് പറയാനുള്ളത്
സംവിധാനംസതീഷ് കളത്തിൽ
നിർമ്മാണംജോസഫ് പാണേങ്ങാടൻ
രചനസതീഷ് കളത്തിൽ
തിരക്കഥഭാസി പാങ്ങിൽ
സംഗീതംഅഡ്വ. പി.കെ. സജീവ്
ഛായാഗ്രഹണംസാജു പുലിക്കോട്ടിൽ, സുനിൽ ഏ.ഡി
ചിത്രസംയോജനംഅഡ്വ. പി.കെ. സജീവ്
വിതരണംഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം
റിലീസിങ് തീയതി
 • ഡിസംബർ 2, 2012 (2012-12-02)
രാജ്യംഇന്ത്യ India
ഭാഷമലയാളം
സമയദൈർഘ്യം60 മിനിറ്റുകൾ

2012ൽ പുറത്തിറങ്ങിയ പരിസ്ഥിതി സംബന്ധമായ ഡോക്യുമെന്ററിയാണ് ലാലൂരിന് പറയാനുള്ളത് (English: Laloorinu Parayanullathu)[1]. നഗര മാലിന്യങ്ങളുടെ കാലങ്ങളായുള്ള സ്ഥിര നിക്ഷേപങ്ങൾ മൂലം ഇന്ത്യയിലെ കേരള സംസ്ഥാനത്ത് തൃശൂർ ജില്ലയിലുള്ള ലാലൂർ എന്ന തൃശൂർ നഗരത്തിന്റെ ഒരു പ്രാന്തപ്രദേശം തീർത്തും മലീമസമാവുകയും ലാലൂരിൽ കൊണ്ടുവന്ന് തള്ളുന്ന നഗര മാലിന്യത്തിനെതിരെ അവിടത്തുകാർ പ്രക്ഷോപങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിനെ ആസ്പദമാക്കി ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ബാനറിൽ ജോസഫ് പാണേങ്ങാടൻ നിർമിച്ചതാണ് ഈ ചിത്രം[2]. ഒരു പ്രദേശത്തിന്റെ രോദനങ്ങളും മുറവിളികളും ചെറുത്തു നിൽപ്പുകളും കോർത്തിണക്കിയ ഒരു മണിക്കൂർ ദൈഘ്യമുള്ള ഈ ഡോക്യുമെന്ററി സതീഷ് കളത്തിൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

സംഗ്രഹം[തിരുത്തുക]

ഒരു വർഷത്തിലേറെ സമയമെടുത്താണ് ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. ഇന്ത്യയിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകരായ മേധ പാട്കർ, ബി.ഡി.ശർമ, ഡോ. ബിനായക് സെൻ തുടങ്ങി നിരവധി പ്രമുഖരുടെ പങ്കാളിത്തം ഈ ഡോക്യുമെന്ററിക്ക് നേടാനായിട്ടുണ്ട്. 2012 ഡിസംബർ 02 ന് കേരള സാഹിത്യ അക്കാഡമിയിൽ വെച്ച് മലയാളത്തിലെ പ്രമുഖ ഡോക്യുമെന്റേറിയനും സിനിമാ സംവിധായകനും ആയ എം.ജി. ശശി ഈ ചിത്രത്തിൻറെ പ്രിവ്യു ഉദ്ഘാടനം ചെയ്കയുണ്ടായി[3].

അണിയറയിൽ[തിരുത്തുക]

 • നിർമ്മാണം: ജോസഫ് പാണേങ്ങാടൻ
 • രചന-സംവിധാനം: സതീഷ് കളത്തിൽ
 • തിരക്കഥ: ഭാസി പാങ്ങിൽ
 • ആഖ്യാനം: ഡോ.ബി. ജയകൃഷ്ണൻ
 • ഛായാഗ്രഹണം: സാജു പുലിക്കോട്ടിൽ, സുനിൽ ഏ.ഡി
 • സംഗീതം-ചിത്രസംയോജനം: അഡ്വ. പി.കെ. സജീവ്
 • ഗാനരചന: സിദ്ധാർത്ഥൻ പുറനാട്ടുക്കര
 • നിർമ്മാണ നിർവ്വഹണം: സുനിൽകുമാർ കണ്ടംകുളത്തിൽ
 • സംവിധാന സഹായി: അജീഷ് എം വിജയൻ
 • ഛായാഗ്രഹണ സഹായി: പ്രമോദ് വടകര
 • അസ്സോസിയേറ്റ് ഡയറക്ടർ: സുജിത് ആലുങ്ങൽ
 • പ്രൊഡക്ഷൻ കമ്പനി: ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം

സംഗീതം[തിരുത്തുക]

ലാലൂരിന്റെ പ്രശ്നങ്ങളെ ആധാരമാക്കി സിദ്ധാർത്ഥൻ പുറനാട്ടുകര രചിച്ച 'നഗരത്തിൻ തെക്കുപടിഞ്ഞാറ് കോണിലായ്' എന്ന വരികൾക്ക് അഡ്വ. പി.കെ. സജീവ് ഈണം നൽകി ബാബുരാജ് പുത്തൂർ പാടിയിരിക്കുന്നു.[4].

ഗാനം മ്യൂസിക് ആലാപനം വരികൾ രാഗം ദൈർഘ്യം
നഗരത്തിൻ തെക്കുപടിഞ്ഞാറ് കോണിലായ് അഡ്വ. പി.കെ. സജീവ് ബാബുരാജ് പുത്തൂർ സിദ്ധാർത്ഥൻ പുറനാട്ടുകര രേവതി 1.26 മിനിട്സ്

പുസ്തകം[തിരുത്തുക]

'ലാലൂരിന് പറയാനുള്ളത്' പുസ്തകത്തിന്റെ പുറംചട്ട
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായർ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആർ. ഗോപാലകൃഷ്ണന് 'ലാലൂരിന് പറയാനുള്ളത്' പുസ്തകത്തിന്റെ കോപ്പി നൽകി പ്രകാശനം ചെയ്യുന്നു

സതീഷ് രചിച്ച, ലാലൂർ ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ ചലച്ചിത്രമായപ്പോൾ അത് 'ലാലൂരിന് പറയാനുള്ളത്' എന്ന പേരിൽ തന്നെ പുസ്തക രൂപത്തിലും രൂപാന്തരം പ്രാപിക്കുകയുണ്ടായി. 29 ഓഗസ്റ്റ് 2013ന് ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് നടത്തിയ ഡി.ഫ്.എം.ഫ് ഹ്രസ്വ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.പി വി. കൃഷ്ണൻ നായർ പുസ്തകത്തിന്റെ ആദ്യ കോപ്പി കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആർ.ഗോപാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. സുജിത് ആലുങ്ങൽ എഡിറ്റ് ചെയ്ത ഈ പുസ്തകം വിദ്യാപോഷിണി പബ്ലിക്കേഷൻസ് ആണ് പബ്ലിഷ് ചെയ്തത്[5].

പുസ്തകം വർഷം പ്രസാധകർ
ലാലൂരിന് പറയാനുള്ളത് 2012 വിദ്യാപോഷിണി

അവാർഡുകൾ[തിരുത്തുക]

 • ശക്തൻ തമ്പുരാൻ അവാർഡ്[6]

അവലംബം[തിരുത്തുക]

 1. "ലാലൂരിന്റെ വിലാപം ഒടുവില് തിരശ്ശീലയില് - Thaniniram News". മൂലതാളിൽ നിന്നും 2018-03-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 December 2012.
 2. "ലാലൂരിന്റെ കഥ ആദ്യമായി വെള്ളിത്തിരയില് - Janmabhumi News". മൂലതാളിൽ നിന്നും 2017-09-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 November 2012.
 3. "Convention calls for stir against garbage issue". ശേഖരിച്ചത് 2012-12-03.
 4. "നഗരത്തിൻ തെക്കുപടിഞ്ഞാറ് കോണിലായ്". Malayalasangeetham.
 5. "D.F.M.F Short Film Festival-2013".
 6. "ജോസഫ് പാണേങ്ങാടൻ നിര്യാതനായി". Daily Hunt. ശേഖരിച്ചത് 28 August 2017.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാലൂരിന്_പറയാനുള്ളത്&oldid=3643721" എന്ന താളിൽനിന്ന് ശേഖരിച്ചത്