നമ്പൂതിരി വിദ്യാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമ്പൂതിരി വിദ്യാലയം
Namboothiri Vidyalayam
തരംഅപ്പർ പ്രൈമറി, മിക്സഡ്
സ്ഥാപിതം1919, യോഗക്ഷേമസഭ
സ്ഥലംതൃശ്ശൂർ, കേരളം, ഇന്ത്യ ഇന്ത്യ
ക്യാമ്പസ്തൃശ്ശൂർ നഗരം

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്‌കൂളാണ് തൃശ്ശൂർ ജില്ലയിൽ, തൃശ്ശൂർ പട്ടണത്തിൽ കോട്ടപ്പുറത്ത്‌ സ്ഥിതി ചെയ്യുന്ന നമ്പൂതിരി വിദ്യാലയം (English:Namboodiri Vidyalayam) എന്ന അപ്പർ പ്രൈമറി സ്കൂൾ.[1] കേരളത്തിലെ ഏറ്റവും പഴക്കമേറിയ എയ്ഡഡ് സ്കൂൾ കൂടിയാണ് ഇത്.[2] നമ്പൂതിരി കുട്ടികൾക്ക് സാധാരണ സ്കൂളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിന് അനുവാദമില്ലാത്ത കാലത്ത് യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ 1919ലാണ് ഈ സ്കൂൾ തുടങ്ങുന്നത്. ആൺകുട്ടികൾക്കുള്ള ഒരു സ്പെഷൽ സ്കൂളായിട്ടായിരുന്നു തുടക്കം.[2][1]

ചരിത്രം[തിരുത്തുക]

പ്രാരംഭകാലത്ത് എടക്കുന്നിയിലെ വടക്കിനിയേടത്ത് മനയിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം. പിന്നീട് വടക്കേച്ചിറയുടെ സമീപത്തെ ഭക്തപ്രിയം ക്ഷേത്രത്തിലെ ഊട്ടുപുരയിലേക്ക് സ്കൂൾ മാറ്റി. 1928ലാണ് കോട്ടപ്പുറം റെയിൽവേ ഗേറ്റിനു സമീപം സ്വന്തമായി സ്ഥലം വാങ്ങി പ്രവർത്തനം ആരംഭിച്ചു. 1931ൽ നമ്പൂതിരി പെൺകുട്ടികളെക്കൂടി സ്കൂളിൽ പ്രവേശിപ്പിച്ചു തുടങ്ങി. 1949ലാണ് ഈ സ്കൂൾ പൊതുവിദ്യാലയമായത്.

പാഠ്യപദ്ധതികൾ[തിരുത്തുക]

ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയാണ് ഇവിടത്തെ പഠിത്തം. സ്റ്റേറ്റ് കൌൺസിലിന്റെ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (SCERT) സിലബസ് ഇവിടെ പിന്തുടരുന്നത്. [3]

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

  • ജ്ഞാനസാരഥി, നമ്പൂതിരി വിദ്യാലയത്തിൻറെ ചരിത്രം പറയുന്ന ഡോക്യുമെൻറെറി.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "നമ്പൂതിരി വിദ്യാലയത്തിന്റെ ആത്മകഥയ്ക്ക് ദൃശ്യഭാഷ്യം". Kerala Kaumudi Daily. 2022-06-24.
  2. 2.0 2.1 "നൂറിന്റെ പടവിലേക്ക് നമ്പൂതിരി വിദ്യാലയം". മനോരമ. 2017-07-27. Archived from the original on 2017-07-31. Retrieved 2022-06-29.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "അനുകരിക്കാം ഈ മാതൃക". കേരള കൗമുദി. Retrieved 2017-05-19.

പുറമെനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നമ്പൂതിരി_വിദ്യാലയം&oldid=3776671" എന്ന താളിൽനിന്ന് ശേഖരിച്ചത്