ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തൃത്താല ഗ്രാമപഞ്ചായത്തിൽ ഞാങ്ങാട്ടിരി ദേശത്ത് ഭാരതപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ഞാങ്ങാട്ടിരി ശ്രീഭഗവതിക്ഷേത്രം. മാതൃദേവതയായ ദുർഗ്ഗാദേവി മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് (രണ്ട് പ്രതിഷ്ഠകൾ), ഹനുമാൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലൊന്നായ ഇവിടെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് വിശ്വസിയ്ക്കുന്നു. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ക്ഷേത്രങ്ങളിൽ കിഴക്കുഭാഗത്ത് പുഴ വരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. കാശിയിൽ ഗംഗാനദി ഒഴുകുന്നതുപോലെ ഇവിടെ ഭാരതപ്പുഴയും വടക്കോട്ടാണ് ഒഴുകുന്നത് എന്നത് സവിശേഷമായ ഒരു വസ്തുതയാണ്. തന്മൂലം, ഇവിടെ പ്രതിഷ്ഠയ്ക്ക് ശക്തികൂടുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കുംഭമാസത്തിൽ രോഹിണി നാളിൽ കൊടികയറി എട്ടാം നാളിൽ ഉത്സവത്തോടെ സമാപിയ്ക്കുന്ന കൊടിയേറ്റുത്സവം, മീനമാസത്തിലെ കാർത്തിക നാളിലെ നിറമാല, കന്നിമാസത്തിലെ നവരാത്രി, വൃശ്ചികമാസത്തിലെ തൃക്കാർത്തിക എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

കേരളസ്രഷ്ടാവായ പരശുരാമൻ, ഒരിയ്ക്കൽ ഈ വഴിയിലൂടെ സന്ദർശനം നടത്തുകയായിരുന്നു. ആ സമയം, വടക്കോട്ടൊഴുകുന്ന ഭാരതപ്പുഴ കാണാനിടയായ അദ്ദേഹം, ഇവിടെ ശക്തമായ ദേവീസാന്നിദ്ധ്യമുള്ളതായി മനസ്സിലാക്കുകയും, തുടർന്ന് തപസ്സനുഷ്ഠിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ തപസ്സിൽ സംപ്രീതയായ ദുർഗ്ഗാദേവി, കാർത്ത്യായനിഭാവത്തിൽ ശംഖ്, ചക്രം, വരദാഭയമുദ്രകൾ എന്നിവയോടുകൂടി പ്രത്യക്ഷീഭവിച്ചു. ആഗ്രഹം ചോദിച്ചപ്പോൾ ലോകനന്മയ്ക്കായി ദേവി എന്നും കുടികൊള്ളണമെന്നായിരുന്നു പരശുരാമന്റെ മറുപടി. അതനുസരിച്ച് ദേവി, പരശുരാമന് ദർശനം നൽകിയ അതേ രൂപത്തിൽ ഒരു വിഗ്രഹമുണ്ടാക്കുകയും തുടർന്ന് പരശുരാമൻ ഇത് നദീതീരത്ത് പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ആദ്യം കിഴക്കോട്ട് ദർശനമായിട്ടായിരുന്നു പ്രതിഷ്ഠ. എന്നാൽ, ദേവിയുടെ അതിഭയങ്കരമായ ചൈതന്യം ഭാരതപ്പുഴയിലെ വെള്ളം വറ്റിയ്ക്കുമെന്ന അവസ്ഥ വന്നപ്പോൾ പരശുരാമൻ തന്നെ ദർശനം പടിഞ്ഞാറോട്ടാക്കുകയായിരുന്നു.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

ശ്രീകോവിൽ[തിരുത്തുക]

നാലമ്പലം[തിരുത്തുക]

വിശേഷദിവസങ്ങൾ[തിരുത്തുക]

കൊടിയേറ്റുത്സവം[തിരുത്തുക]

നിറമാല മഹോത്സവം[തിരുത്തുക]

നവരാത്രി[തിരുത്തുക]

തൃക്കാർത്തിക[തിരുത്തുക]