ജെ. കോൾ
ജെ. കോൾ | |
---|---|
ജനനം | Jermaine Lamarr Cole[1] ജനുവരി 28, 1985 |
മറ്റ് പേരുകൾ |
|
തൊഴിൽ |
|
സജീവ കാലം | 2007–present |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
|
വെബ്സൈറ്റ് | dreamville |
ഒരു അമേരിക്കൻ ഹിപ് ഹോപ് സംഗീതകാരനാണ് ജെർമെയ്ൻ ലാമർ കോൾ (ജനനം ജനുവരി 28, 1985), എന്ന ജെ. കോൾ.2014-ൽ പുറത്തിറങ്ങിയ ഫോറസ്റ്റ്ഹിൽസ് ഡ്രൈവ് എന്ന ആൽബം 25 വർഷത്തിനിടയ്ക്ക്ക്ക് മറ്റു കലാകാരന്മാർ പ്രത്യക്ഷപെടാതെ പ്ലാറ്റിനം സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ റാപ് ആൽബമാണ് [2]
ഒരു പിയാനൊ വാദ്യകൻ കൂടിയായ കോൾ കെന്ദ്രിക്ക് ലാമർ, ജാനറ്റ് ജാക്സൺ തുടങ്ങിയവരുടേയും ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.[3][4]ഒരു സോളോ റാപ്പർ എന്ന നിലയിൽ ഉയരുന്നതിനു വേണ്ടി അദ്ദേഹം രണ്ടു അനുബന്ധ മിക്സ്ടേപ്പുകൾകൂടി പുറത്തിറക്കുകയുണ്ടായി. പ്രശസ്ത അമേരിക്കൻ റാപ്പറും, ബിസിനസ്സ്മാനുമായ ജെയ്സി യുടെ സംഗീത ലേബലായ റോക് നാഷനുമായി കരാറിൽ ഏർപ്പെട്ട ആദ്യത്തെ റാപ്പർ ആണ് ജെ. കോൾ[5].
കോൾ തന്റെ ആദ്യത്തെ സ്റ്റുഡിയോ ആൽബമായ "കോൾ വേൾഡ്: ദി സൈഡ്ലൈൻ സ്റ്റോറി" (Cole World: The Sideline Story) 2011-ഇൽ പുറത്തിറക്കുകയുണ്ടായി. അത് അമേരിക്കൻ ബിൽബോർഡ് 200 പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയുണ്ടായി. അധികം വൈകാതെ തന്നെ റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്ക (RIAA) പ്ലാറ്റിനം സെർറ്റിഫിക്കേഷനും ഈ ആൽബത്തിന് നൽകുകയുണ്ടായി[6]. അദ്ദേഹത്തിന്റെ അടുത്ത രണ്ടു ആൽബങ്ങളായ "ബോൺ സിന്നെർ" (Born Sinner) 2013 ലും, "2014 ഫോറെസ്റ് ഹിൽസ് ഡ്രൈവ്" (2014 Forest Hills Drive) 2014 ലും പുറത്തിറങ്ങുകയുണ്ടായി. ഈ രണ്ടു ആൽബങ്ങളും നിരൂപകരിൽ നിന്ന് പ്രശംസ പിടിച്ചുപറ്റുകയുണ്ടായി[7]. ഈ രണ്ടു ആൽബങ്ങളും പ്ലാറ്റിനം സെർറ്റിഫിക്കേഷൻ നേടുകയുണ്ടായി, കൂടാതെ 2014 ഫോറെസ്റ് ഹിൽസ് ഡ്രൈവ് അദ്ദേഹത്തെ അദ്ദേഹത്തെ ഗ്രാമി അവാർഡിന് ശുപാർശ നേടിക്കൂടുകയുണ്ടായി. കോൾ തന്റെ നാലാമത്തെ ആൽബമായ "ഫോർ യുവർ എയെസ് ഒൺലി" (For Your Eyez Only) 2014ലും, അഞ്ചാമത്തെ ആല്ബമായ കെ.ഓ.ഡി (KOD) 2018 ഏപ്രിലിലും പുറത്തിറക്കുകയുണ്ടായി.
സ്വയം പിയാനോ വായിക്കുന്നത് പഠിച്ച കോൾ, ഗായകനെന്നതിനൊപ്പം തന്നെ ഗാനനിർമാതാവ് കൂടിയാണ്. പ്രശസ്ത റാപ്പറായ കെൻഡ്രിക്ക് ലാമാർ ഉൾപ്പെടെ നിരവധി സംഗീതജ്ഞർക്കു അദ്ദേഹം വേണ്ടി ഗാനങ്ങൾ നിർമിച്ചു നൽകിയിട്ടുണ്ട്. കോൾ തന്റെ സ്വന്തം റെക്കോർഡ് ലേബലായ ഡ്രീംവില് 2017ൽ സ്ഥാപിച്ചു. ഡ്രീംവില് ഫൌണ്ടേഷൻ എന്ന നാമത്തിൽ അദ്ദേഹത്തിന് ഒരു ലാഭേച്ഛയില്ലാത്ത ചാരിറ്റി സംഘടനയുമുണ്ട്. ജനുവരി 2015ൽ കോൾ വിധവകളായ അമ്മമാർക്കുവേണ്ടി ഒരു പുനരധിവാസകേന്ദ്രം തന്റെ ജന്മനാട്ടിൽ സ്ഥാപിക്കുകയുണ്ടായി.[8]
ജീവിതം
[തിരുത്തുക]ജെർമൈൻ ലാമാർ കോൾ 1985 ജനുവരി 28 ഇൽ ജർമനിയിലെ, ഫ്രാങ്ക്ഫർട്ടിൽ ഒരു മിലിറ്ററി ബെയ്‌സിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ആഫ്രിക്കൻ-അമെരിക്കൻ സൈനികനായിരുന്നു, 'അമ്മ ഒരു യൂറോപ്യൻ-അമേരിക്കൻ പോസ്റ്റൽ വർക്കറുമായിരുന്നു. കോളിന്റെ കൗമാരകാലത്ത് അദ്ദേഹത്തിനെ പിതാവ് കുടുംബത്തെ ഉപേക്ഷിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹത്തിന്റെ അമ്മയും, സഹോദരൻ സാക് കോളും (Zach Cole) അമേരിക്കയിലെ നോർത്ത് കരോലൈനയിലേക്കു മാറുകയായിരുന്നു. കോൾ ബാസ്കറ്റ്ബാളിലും, സംഗീതത്തിലും ചെറുപ്പം മുതലേ തല്പരനായിരുന്നു. അദ്ദേഹം 2013 വരെ ഒരു സ്വകാര്യ ഓർക്കസ്ട്രയിൽ വയലിനിസ്റ്റ് ആയും തൊഴിലിൽ ഏർപ്പെട്ടിരുന്നു.
തന്റെ പന്ത്രെണ്ടാം വയസു മുതലേ റാപ്പ് ചെയ്യാൻ കോൾ ആരംഭിച്ചിരുന്നു. ഒരു ക്രിസ്മസ് സമ്മാനമായി അദ്ദേഹത്തിന്റെ 'അമ്മ അദ്ദേഹത്തിന് ഒരു ബീറ്റ് മേക്കർ സമ്മാനിക്കുകയുണ്ടായി. അദ്ദേഹം അത് തന്റെ പ്രൊഡക്ഷൻ കഴിവ് ഉയർത്തുന്നതിന് വേണ്ടി ഉപയോഗിച്ചു.
4.2 GPA യോടുകൂടി ഹൈസ്കൂൾ പാസ് ആയ കോൾ[9], തന്റെ കരിയർ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ന്യൂ യോർക്ക് സിറ്റിയിലേക്ക് കുടിയേറി. അവിടെ അദ്ദേഹം സെയിന്റ് ജോൺസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടാൻ ആരംഭിച്ചു. എന്നാൽ ഒരിക്കൽ ഒരു ഏകനായ കമ്പ്യൂട്ടർ പ്രൊഫസറെ പരിചയപെട്ടതുവഴി അദ്ദേഹം കമ്മ്യൂണിക്കേഷൻസ് ആൻഡ് ബിസിനെസ്സിൽ ബിരുദം നേടുകയായിരുന്നു.
ഉദ്യോഗം
[തിരുത്തുക]1999-2000: മുൻകാലഘട്ടം
[തിരുത്തുക]എമിനെം, ട്യുപാക്, നാസ്, ക്യാനിബസ് എന്നിവരുടെ സംഗീതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കോൾ, തന്റെ സംഗീത കരിയർ ആരംഭിച്ചു. തന്റെ 14 -ആം വയസുമുതൽ കോൾ വ്യത്യസ്ത സംഗീത ആശയങ്ങളടങ്ങിയ നോട്ട്ബുക്കുകൾ നിർമ്മിക്കുകയുണ്ടായി എന്നാൽ അവയൊന്നും സംഗീതമാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഒരിക്കൽ അദ്ദേഹത്തിന്റെ 'അമ്മ ക്രിസ്മസ് സമ്മാനമായി ഒരു ബീറ്റ് മേക്കർ സമ്മാനിക്കുകയുമായി അദ്ദേഹം അത് ഉപയോഗിച്ചു തന്റെ സംഗീത നിർമ്മാണ കഴിവുകൾ ഉദ്ധരിക്കാൻ ആരംഭിച്ചു.
4.2 GPA യോടുകൂടി ഹൈസ്കൂൾ പാസ് ആയ കോൾ, തന്റെ കരിയർ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ന്യൂ യോർക്ക് സിറ്റിയിലേക്ക് കുടിയേറി. അവിടെ അദ്ദേഹം സെയിന്റ് ജോൺസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടാൻ ആരംഭിച്ചു. എന്നാൽ ഒരിക്കൽ ഒരു ഏകനായ കമ്പ്യൂട്ടർ പ്രൊഫസറെ പരിചയപെട്ടതുവഴി അദ്ദേഹം കമ്മ്യൂണിക്കേഷൻസ് ആൻഡ് ബിസിനെസ്സിൽ ബിരുദം നേടുകയായിരുന്നു. 2007 ഇൽ അദ്ദേഹം ബിരുദം നേടിയെങ്കിലും ലൈബ്രറിയിലെ ഒരു ബുക്കിനു പണം നൽകാനുള്ളതനാൽ 2015 ഇൽ തന്റെ ഹോംകമിങ് കോൺസെർട്ടിലാണ് തന്റെ ബിരുദം സ്വീകരിച്ചത്.
കോൾ അതിനു ശേഷം തന്റെ ജന്മനാട്ടിൽ ഒരു പത്രത്തിന്റെ വില്പനക്കാരനായും, ബില്ല് കളക്ടറായും, ഫയൽ ക്ലർക്കായും, ഒരു സ്‌കെയ്‌റ്റിങ് ഇവന്റിൽ കങ്കാരൂ മാസ്കോറ്റായും ജോലി നോക്കുകയുണ്ടായി.
2009-2010: മിക്സ്ടേപ്പുകളും, റോക് നേഷൻ കരാറും
[തിരുത്തുക]2009 ഇൽ കോൾ ദി വാം അപ്പ് മിക്സ്ടേപ്പ് പുറത്തിറക്കി. കോൾ പ്രശസ്ത റാപ്പർ ജയ്സിയുടെ ദി ബ്ലേപ്രിന്റ് 3 എന്ന ആൽബത്തിലെ 'എ സ്റ്റാർ ഈസ് ബോൺ" എന്ന ഗാനത്തിൽ അതിഥി ഗായകനായി പാടുകയുമായി. കോൾ 2010 ഇൽ "ബീയോണ്ട് റേസ്" മാഗസിന്റെ 50 പുതുമുഖ സംഗീതജ്ഞരിൽ 49 ആമത്തെ വ്യക്തിയായി തിരഞ്ഞെടുക്കുകയുണ്ടായി.[10]
2010-2011: കോൾ വേൾഡ്: ദി സൈഡ്ലൈൻ സ്റ്റോറി
[തിരുത്തുക]കോൾ തന്റെ ആദ്യത്തെ സ്റ്റുഡിയോ ആൽബമായ "കോൾ വേൾഡ്: ദി സൈഡ്ലൈൻ സ്റ്റോറി" (Cole World: The Sideline Story) 2011-ഇൽ പുറത്തിറക്കുകയുണ്ടായി. അത് അമേരിക്കൻ ബിൽബോർഡ് 200 പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയുണ്ടായി. അധികം വൈകാതെ തന്നെ റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്ക (RIAA) പ്ലാറ്റിനം സെർറ്റിഫിക്കേഷനും ഈ ആൽബത്തിന് നൽകുകയുണ്ടായി. ഈ ആൽബത്തിലെ "നോബോഡീസ് പെർഫെക്റ്റ്" (Nobody's Perfect) എന്ന ഗാനത്തിലൂടെ സ്ത്രീ റാപ്പറായ മിസ്സി എല്ലിയോട്ട് (Missy Elliot) തിരിച്ചു വരവ് നടത്തി.
2011-2017: ബോൺ സിന്നെർ, ട്രൂലി യൗർസ് സീരീസ്, 2014 ഫോറെസ്റ് ഹിൽസ് ഡ്രൈവ്, ഫോർ യുവർ എയെസ് ഒൺലി
[തിരുത്തുക]"ബോൺ സിന്നെർ" (Born Sinner) 2013 ലും, "2014 ഫോറെസ്റ് ഹിൽസ് ഡ്രൈവ്" (2014 Forest Hills Drive) 2014 ലും പുറത്തിറങ്ങുകയുണ്ടായി. ഈ രണ്ടു ആൽബങ്ങളും നിരൂപകരിൽ നിന്ന് പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. ഈ രണ്ടു ആൽബങ്ങളും പ്ലാറ്റിനം സെർറ്റിഫിക്കേഷൻ നേടുകയുണ്ടായി, കൂടാതെ 2014 ഫോറെസ്റ് ഹിൽസ് ഡ്രൈവ് അദ്ദേഹത്തെ അദ്ദേഹത്തെ ഗ്രാമി അവാർഡിന് ശുപാർശ നേടിക്കൂടുകയുണ്ടായി. കോൾ തന്റെ നാലാമത്തെ ആൽബമായ "ഫോർ യുവർ എയെസ് ഒൺലി" (For Your Eyez Only) 2014ഇൽ പുറത്തിറങ്ങി.
2018: KOD
[തിരുത്തുക]കോൾ തന്റെ അഞ്ചാമത്തെ ആല്ബമായ കെ.ഓ.ഡി (KOD). 2018 ഏപ്രിൽ 16നു പുറത്തിറക്കി. "കിൽ ഔർ ഡീമോൺസ്" (Kill Our Demons), "കിംഗ് ഓവർഡോസ്ഡ്" (King Overdosed), "കിഡ്സ് ഓൺ ഡ്രഗ്സ്" (Kids on Drugs) എന്നിവയുടെ ചുരുക്ക രൂപമാണ് കെ.ഓ.ഡി. ഇതിനു മുന്നോടിയായി ന്യൂയോർക് സിറ്റി, ലണ്ടൻ എന്നിവിടങ്ങളിൽ സർപ്രൈസ് പ്രകടനങ്ങൾ നടത്തുകയുണ്ടായി. അമേരിക്കയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെ കോൾ ശക്തമായി ഈ ആല്ബത്തിലൂടെ എതിർക്കുന്നുണ്ട്. തന്റെ മറ്റൊരു വ്യക്തിതമായ (Alter Ego) "കിൽ എഡ്‌വാർഡിനെ" ഈ ആല്ബത്തിലൂടെ കോൾ ആദ്യമായി അവതരിപ്പിക്കുകയുണ്ടായി.
ആൽബം പുറത്തിറങ്ങി ആദ്യ ദിവസം തന്നെ 64.5 ദശലക്ഷം പേര് ആപ്പിൾ മ്യൂസികില്ലോടെ ആൽബം സ്ട്രീം ചെയ്യക വഴി ഡ്രേക്കിന്റെ, വ്യൂസ് എന്ന ആൽബത്തിന്റെ റെക്കോർഡ് കെ.ഓ.ഡി തകർക്കുകയുണ്ടായി.
2018: ദ ഓഫ് സീസൺ
[തിരുത്തുക]കോൾ തന്റെ പുറത്തിറങ്ങാനിരിക്കുന്ന മിക്സ് ടേപ്പ് ആയ "ദി ഓഫ് സീസൺ (The Off Season)" -ന്റെ മുന്നോടിയായി "ആൽബം ഓഫ് ദി ഇയർ (Album of the Year)" പുറത്ത് ഇറക്കുകയുണ്ടായി. അമേരിക്കൻ ഹിപ് ഹോപ് സംഗീതജ്ഞൻ ആയ നാസിന്റെ "ഉചി വാലി (Oochie Wally)" ഗാനത്തിന്റെ സാമ്പിൾ ആണ് ഉപയോഗിച്ചത്. ഇൗ ഗാനം ഏറെ പ്രേക്ഷക ശ്രദധനേടി.[11]
ബിസിനസ് സംരംഭങ്ങൾ
[തിരുത്തുക]ഡ്രീംവില്ല് റെക്കോർഡ്‌സ്
[തിരുത്തുക]2007 ഇൽ കോൾ തന്റെ സ്വന്തം റെക്കോർഡ് ലേബലായ ഡ്രീംവില്ല് റെക്കോർഡ്‌സ് സ്ഥാപിച്ചു. ഈ ലേബൽ നിലവിൽ വിതരണം ചെയ്യുന്നത് ഇന്റർസ്‌കോപ്പ് റെക്കോർഡ്‌സ് ആണ്, ഇതിന്റെ പ്രസിഡന്റ് ഇബ്രാഹിം ഹമദ് (Ibrahim Hamad) ആണ്.
അരി ലെൻനോസ് (Ari Lennox), ബാസ് (BAS), കൊസ് (Cozz), എർത്ഥഗാംഗ് (EarthGang), ഓമെൻ(Omen) തുടങ്ങിയ നിരവധി കലാകാരന്മാർ ഡ്രീഎംവില് റെക്കോർഡ്സിനു കീഴിൽ ഉണ്ട്.
ഡ്രീംവില്ല് ഫൌണ്ടേഷൻ
[തിരുത്തുക]ഡ്രീംവില് ഫൌണ്ടേഷൻ എന്ന നാമത്തിൽ അദ്ദേഹത്തിന് ഒരു നോൺ-പ്രോഫിറ്റ് ചാരിറ്റി സംഘടനയുമുണ്ട്. ജനുവരി 2015ൽ കോൾ വിധവകളായ അമ്മമാർക്കുവേണ്ടി ഒരു പുനരധിവാസകേന്ദ്രം തന്റെ ജന്മനാട്ടിൽ സ്ഥാപിക്കുകയുണ്ടായി.
കോൾ ഫോറെസ്റ് ഹിൽസ് ഡ്രൈവിൽ ഉള്ള തന്റെ അമ്മക്ക് നഷ്ട്ടപെട്ട ഭവനം ഡ്രീംവില്ല് ഫൗണ്ടേഷന്റെ പേരിൽ $120,000 നു തിരികെ വാങ്ങിക്കുകയുണ്ടായി.
ടൈഡൽ
[തിരുത്തുക]കോളിന്റെ മാർഗദർശിയും, സഹ കലാകാരനുമായ ജെയ്‌സീ മാർച്ച് 2015ൽ സംഗീത സ്ട്രീമിങ് സർവീസായ ടൈഡൽ 56 ദശലക്ഷം ഡോളറിനു വാങ്ങിക്കുകയുണ്ടായി. കോൾ ഇതിലെ ചെറിയ ഒരു ഓഹരിയുടെ ഉടമസ്ഥനാണ്.
സ്വകാര്യ ജീവിതം
[തിരുത്തുക]തന്റെ കോളേജുകാലത്തെ സുഹൃത്തായ മെലീസ ഹെഹോൾട്ടിനെ കോൾ വിവാഹം ചെയ്യുകയുണ്ടായി. മെലിസ എവെന്റ്റ് പ്ലാനെറും, ഡ്രീംവില്ല് ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.
ഡിസ്കോഗ്രഫി
[തിരുത്തുക]സ്റ്റുഡിയോ ആൽബങ്ങൾ
[തിരുത്തുക]- കോൾ വേൾഡ്: ദി സൈഡ്ലൈൻ സ്റ്റോറി (2011)
- ബോൺ സിന്നെർ (2013)
- 2014 ഫോറെസ്റ് ഹിൽസ് ഡ്രൈവ് (2014)
- ഫോർ യുവർ എയെസ് ഒൺലി (2016)
- കെ.ഓ.ഡി (2018)
ലൈവ് ആൽബം
[തിരുത്തുക]- ഫോറെസ്റ് ഹിൽസ് ഡ്രൈവ്: ലൈവ്
കമ്പയിലേഷൻ ആൽബം
[തിരുത്തുക]- റിവന്ജ് ഓഫ് ദി ഡ്രീമേഴ്‌സ് II (വിത്ത് ഡ്രീംവില്ല്)
ഇ പി
[തിരുത്തുക]- എനി ഗിവേൻ സൺഡേ #1 (2011)
- എനി ഗിവേൻ സൺഡേ #2 (2011)
- ട്രൂലി യൗർസ് (2013)
- ട്രൂലി യൗർസ് 2 (2013)
മിക്സ്ടേപ്പ്സ്
[തിരുത്തുക]- ദി കം അപ്പ് (2007)
- ദി വാം അപ്പ് (2009)
- ഫ്രൈഡേ നൈറ്റ് ലൈറ്റ്‌സ് (2010)
- റിവന്ജ് ഓഫ് ദി ഡ്രീമേഴ്‌സ് (വിത്ത് ഡ്രീംവില്ല്) (2014)
അവലംബം
[തിരുത്തുക]- ↑ "14 Facts You Didn't Know About J Cole". Capital XTRA. Capital XTRA. Archived from the original on 2020-11-18. Retrieved 10 August 2016.
- ↑ Nichole Tucker. "Genius | Why J. Cole Is The First Rapper To Go Platinum In Over 25 Years Without Features". Genius.it. Retrieved January 13, 2016.
- ↑ "J. Cole Album & Song Chart History: Hot 100". Billboard. Prometheus Global Media. Retrieved June 11, 2012.
- ↑ Rivera, Zayda (January 27, 2015). "J. Cole to let single moms live in his home rent-free". New York Daily News.
- ↑ "J. COLE - ROX NATION".
- ↑ "Gold & Platinum - RIAA". Archived from the original on 2017-12-01.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Caulfield, Keith (2015-10-09). "J. Cole Earns His First Million-Selling Album With '2014 Forest Hills Drive'". Billborad. Billboard. Retrieved 2018-05-27.
- ↑ Rivera, Zayda (2015-01-25). "J. Cole to let single mothers living in poverty live in his childhood home rent-free". Daily News. New York Daily News. Retrieved 2018-05-27.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "J. COLE REMINISCES ON MTV'S 'WHEN I WAS 17'". Rap Up. Archived from the original on 2016-11-05. Retrieved 2018-05-27.
- ↑ "J. Cole". Archive.org. Beyond Race. Archived from the original on 2010-02-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Goddard, Kevin (2018-08-07). "J. Cole Teases New Project "The Off Season"". HotNewHipHop. HotNewHipHop. Retrieved 2018-11-7.
{{cite web}}
: Check date values in:|access-date=
(help)