ഓഹരി വിപണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോംബേ ഓഹരി വിപണി

ഓഹരികളുടെ(വ്യവസായസംരംഭത്തിന്റെ ഭാഗങ്ങൾ )കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് ഓഹരി വിപണി. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്. ഓൾഡ് ഇഷ്യൂ മാർക്കറ്റ് എന്നും ഇത് അറിയപ്പെടാറുണ്ട്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളും കടപ്പത്രങ്ങളും വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യപ്പെടുന്ന സംഘടിതമായ ഒരു വിപണിയാണ് ഇത്. ഓഹരി വിപണിയിൽ വിലവർദ്ധനവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കാളകൾ എന്നും, വിലയിടിവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കരടികൾ എന്നും പറയുന്നു. ഷെയർ മാർക്കറ്റിൽ പങ്കെടുക്കുന്നവരെ പ്രധാനമായി ട്രേഡർ ,നിക്ഷേപകർ എന്നിങ്ങനെ തരം തിരിക്കാം. ഒരു നിക്ഷേപകർ ഒരു കമ്പനിയുടെ സാമ്പത്തിക ഫലവും മറ്റും അനുസരിച്ചുള്ള ഫണ്ടമെന്റൽ വിശകലനത്തിലൂടെ നല്ല കമ്പനികളെ തിരഞ്ഞെടുക്കുകയും നിക്ഷേപിക്കുകയും ചെയ്യുമ്പോൾ ഒരു ട്രേഡർ ടെക്നിക്കൽ അനാലിസിസ് ഉപയോഗിച്ചു സ്റ്റോക്കിന്റെ വിലയിലുള്ള വ്യതിയാനങ്ങൾ ഉപയോഗപ്പെടുത്തി ലാഭമുണ്ടാക്കുന്നു.[1][1]

ബ്രോക്കർമാർ[തിരുത്തുക]

സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ അംഗങ്ങളാണ് ബ്രോക്കർമാർ. സ്റ്റോക്ക് എക്സ്ചേഞ്ചിനുള്ളിൽ നിന്നുകൊണ്ട് വാങ്ങലും വില്പനയും നടത്താൻ അനുവാദമുള്ളത് ഇവർക്ക് മാത്രമാണ്. ഇന്ത്യൻ പൗരനായ, 21 വയസെങ്കിലും പ്രായമുള്ള, നിയമപരമായി പാപ്പരായി പ്രഖ്യാപിക്കപ്പെടാത്ത, സെബിയുടെ സാക്ഷ്യപത്രമുള്ള ഒരാൾക്ക് മാത്രമേ ഇന്ത്യയിൽ സ്റ്റോക്ക് ബ്രോക്കറാകാൻ അനുവാദമുള്ളൂ.

വിവിധ തരത്തിലുള്ള ബ്രോക്കർമാർ[തിരുത്തുക]

പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ബ്രോക്കർമാരെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു[2];

ബ്രോക്കർമാരെ പ്രധാനമായി ഡിസ്‌കൗണ്ട് ബ്രോക്കർ എന്നും പരമ്പരാഗത ബ്രോക്കർ എന്നും തിരിച്ചിരിക്കുന്നു. സാധാരണയായി ഡിസ്‌കൗണ്ട് ബ്രോക്കറിൽ ബ്രോക്കറേജ് കുറവായിരിക്കും. പക്ഷെ ചെലവ് ചുരുക്കലിന്റെ ഭാഗമായി പരമ്പരാഗത ബ്രോക്കർമാരെ എല്ലായിടത്തും അവരുടെ ഓഫിസ് കാണാൻ പറ്റില്ല.[2]

കമ്മീഷൻ ബ്രോക്കർമാർ[തിരുത്തുക]

മറ്റുള്ളവർക്കുവേണ്ടി, ഒരു പ്രതിഫലത്തിന്റെ (കമ്മീഷൻ) അടിസ്ഥാനത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഷെയറുകളും, കടപ്പത്രങ്ങളും, വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബ്രോക്കർമാരാണ് കമ്മീഷൻ ബ്രോക്കർമാർ. ഇവർ പുറത്തുള്ള ആളുകൾക്കുവേണ്ടി ഒരു ഏജന്റായി പ്രവർത്തിക്കുന്നു.

ജോബ്ബർമാർ[തിരുത്തുക]

മറ്റുള്ളവർക്കുവേണ്ടിയല്ലാതെ, സ്വന്തം ലാഭത്തിനുവേണ്ടി, സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഷെയറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബ്രോക്കർമാരാണ് ഇവർ. ഇത്തരക്കാർ ആരുടെയും ഏജന്റായല്ല പ്രവർത്തിക്കുന്നത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇത്തരം ബ്രോക്കർമാർ സർവസാധാരണമാണ്.

സബ് ബ്രോക്കർമാർ[തിരുത്തുക]

ഒരു പ്രധാന ബ്രോക്കർക്കുവേണ്ടി പ്രവർത്തിക്കുന്ന ഉപ-ബ്രോക്കർമാരാണ് ഇവർ. ഒരു ബ്രോക്കർക്ക് ഉപയോക്താക്കൾ വർദ്ധിക്കുമ്പോൾ അവർ തങ്ങളുടെ ജോലിയുടെ ഒരു ഭാഗം ഉപ-ബ്രോക്കർമാർക്ക് വീതിച്ചുനൽകുന്നു. തങ്ങളുൾക്ക് ലഭിക്കുന്ന കമ്മീഷന്റെ ഒരു ഭാഗം ഇവർ സബ് ബ്രോക്കർമാർക്കും നൽകുന്നു. ഇവർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡിങ്ങ് മെമ്പർ അല്ല. പക്ഷെ എല്ലാ സബ് ബ്രോക്കർമാരും സെബിയിൽ നിന്ന് ഒരു രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എടുത്തിരിക്കണം.

ആർബിട്രേജർമാർ[തിരുത്തുക]

വിവിധ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ വിലവ്യത്യാസം മുതലെടുത്ത് വലിയ ലാഭം നേടാൻ ശ്രമിക്കുന്ന ബ്രോക്കർമാരാണ് ഇവർ. ഒരു എക്സ്ചേഞ്ചിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങുകയും, വലിയ വിലയ്ക്ക് മറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വിൽക്കുകയും ചെയ്താണ് ഇവർ ലാഭം നേടുന്നത്.

ഇന്ന് പ്രധാനമായും സ്റ്റോക്ക് ബ്രോക്കർമാർ രണ്ടു തരമാണ്. ഡിസ്‌കൗണ്ട് ബ്രോക്കർമാരും ഫുൾ സർവിസ് ബ്രോക്കർമാരും. ഡിസ്‌കൗണ്ട് ബ്രോക്കർമാർക്ക് ഫുൾ സർവിസ് ബ്രോക്കറെ അപേക്ഷിച്ച് കമ്മീഷൻ കുറവായിരിക്കും. മിക്കവാറും ഒരു നിശ്ചിത തുക മാത്രമായിരിക്കും ഓരോ ട്രേഡിനും ഈടാക്കുക. അത് കൊണ്ട് തന്നെ കൂടുതൽ ആളുകൾ ഡിസ്‌കൗണ്ട് ബ്രോക്കർ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. മറ്റൊരു പ്രധാന വ്യത്യാസം, ഫുൾ സർവിസ് ബ്രോക്കേർമാരുടെ ഓഫീസ്‌ മിക്ക നഗരങ്ങളിലും കാണാൻ പറ്റും. പക്ഷെ ഡിസ്‌കൗണ്ട് ബ്രോക്കർമാരുടെ പ്രവർത്തനം പ്രധാനമായും ഓൺലൈനായാണ്. [3]

ഇന്ത്യയിൽ[തിരുത്തുക]

  • ബോംബേ ഓഹരി വിപണിയും, നാഷണൽ ഓഹരി വിപണിയുമാണ് ഇന്ത്യയിലെ പ്രമുഖ ഓഹരി വിപണികൾ.
  • സെബി ഇന്ത്യയിലെ പ്രമുഖ ഓഹരി വിപണിയെ നിയന്ത്രിക്കുന്നു.ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് മാർഗ്ഗരേഖകൾ ഇറക്കാനുള്ള അധികാരം സെബിയ്ക്കാണ്.
  • ഓഹരി വിപണിയെ ക്യാഷ് മാർക്കറ്റ് എന്നും ഡെറിവേറ്റീവ് മാർക്കറ്റ് എന്നും തിരിച്ചിരിക്കുന്നു.

ക്യാഷ് മാർക്കറ്റ്[തിരുത്തുക]

ഓഹരികളുടെ കൈമാറ്റം ക്യാഷ് മാർക്കറ്റിലൂടെയാണ് നടക്കുന്നത്.

ഡെറിവേറ്റീവ് മാർക്കറ്റ്[തിരുത്തുക]

ഓഹരി അടിസ്ഥാനമാക്കിയുള്ള അവധിവ്യാപാരമാണ് ഡെറിവേറ്റീവ് മാർക്കറ്റിൽ നടക്കുന്നത്.

ഫ്യൂച്ചേർസും ഫോർവേഡ്സും[തിരുത്തുക]

വരാൻ പോകുന്നൊരു പ്രത്യേക ദിവസം നിശ്ചിത വിലയിൽ നിശ്ചിത എണ്ണം ഓഹരികൾ കൈമാറ്റം ചെയ്യാമെന്നുള്ള ഒരു നിയന്ത്രിത കരാറാണ്‌ ഫ്യൂച്ചേർസ്. അതേ സമയം വരാൻ പോകുന്നൊരു പ്രത്യേക ദിവസം നിശ്ചിത വിലയിൽ നിശ്ചിത എണ്ണം ഓഹരികൾ കൈമാറ്റം ചെയ്യാമെന്നുള്ള ഒരു നിയന്ത്രണ രഹിത കരാറാണ്‌ ഫോർവേഡ്സ്.

അവലംബം[തിരുത്തുക]

  1. "Share Market Malayalam". Teqmo charts share market malayalam. Share market malayalam.
  2. ഡോ. എ.ജെ. ജോർജ്; അനീഷ് തോമസ്. "4". ക്യാപ്പിറ്റൽ മാർക്കറ്റ് (in ഇംഗ്ലീഷ്) (5 ed.). പ്രകാശ് പബ്ലിക്കേഷൻസ്. p. 84. ISBN 978-93-81888-00-1. {{cite book}}: |access-date= requires |url= (help)

പുറമെനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓഹരി_വിപണി&oldid=3771722" എന്ന താളിൽനിന്ന് ശേഖരിച്ചത്