ചേതൻ ലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചേതൻ ജയലാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചേതൻ ലാൽ
ദേശീയത ഇന്ത്യൻ
തൊഴിൽ ചലച്ചിത്ര നടൻ
പ്രശസ്തി മികച്ച ബാല നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)
ഗപ്പി

2017 ലെ മികച്ച ബാല നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ താരമാണ് ചേതൻ ലാൽ. ബ്ളാക്ക് ഫോറസ്റ്റ്, എബിസിഡി, ബാച്ച്ലർ പാർടി, വിക്രമാദിത്യൻ, അഞ്ചു സുന്ദരികൾ, ചാർളി, ഒപ്പം തുടങ്ങിയ ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. ഗപ്പിയിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്.

ജീവിതരേഖ[തിരുത്തുക]

എറണാകുളം എടവനക്കാട് സ്വദേശിയായ ചേതൻ ജയലാലിന്റെയും മനുജയുടെയും മകനാണ്. എസ്.ഡി.പി.വൈ.കെ.പി.എം. ഹൈസ്ക്കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയാണ്. ബാച്ച്ലർ പാർടി എന്ന സിനിമയിലാണ് ആദ്യം വേഷമിടുന്നത്. ഏഴുവർഷം മുമ്പ് പത്താം വയസ്സിൽ. നിരവധി ഡോക്യുമെന്ററികളിലും അഭിനയിച്ചു. ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ലോഹിതദാസ് ഫൌണ്ടേഷന്റെ മികച്ച നടനുള്ള അവാർഡും ചേമ്പർ ഓഫ് കോമേഴ്സിന്റെ പുരസ്കാരവും പി ജെ ആന്റണി ഫൌണ്ടഷൻ പുരസ്കാരവും ഷാർജ ഫിലിം ഫെസ്റ്റിവൽ അവാർഡും ലഭിച്ചിട്ടുണ്ട്.

സിനിമകൾ[തിരുത്തുക]

 • ബ്ളാക്ക് ഫോറസ്റ്റ്
 • എബിസിഡി
 • ബാച്ച്ലർ പാർടി
 • വിക്രമാദിത്യൻ
 • അഞ്ചു സുന്ദരികൾ
 • ചാർളി
 • ഒപ്പം
 • ഗപ്പി

പുരസ്കാരങ്ങൾ[തിരുത്തുക]

 • നാഷണൽ ഷോർട്ട്ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ്
 • മികച്ച ബാല നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[1]

അവലംബം[തിരുത്തുക]

 1. http://www.deshabhimani.com/news/kerala/news-kerala-08-03-2017/628739
"https://ml.wikipedia.org/w/index.php?title=ചേതൻ_ലാൽ&oldid=2500275" എന്ന താളിൽനിന്നു ശേഖരിച്ചത്