ചിറകൊടിഞ്ഞ കിനാവുകൾ
ദൃശ്യരൂപം
ചിറകൊടിഞ്ഞ കിനാവുകൾ | |
---|---|
സംവിധാനം | സന്തോഷ് വിശ്വനാഥ് |
നിർമ്മാണം | ലിസ്റ്റിൻ സ്റ്റീഫൻ |
രചന | പ്രവീൺ .എസ് അരുൺ അജയ്. |
ആസ്പദമാക്കിയത് | അഴകിയ രാവണൻ by ശ്രീനിവാസൻ |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ റിമ കല്ലിങ്കൽ ശ്രീനിവാസൻ |
സംഗീതം | ദീപക് ദേവ് |
ഛായാഗ്രഹണം | എസ്.വൈദി |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | മാജിക് ഫ്രെയിംസ് |
വിതരണം | സെൻട്രൽ പിച്ചേഴ്സ് പോപ്കോൺ എന്റെർട്ടെയിന്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 142 മിനിറ്റ് |
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകൾ[1][2].ശ്രീനിവാസൻ,കുഞ്ചാക്കോ ബോബൻ,റിമ കല്ലിങ്കൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. അഴകിയ രാവണൻ എന്ന ചലച്ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച എൻ.പി അംബുജാക്ഷൻ എന്ന കഥാപാത്രത്തെത്തന്നെയാണു ഈ ചിത്രത്തിലും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.2015 മെയ് ഒന്നിനു ചിത്രം പ്രദർശനത്തിനെത്തി.
അഭിനേതാക്കൾ
[തിരുത്തുക]- ശ്രീനിവാസൻ- എൻ.പി അംബുജാക്ഷൻ
- കുഞ്ചാക്കോ ബോബൻ - തയ്യൽക്കാരൻ/ യു.കെ.കാരൻ[3]
- റിമ കല്ലിങ്കൽ - സുമതി
- ജോയ് മാത്യു - വിറകുവെട്ടുകാരൻ
- മാമുക്കോയ - ബ്രോക്കർ
- മനോജ് കെ. ജയൻ - സംവിധായകൻ
- സുനിൽ സുഖദ - പോത്തച്ചൻ
- ഇടവേള ബാബു - തയ്യൽക്കാരന്റെ സുഹൃത്ത്
- ജേക്കബ് ഗ്രിഗറി- തയ്യൽക്കാരന്റെ സുഹൃത്ത്
- കീരിക്കാടൻ ജോസ് - ഡ്രൈവർ
- ശ്രിന്ദ അഷബ് - കൂട്ടുകാരി
- കലാരഞ്ജിനി - സുമതിയുടെ അമ്മ
- ഇന്നസെന്റ് - മാപ്രാണം കരയോഗം പ്രസിഡന്റ്
- ലാലു അലക്സ് - തയ്യൽക്കാരന്റെ അച്ഛൻ
- സൈജു കുറുപ്പ് - ബെന്നി
അവലംബം
[തിരുത്തുക]- ↑ G, Vijay (4 December 2014). "First Look: Get ready for Chirakodinja Kinavukal". Rediff.com. Retrieved 20 January 2015.
- ↑ C Pillai, Radhika (17 September 2015). "Rima, Kunchacko will team up for a comedy". The Times Of India. Retrieved 20 January 2015.
- ↑ Karthikeyan, Shruti (2 December 2015). "Kunchacko to play a dual role in Chirakodinja Kinavukal". The Times Of India. Retrieved 20 January 2015.