ഗപ്പി (മലയാള ചലച്ചിത്രം)
Guppy | |
---|---|
പ്രമാണം:Guppy film poster.jpg | |
സംവിധാനം | Johnpaul George |
നിർമ്മാണം | Mukesh R. Mehta A. V. Anoop C. V. Sarathi |
രചന | Johnpaul George |
അഭിനേതാക്കൾ | |
സംഗീതം | Vishnu Vijay |
ഛായാഗ്രഹണം | Girish Gangadharan |
ചിത്രസംയോജനം | Dilip Dennis |
സ്റ്റുഡിയോ | E4 Entertainment A. V. A. Productions Yopa Cinemas |
വിതരണം | E4 Entertainment |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ബജറ്റ് | 3.10 Crores |
2016 ൽ ജോൺപോൾ ജോർജ് സംവിധാനം നിർവഹിച്ച മലയാള ഡ്രാമ ചലച്ചിത്രമാണ് ഗപ്പി. ചേതൻ ജയലാൽ ,ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങൾക് ജീവൻ നൽകുമ്പോൾ ശ്രീനിവാസൻ, രോഹിണി, സുധീർ കരമന, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവർ മാറ്റുകഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിരിക്കുകയാണ് .2016 ഓഗസ്റ്റ് 5 ന് ആയിരുന്നു പ്രദർശനം ആരംഭിച്ചത് .
സാരാംശം
[തിരുത്തുക]കൗമാരപ്രായക്കാരനായ ഗപ്പി എന്ന് വിളിപ്പേരുള്ള മിഷേൽ (ചേതൻ ജയലാൽ) ചാലുകളിൽ താൻ വളർത്തുന്ന ഗപ്പി മീനുകളെ വിറ്റ് ഉപജീവന മാർഗ്ഗം കണ്ടെത്തുകയും അതോടൊപ്പം തന്നെ തന്റെ അമ്മയുടെ സന്തോഷം കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നു .കാലുകൾക്ക് ചലനശേഷി നഷ്ട്ടപ്പെട്ട തന്റെ അമ്മക്ക്(രോഹിണി ) ഒരു വീൽചെയർ വാങ്ങണമെന്നത് അവന്റെ ഒരു വലിയ ആഗ്രഹമാണ് .എന്നാൽ റെയിൽവേപാലം നിർമ്മിക്കാനായി എത്തിയ തേജസ് വർക്കി (ടോവിനോ തോമസ്) എന്ന എൻജിനീയർ ആ നാട്ടിലും അവന്റെ ജീവിതത്തിലും കൈകടത്തുമ്പോൾ അവിടെ രൂപപ്പെടുന്ന സംഭവവികാസങ്ങളെയാണ് ചിത്രം ചൂണ്ടിക്കാട്ടുന്നത്.
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- ഗപ്പി (ചേതൻ ജയലാൽ )
- തേജസ് വർക്കി (ടോവിനോ തോമസ് )
- ഉപ്പൂപ്പ (ശ്രീനിവാസൻ )
- ഗപ്പിയുടെ അമ്മ (രോഹിണി )
- പാപ്പൻ (അലൻസിയർ )
- വില്ലേജ് ഓഫീസർ കൃഷ്ണൻ(ദിലീപ് പോത്തൻ)
- ലാലിച്ചൻ (സുദീപ് കരമന )
- ചിന്നപ്പൻ (പൂജപ്പുര രവി )
- ഓനച്ചൻ (നോബി )
- ടിങ്കു (കെ എൽ ആന്റണി കൊച്ചി )
- ആമിന (നന്ദന)
- ആമിനയുടെ ഉമ്മൂമ്മ (ദേവി അജിത് )
- പാപ്പോയ് (വിജിലേഷ് )
- അബു (അരുൺ പോൾ )
നിർമ്മാണം
[തിരുത്തുക]ഇ4 എന്റർടൈൻമെന്റ് എ.വി.എ പ്രൊഡക്ഷൻസിന്റെ കൂടെ സംയുക്തമായി യോപ സിനിമാസിന്റെ ബാനറിൽ നിർമ്മാണം നിർവഹിച്ചു .പ്രദർശനം 2016 ഓഗസ്റ്റ് 5 ന് കേരളത്തിലെ 72 ഓളം സിനിമപ്രദർശന കേന്ദ്രങ്ങളിൽ പ്രദർശിപ്പിച്ചു .
പുരസ്‌കാരങ്ങൾ
[തിരുത്തുക]47ആമത് കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
1) മികച്ച ബാലനടൻ -ചേതൻ ജയലാൽ
2)മികച്ച പിന്നണി സംഗീതം -വിഷ്ണു വിജയ്
3)മികച്ച ഗായകൻ -സൂരജ് സന്തോഷ്
4)മികച്ച വസ്ത്രാലങ്കാരകൻ -സ്റ്റെഫി സേവിയർ
5)പ്രത്യേക ജൂറി പരാമർശം -ഗിരീഷ് ഗംഗാധരൻ