ഗപ്പി
ഗപ്പി | |
---|---|
![]() | |
മുതിർന്ന ആൺ (വലത്)- പെൺ (ഇടത്) ഗപ്പികൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | Chordata രജ്ജ്വിക
|
ക്ലാസ്സ്: | Actinopterygii രശ്മീപക്ഷക
|
നിര: | Cyprinodontiformes സിപ്രിനോഡോണ്ടിഫോംസ്
|
കുടുംബം: | Poeciliidae പൊയിസീലിഡേ
|
ജനുസ്സ്: | Poecilia പൊയ്സീലിയ
|
വർഗ്ഗം: | P. reticulata
|
ശാസ്ത്രീയ നാമം | |
Poecilia reticulata Peters, 1859 | |
പര്യായങ്ങൾ | |
Acanthocephalus guppii |
അലങ്കാരമത്സ്യങ്ങളിൽ ഏറെ പേരുകേട്ട ഒരു മത്സ്യമാണ് ഗപ്പി.[1] മോളി, എൻഡ്ലർ മത്സ്യം എന്നിവ ഉൾപ്പെടുന്ന പൊയിസീലിഡേ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ് ഗപ്പി.
ജീവശാസ്ത്രം[തിരുത്തുക]
പെൺ മീനിനു ഏകദേശം നീളം 4–6 സെ മീ ആണ്, ആൺ മീനിനു 2.5–3.5 സെ മീ ആണ് നീളം. ആൺ മത്സ്യങ്ങൾ ചെറുതാണെങ്കിലും വളരെ ഭംഗി ഉള്ള നിറവും വൈവിധ്യമാർന്ന വാലുകളും ഉള്ളവയാണ്. പലതും വർണം വാരി വിതറിയ പോലെയോ വർണ്ണഭംഗിയുള്ള വരകളും പൊട്ടുകളും ആയോ കാണാം. എന്നാൽ പെൺ മത്സ്യങ്ങൾ പൊതുവേ മങ്ങിയ ചാര നിറത്തിൽ കാണപ്പെടുന്നു.
വിവിധ തരം ഗപ്പികൾ[തിരുത്തുക]
വാലിൻറെ സവിശേഷത കൊണ്ടും , നിറത്തെ അടിസ്ഥാനമാക്കിയും ആണ് ഗപ്പികളെ പ്രധാനമായും വിഭജിച്ചിരിക്കുന്നത്. ഇതിൽ തന്നെ കറുത്ത കണ്ണ് ഉള്ളവയും ചുവപ്പു കണ്ണ് ഉള്ളവയും ഉണ്ട്. കറുത്ത കണ്ണ് ഉള്ള ഗപ്പികൾ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു ചുവപ്പു കണ്ണുള്ളവ വളരെ കുറവ് എണ്ണത്തെ മാത്രമേ പ്രസവിക്കുന്നുമുള്ളു. ചുവന്ന കണ്ണുള്ള ഗപ്പി കുഞ്ഞുങ്ങളെ വളർത്തി എടുക്കണമെങ്കിൽ ആർട്ടീമിയ പോലുള്ള ലൈവ് ഫുഡ്ഡുകൾ അത്യാവശ്യമാണ്. ചുവന്ന കണ്ണുള്ള ആൽബിനോ ടൈപ്പ് ഗപ്പികൾ വളരെ സെൻസിറ്റീവ് ആയാണ് കാണപ്പെടുന്നത്
വാലിൻറെ പ്രത്യേകതയനുസരിച്ച്
വൈൽ റ്റൈൽ ഗപ്പി, ഫ്ലാഗ് റ്റൈൽ ഗപ്പി, ലോവർ സ്വാർഡ് റ്റൈൽ ഗപ്പി, ലേസ് റ്റൈൽ ഗപ്പി, ലെയർ റ്റൈൽ ഗപ്പി, ലോങ്ങ് ഫിൻ ഗപ്പി, ഫാൻ റ്റൈൽ ഗപ്പി, അപ്പർ സ്വാർഡ് റ്റൈൽ ഗപ്പി, ഡബിൾ സ്വാർഡ് റ്റൈൽ ഗപ്പി, റെഡ് അപ്പർ റ്റൈൽ ഗപ്പി, ട്രിയാങ്കിൽ റ്റൈൽ ഗപ്പി, റൌണ്ടട് ഗപ്പി, ഫാൻസി ഗപ്പി, ടെക്സിഡോ ഗപ്പി, ഗ്ലാസ് ഗപ്പി, ഗ്രാസ് ഗപ്പി, മൊസൈക് ഗപ്പി, കിംഗ് കോബ്ര ഗപ്പി, സ്നേക്ക് സ്കിൻ ഗപ്പി, പീ കൊക്ക് ഗപ്പി .
നിറം അനുസരിച്ചു
റെഡ് ഗപ്പി, മോസ്കോ ബ്ലൂ, മോസ്കോ ബ്ലാക്ക്, ഫുൾ ബ്ലാക്ക്, ഹാഫ് ബ്ലാക്ക്, ഗ്രീൻ ടെക്സിഡോ, യെല്ലോ ഗപ്പി ,ഗോൾഡൻ ഗപ്പി .
ചിത്ര സഞ്ചയം[തിരുത്തുക]
ആൺ മത്സ്യങ്ങൾ
പെൺ മത്സ്യങ്ങൾ
അവലംബം[തിരുത്തുക]