Jump to content

ഒഴിമുറി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒഴിമുറി
പോസ്റ്റർ
സംവിധാനംമധുപാൽ
നിർമ്മാണംപി.എൻ. വേണുഗോപാൽ
രചനബി. ജയമോഹൻ
അഭിനേതാക്കൾ
സംഗീതംബിജിബാൽ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോപി.എൻ.വി. അസ്സോസിയേറ്റ്സ്
വിതരണംആൻ മെഗാ മീഡിയ
റിലീസിങ് തീയതി2012 സെപ്റ്റംബർ 7
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം137 മിനിറ്റ്

മധുപാൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒഴിമുറി. ലാൽ, ആസിഫ് അലി, ഭാവന, മല്ലിക, ശ്വേത മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ബി. ജയമോഹൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്[1]. 2012-ൽ മലയാളത്തിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രത്തെ പല മാദ്ധ്യമങ്ങളും വിലയിരുത്തി.[2][3] മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ചിത്രത്തിനു ലഭിച്ചു[4].

തമിഴ് എഴുത്തുകാരൻ ജയമോഹൻ നോട്ടങ്ങൾ എന്ന പേരിൽ ഭാഷാപോഷിണിയിൽ എഴുതിയ ഓർമ്മക്കുറിപ്പിൽ നിന്നും വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നുമാണ് മധുപാൽ ചിത്രത്തിനായുള്ള കഥ കണ്ടെത്തിയത്[5]. 30 മുതൽ 40 വരെ വർഷങ്ങളിലായി[അവലംബം ആവശ്യമാണ്] നടക്കുന്ന കഥയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 67 പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "വാക്കിനുള്ളിലെ"  യാസിൻ നിസാർ മുബാറക്ക്, സൗമ്യ 3:36
2. "വഞ്ചീശപാലൻ"  ബിജിബാൽ, വിവേക്, അനുരാധ ശ്രീറാം, എലിസബത്ത് രാജു, ജയശ്രീ രാജീവ് 3:31
3. "ഏതയ്യാ ഗതി" (ഗാനരചന: കോടീശ്വര അയ്യർ)കെ.ജെ. ചക്രപാണി 3:56

അവലംബം

[തിരുത്തുക]
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 762. 2012 ഒക്ടോബർ 01. Retrieved 2013 മെയ് 14. {{cite news}}: Check date values in: |accessdate= and |date= (help)
  2. http://marunadanmalayali.com/index.php?page=newsDetail&id=6388
  3. "നാഞ്ചിനാടിന്റെ ജീവിതഗാഥ" (PDF). മലയാളം വാരിക. 24 ആഗസ്റ്റ് 2012. Archived from the original (PDF) on 2016-03-06. Retrieved 10 ഫെബ്രുവരി 2013. {{cite news}}: Check date values in: |date= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
  5. അപരിചിത കഥ പറഞ്ഞ ഒഴിമുറിക്ക് പുരസ്കാരം , മനോരമ ഓൺലൈൻ, Story Dated: Friday, February 22, 2013 14:49 hrs IST [പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒഴിമുറി_(ചലച്ചിത്രം)&oldid=3828487" എന്ന താളിൽനിന്ന് ശേഖരിച്ചത്