ചെല്ലാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെല്ലാനം. സ്ഥലനാമ സൂചികയിൽ ചെല്ലാ വനമാണ് ചെല്ലാനമായി മാറിയതെന്നു പറഞ്ഞു കേൾക്കുന്നു - ആദ്യകാല സംഗീത നാടക കർത്താവ് വി.എസ് അൻഡ്രൂസിൻ്റെ ജന്മദേശമാണിവിടം. കൂടാതെ പ്രശസ്ത ഇൻവെന്റ്റർ ആയ ആന്റോജി കളത്തുങ്കലിന്റെ ജന്മദേശം കൂടിയാണിത് - ചവിട്ടുനാടകത്തിൻ്റെ ഒരു കേന്ദ്രമായിരുന്നു ചെല്ലാനo.

- പുലയ സമുദായക്കാരും കുടുംബി സമുദായക്കാരുംലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്. സംസ്ഥാന പാത 66(SH 66) അഥവാ ആലപ്പുഴ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ച് കടന്ന് പോകുന്നു. ചെല്ലാനം തെക്ക് സ്ഥിതി ചെയ്യുന്ന ചെല്ലാനം ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്. മുനമ്പം ഫിഷിങ് ഹാർബർ,തോപ്പുംപടിയിലെ കൊച്ചിൻ ഫിഷറീസ് ഹാർബർ പോലെ അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ഹാർബർ ആണ് ചെല്ലാനം ഹാർബർ. ഈ അടുത്തകാലത്ത് കേരള സർക്കാർ ചെല്ലാനം ഹാർബർ വികസനത്തിന്റെ രണ്ടാം ഘട്ടത്തിനായുള്ള ഫണ്ട് അനുവദിച്ചു. ചെല്ലാനം എഴുപുന്ന എരമല്ലൂർ റോഡ് ചെല്ലാനത്തെ ദേശീയപാത 66(NH 66) ലെ എരമല്ലൂർ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്നു. ചെല്ലാനം കൊച്ചി നിയോജകമണ്ഡലത്തിന്റെയും എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ചെല്ലാനം. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം കൂടിയാണ് ചെല്ലാനം .ചെല്ലാനം ഇന്ന് വികസനത്തിന്റെ പാതയിലാണ്. ഒരു മത്സ്യബന്ധന ഗ്രാമം എന്നതിനെക്കാൾ ഉപരി ചെല്ലാനം മറ്റ് സ്ഥലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്നു.വികസനത്തിന്റെ മാറ്റങ്ങൾ അഥവാ പരിണാമങ്ങൾ ചെല്ലാനത്ത് കാണാൻ സാധിക്കും.കൊച്ചിയിലെ നഗരത്തിലെ പ്രദേശങ്ങളോട് താരതമ്യം ചെയ്യാൻ പറ്റില്ലെങ്കിലും, ചെല്ലാനം ഒരു ഗ്രാമം എന്ന നിലയിൽ വികസനത്തിൽ ഏറെ മുന്നോട്ട് പോയി.വരും വർഷങ്ങളിൽ ഒരുപാട് വികസിക്കാൻ സാധ്യതയുള്ള കൊച്ചിയിലെ പ്രദേശമാണ് ചെല്ലാനം.ചെല്ലാനത്തിന്റെ തീരത്ത് കടൽഭിത്തി നിർമ്മാണത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചു. മികച്ച കടൽഭിത്തി യാഥാർഥ്യമായാൽ ചെല്ലാനം തീരദേശത്തെ കടൽക്ഷോഭത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയും.ചെല്ലാനം ഫിഷറീസ് ഹാർബർ പദ്ധതി വരും വർഷങ്ങളിൽ യാഥാർഥ്യമായാൽ അത് ഒരുപക്ഷെ വികസനത്തിന്റെ  പുതിയൊരു തലത്തിലേക്ക് ചെല്ലാനം ദേശത്തെ എത്തിക്കും.

കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ചെല്ലാനത്ത് നിന്ന് ബസ് സർവീസ് ഉണ്ട്.ksrtc ബസുകളും സർവീസ് നടത്തുന്നു.

"https://ml.wikipedia.org/w/index.php?title=ചെല്ലാനം&oldid=3740918" എന്ന താളിൽനിന്ന് ശേഖരിച്ചത്