ഗാരി സോബേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Right Excellent[1]
സർ ഗാരി സോബേഴ്സ്
Sir Garry Sobers 2012.jpg
സർ ഗാരി സോബേഴ്സ് 2012ൽ
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് Garfield St Aubrun Sobers
ജനനം (1936-07-28) 28 ജൂലൈ 1936 (വയസ്സ് 81)
ബ്രിഡ്ജ്ടൗൺ, ബാർബഡോസ്
വിളിപ്പേര് ഗാരി (or Garry)
ഉയരം 5 അടി (1.52400000000 മീ)
ബാറ്റിംഗ് രീതി ഇടംകൈ ബാറ്റ്സ്മാൻ (LHB)
ബൗളിംഗ് രീതി ഇടംകൈ ഫാസ്റ്റ് മീഡിയം (LFM)
സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ് (SLA)
സ്ലോ ലെഫ്റ്റ് ആം ചൈനാമെൻ (SLC)
റോൾ ഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം വെസ്റ്റ് ഇൻഡീസ്
ആദ്യ ടെസ്റ്റ് (84-ആമൻ) 30 മാർച്ച് 1954 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ് 5 ഏപ്രിൽ 1974 v ഇംഗ്ലണ്ട്
ആദ്യ ഏകദിനം (11-ആമൻ) 5 സെപ്റ്റംബർ 1973 v ഇംഗ്ലണ്ട്
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1952–1974 ബാർബഡോസ്
1961–1964 സൗത്ത് ആസ്ട്രേലിയ
1968–1974 നോർത്തിംഗ് ഹാം ഷെയർ
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് LA
കളികൾ 93 1 383 95
നേടിയ റൺസ് 8032 0 28314 2721
ബാറ്റിംഗ് ശരാശരി 57.78 0.00 54.87 38.32
100-കൾ/50-കൾ 26/30 0/0 86/121 1/18
ഉയർന്ന സ്കോർ 365* 0 365* 116*
എറിഞ്ഞ പന്തുകൾ 21599 63 70789 4387
വിക്കറ്റുകൾ 235 1 1043 109
ബൗളിംഗ് ശരാശരി 34.03 31.00 27.74 21.95
ഇന്നിംഗ്സിൽ 5 വിക്കറ്റ് 6 36 1
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 1 n/a
മികച്ച ബൗളിംഗ് 6/73 1/31 9/49 5/43
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 109/– 1/– 407/– 41/–
ഉറവിടം: Cricinfo, 13 സെപ്റ്റംബർ 2007

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ പ്രമുഖനാണ് വെസ്റ്റ് ഇൻഡീസ് കളിക്കാരനായ ഗാരി സോബേഴ്സ്. 1936 ജൂലൈ 28ന് ബാർബഡോസിലാണ് ഇദ്ദേഹം ജനിച്ചത്. 1954 മുതൽ 1974വരെ അദ്ദേഹം വെസ്റ്റ് ഇൻഡീസിന് വേണ്ടി കളിച്ചു. അക്രമോത്സുക ബാറ്റിംഗ് ശൈലിയിൽ കളിച്ച ഇടം കൈയൻ ബാറ്റ്സ്മാനായിരുന്നു. 1958 ൽ കിംഗ്സ്റ്റണിൽ വച്ച് പാകിസ്താനെതിരെ അദ്ദേഹം പുറത്താകാതെ നേടിയ 365 റൺസ് ഏറെ കാലം ലോക റെക്കോർഡായിരുന്നു. ആ കാലഘട്ടങ്ങളിൽ ഏറ്റവും കൂടൂതൽ റൺസ് നേടിയ കളിക്കാരനും മറ്റരുമായിരുന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരോവറിലെ എല്ലാ പന്തുകളും സിക്സ് അടിക്കുന്ന ആദ്യ കളിക്കാരനാണ് ഗാരി സോബേഴ്സ്. 1968ൽ സ്വാൻസിയയിൽ നോട്ടിംഗ്ഹാംഷെയറിനു വേണ്ടി ഗ്ലാമോർഗനെതിരെ കളിക്കുമ്പോൾ മാൽക്കം നാഷിന്റെ ഓവറിലാണ് ആ ചരിത്ര നേട്ടം അദ്ദേഹം നേടിയത്.[2]

ഫാസ്റ്റ്-മീഡിയവും സ്പിന്നും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും എത്രകണ്ട് തിളങ്ങിയിരുന്നോ, അത്രതന്നെ ഫീൽഡിംഗിലും അദ്ദേഹം തിളങ്ങിയിരുന്നു. ബാറ്റ്സ്മാന്റെ അടുത്തു നിന്നുള്ള ക്യാച്ചുകൾ എടുക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക വൈദഗ്ദ്യം ഉണ്ടായിരുന്നു. 1966ൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഓൾറൗമ്ട് പ്രകടനം ലോകം കണ്ടത്. വെസ്റ്റ് ഇൻഡീസ് പരമ്പര വിജയം നേടിയ അന്ന് 103.14 റൺസ് ആവറേജിൽ 722 റൺസും 27.25 ആവറേജിൽ 20 വിക്കറ്റും കൂടാതെ 10 ക്യാച്ചുകളും അദ്ദേഹം നേടി. 1975 ൽ അദ്ദേഹത്തിന് സർ പദവി ലഭിച്ചു.[2]

അവലംബം[തിരുത്തുക]

  1. Bynoe, Kenmore (03 May 2011 @ 12:00 AM). "Sir Garry: What about Wes?". Nation Newspaper. ശേഖരിച്ചത് 28 June 2011. "Just a couple of days after Barbados celebrated its heroes, the sole living National Hero, The Right Excellent Sir Garfield Sobers, has expressed amazement that one of his closest comrades on the cricket field, Wesley Hall, has not been given a knighthood by his country."  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. 2.0 2.1 ICC-Garry Sobers
"https://ml.wikipedia.org/w/index.php?title=ഗാരി_സോബേഴ്സ്&oldid=2282211" എന്ന താളിൽനിന്നു ശേഖരിച്ചത്