ഖിൽജി രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖിൽജി രാജവംശം

ദില്ലി സുൽത്താനത്ത് ഭരിച്ച രണ്ടാമത്തെ രാജവംശമാണ് ഖിൽജി രാജവംശം. ഖിൽജി അല്ലെങ്കിൽ ഖൽജി (ഉർദ്ദു / പഷ്തോ: خلجی خاندان) തുർക്കി ഉത്ഭവമുള്ള അഫ്ഗാനികൾ (ഘൽജികൾ) സ്ഥാപിച്ച ഒരു രാജവംശമാണ്. [1]. വാൾപ്പയറ്റുകാർ എന്ന് അർത്ഥം വരുന്ന ഖിൽജി എന്ന നാമധേയം ഇവർ സ്വയം വിശേഷിപ്പിക്കാനായി ചേർത്തതാണ്.[2]

മംലൂക്ക് സുൽത്താനായിരുന്ന കുത്തബ്ബുദ്ദിൻ ഐബക്കിന്റെ സേനാനായകരിൽ ഒരാളായിരുന്ന ഇഖ്തിയാറുദ്ദിൻ മുഹമ്മദ് ബിൻ ബഖ്തിയാർ ഖിൽജി 12-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബീഹാർ, ബംഗാൾ എന്നീ പ്രദേശങ്ങൾ കീഴടക്കി. ദില്ലിയിലെ മംലൂക് രാജവംശത്തിന്റെ സാമന്തരായിരുന്നു ഖിൽജികൾ. സുൽത്താൻ ബാൽബന്റെ മരണത്തോടെ ദില്ലി സുൽത്താനത്ത് അസ്ഥിരമായി, പല കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇത് ജലാലുദ്ദിൻ ഖിൽജിയെ രാജാവായി തിരഞ്ഞെടുക്കുന്നതിലേയ്ക്ക് നയിച്ചു.[3] 1290-ൽ ജലാലുദ്ദിൻ ഫിറൂസ് ഖിൽജി ദില്ലി സുൽത്താനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1290 മുതൽ 1320 വരെ മൂന്ന് ഖിൽജി സുൽത്താന്മാർ സാമ്രാജ്യം ഭരിച്ചു. ജലാലുദ്ദിൻ ഫിറൂസ് ഖിൽജിയുടെ മരുമകനായ അലാവുദ്ദിൻ ഖിൽജിയാണ് ഖിൽജി ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തൻ. 1296-ൽ ഒരു ഗൂഢാലോചനയിലൂടെ ജലാലുദ്ദിൻ ഖിൽജിയെ കൊന്ന് അലാവുദ്ദിൻ ഖിൽജി അധികാരത്തിലെത്തി.[3] മംഗോളിയരുടെ പല ആക്രമണങ്ങളും വിജയകരമായി ചെറുത്തതാണ് അലാവുദ്ദിന്റെ യശസ്സിനു കാരണം.

അലാവുദ്ദിൻ ഖിൽജിയുടെ സാമ്രാജ്യം ഏകദേശം ഇന്ത്യയുടെ ഭൂരിഭാഗവും - തെക്കേ ഇന്ത്യ വരെ വ്യാപിച്ചു. പല യുദ്ധങ്ങളും ചെയ്ത് അലാവുദ്ദിൻ ഗുജറാത്ത്, രന്തംഭോർ, ചിറ്റോർ, മാള്വ, ഡെക്കാൻ എന്നീ പ്രദേശങ്ങൾ പിടിച്ചടക്കി. അലാവുദ്ദീന്റെ അടിമയായ മാലിക്ക് ഖഫൂർ തെക്കേ ഇന്ത്യയിലെ മധുര കൊള്ളയടിച്ചു. [4] അലാവുദ്ദിന്റെ ഇരുപതു വർഷത്തെ ഭരണകാലത്ത് 1299-1300, 1302-1303 എന്നീ കാലയളവുകളിൽ മംഗോളിയർ രണ്ടു വട്ടം ദില്ലി ആക്രമിച്ചു. അവയെല്ലാം അലാവുദ്ദിൻ ഖിൽജി വിജയകരമായി ചെറുത്തു. മംഗോൾ ആക്രമണത്തെ നേരിടുന്നതിന്‌ ഖിൽജി ഒരു വലിയ സൈന്യത്തെ രൂപവത്കരിക്കുകയും, പട്ടാളക്കാരെ വിന്യസിക്കുന്നതിന്‌ സിരി എന്നു പേരുള്ള ഒരു പട്ടണം നിർമ്മിക്കുകയും ചെയ്തു[5]. അലാവുദ്ദിൻ ഖിൽജി 1316-ൽ അന്തരിച്ചു. [3]

ദില്ലിയിലെ ഖൽജി സുൽത്താന്മാർ (1290-1320)[തിരുത്തുക]

ൽജി]] (1296-1316)

അവലംബം[തിരുത്തുക]

  1. Encyclopedia Britannica, Khalji Dynasty..."This dynasty, like the previous Slave dynasty, was of Turkish origin, though the Khalji tribe had long been settled in Afghanistan...The first Khalji sultan, Jalal-ud-Din Firuz Khalji...his tribe was thought to be Afghan."
  2. Glossary of the Tribes and Castes of the Punjab and North West Frontier Province By H.A. Rose, pg. 241
  3. 3.0 3.1 3.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-29. Retrieved 2008-08-07.
  4. Chandra., Satish (2007). History of Medieval India. Oriental Longman. doi:101/04-05. ISBN 81-250-3226-6. {{cite book}}: Check |doi= value (help)
  5. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 (The Delhi Sultans) , Page 41, ISBN 817450724
"https://ml.wikipedia.org/w/index.php?title=ഖിൽജി_രാജവംശം&oldid=3754165" എന്ന താളിൽനിന്ന് ശേഖരിച്ചത്