ഖാവോ യായി നാഷണൽ പാർക്ക്

Coordinates: 14°26′29″N 101°22′11″E / 14.44139°N 101.36972°E / 14.44139; 101.36972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖാവോ യായി ദേശീയോദ്യാനം
Heo Suwat waterfall
Map showing the location of ഖാവോ യായി ദേശീയോദ്യാനം
Map showing the location of ഖാവോ യായി ദേശീയോദ്യാനം
LocationThailand
Nearest cityPak Chong
Coordinates14°26′29″N 101°22′11″E / 14.44139°N 101.36972°E / 14.44139; 101.36972
Area2,168 km²
Established1962
Visitors828,525 (3 Apr 2014)
Governing bodyDepartment of National Parks, Wildlife and Plant Conservation
Tree rising above the canopy in Khao Yai forest
Dhole feeding at a sambar carcass in Khao Yai
Pha Diao Dai ("Lonely Cliff")

ഖാവോ യായി (Thai: เขาใหญ่, pronounced [kʰǎw jàj]) തായ്‍ലാൻറിലെ ഒരു ദേശീയോദ്യാനമാണ്.

ഖാവോ യായി ദേശീയോദ്യാനം, തായ്‍ലാൻറിലെ തെക്കുപടിഞ്ഞാറ്, ഖെറാത്ത് പീഠഭൂമിയുടെ തെക്കുപടിഞ്ഞാറേ അതിരിൽ സൻഗമ്ഫായെങ് മലനിരകളുടെ പടിഞ്ഞാറു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ദേശീയോദ്യാനം നിലനിൽക്കുന്ന പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പർവ്വതം 1,351 മീറ്റർ ഉയരമുള്ള ഖാവോ റോം ആണ്.


ഈ ദേശീയോദ്യാനത്തിൻറെ ഭൂരിഭാഗം പ്രദേശങ്ങളും നഖോൺ റച്ചാസിമ പ്രോവിൻസിലാണ് (ഖൊറാത്), ഉദ്യാനത്തിൻറെ മറ്റു ഭാഗങ്ങൾ സരാബുരി, പ്രാച്ചിബുരി, നഖോൺ നയോക് പ്രവിശ്യകളിലേയ്ക്കു വ്യാപിച്ചു കിടക്കുന്നു.

തായ്‍ലൻറിലെ മൂന്നാമത്തെ വലിയ ദേശീയോദ്യാനമാണിത്. ഈ ഉദ്യാനത്തിൻറെ ചുറ്റളവ്, മഴക്കാടുകളും നിത്യഹരിതവനങ്ങളും പുൽമേടുകളുകളും ഉൾപ്പെടെയുള്ള 2,168 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 400 മുതൽ 1,000 മീറ്റർ വരെ ഉയരമുണ്ട് ഈ മേഖലയ്ക്ക്. ഏകദേശം 3,000 വർഗ്ഗങ്ങളിലുള്ള സസ്യങ്ങൾ, റെഡ് ജംഗിൾഫൌൾ, കോറൽ-ബിൽഡ് ഗ്രൌണ്ട് കുക്കു എന്നിവയുൾപ്പെടെ 320 തരം പക്ഷികൾ, ഏഷ്യൻ ബ്ലാക്ക ബിയർ, ഇന്ത്യൻ ആന, ഗ്വാർ (ഇന്ത്യൻ കാട്ടുപോത്ത്), ഗിബ്ബോൺ, ഇന്ത്യൻ സാമ്പാർ മാൻ, പിഗ്-റ്റെയിൽഡ് മക്കാഖ്വ,[disambiguation needed ] ഇന്ത്യൻ മുൻറ്ജാക് (കുരയ്ക്കും മാൻ), ഉസിരി ധോലെ (ഇന്ത്യൻ കാട്ടുനായ്), കാട്ടു പന്നി എന്നിവയുൾപ്പെടെ 66 തരം സസ്തനികൾ ഇവിടെയുണ്ട്. ഡിപ്പാർട്ട്മെൻറ് ഓഫ് നാഷണൽ പാർക്ക് റേഞ്ചേർസ്, ഫ്രീലാൻറ് ഫൌണ്ടോഷനുമായി ചേർന്ന് സംയുക്തമായി നടത്തിയ നിരീക്ഷണത്തിൽ വംശനാശം സംഭവിച്ചുവെന്നു കരുതപ്പെട്ടിരുന്ന കടുവകളുടെ ഒരു വർഗ്ഗമായ ഇൻഡോചൈനിസ് കടുവ (ഉപവർഗ്ഗം) തായ്‍ലാൻറിൻറെ കിഴക്കൻ മേഖലകളിൽ കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു.[1] 80 മീറ്റർ ഉയരമുള്ള ഹിയോ നരോക്ക്, ഹിയോ സുവാത് എന്നീ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.


ചരിത്രം[തിരുത്തുക]

1922 കാലഘട്ടത്തിൽ നഖോൺ നയോക് പ്രോവിൻസിലെ ബൻ ത ഡാൻ, ബൻ ത ചായി എന്നീ ഗ്രാമങ്ങളിലുള്ള ഏതാനും ആളുകൾ വനത്തിനുള്ളിൽ സൻഗമ്ഫായെങ് മലനിരകൾക്കു സമീപം ഒരു താമസകേന്ദ്രം നിർമ്മിക്കുകയുണ്ടായി. ഏകദേശം മുപ്പതോളം കുടുംബങ്ങൾ ഇവിടെ കൃഷിചെയ്തു താമസമാരംഭിച്ചു. ഈ മേഖല തായ് ഗവൺമെൻറിൻറെ ശ്രദ്ധയിൽപ്പെടുകയും പാക് ഫിൽ ജില്ല യ്ക്ക് ഉള്ളിലുള്ള തമ്പോൻ ഖാവോ എന്ന ഗ്രാമമായി പ്രഖ്യാപിക്കുകയും ചെയ്തു. അധിവാസ മേഖലകളിൽ നിന്നും വളരെ ദൂരെ കിടക്കുന്ന ഈ പ്രദേശം അക്കാലത്ത് കുറ്റവാളികളുടെയും അഭയാർത്ഥികളുടെയും താവളമായത്തീർന്നു.

ഈ മേഖലയിൽ നിന്നു കുറ്റവാളികളെ പിടികൂടാനുള്ള ഉദ്യമത്തിൽ 1932 ൽ ഇവിടെയുണ്ടായിരുന്ന ഗ്രാമവാസികൾ 30 കിലോമീറ്റർ ദൂരെയുള്ള മറ്റൊരു പ്രദേശത്തേയക്കു മാറി താമസിച്ചു. ഇവിടെയൊരു ദേശീയോദ്യാനം രൂപീകരിക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി 1959 ൽ പ്രധാനമന്ത്രിയായിരുന്ന ഫീൽഡ് മാർഷൽ സരിത് തനരാത്ത് കൃഷി മന്ത്രാലയത്തോടും ആഭ്യന്തര മന്ത്രാലത്തോടും വിശദീകരിക്കുകയും വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തതിൻറ ഫലമായി മേഖലയിൽ ഒരു ദേശീയോദ്യാനം സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. 1962 സെപ്റ്റംബർ 18 ന് ഖാവോ യായി ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടു. തായ്‍ലാൻറിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ദേശീയോദ്യാനമായിരുന്നു ഇത്. ഈ ദേശീയോദ്യാനം സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിച്ചത് ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ പരിസ്ഥിതി പരിപാലകനായ ബൂൺസോങ് ലെകാകുൾ ആയിരുന്നു.

1984 ൽ ഈ ദേശീയോദ്യാനം ഒരു ASEAN പൈതൃക ഉദ്യാനമായി മാറി. ഈ മേഖലയിലെ മറ്റു സംരക്ഷിത പ്രദേശങ്ങൾ പാങ് സിഡ ദേശീയോദ്യാനം, താപ് ലാൻ ദേശീയോദ്യാനം, താ ഫ്രായ ദേശീയോദ്യാനം, ഡോങ് യായി വന്യമൃഗ സംരക്ഷണ കേന്ദ്രം എന്നിവയാണ്. 2005 ജൂലൈ 14 ന് ഈ ദേശീയോദ്യാനവും സമീപത്തുള്ള മറ്റ് ദേശീയോദ്യാനങ്ങളും വടക്കുള്ള ഡോങ് ഭായ യെൻ മലകളും ചേർത്ത് "ഡോങ് ഫായ യെൻ-ഖാവോ യായി ഫോറസ്റ്റ് കോംപ്ലക്സ്" എന്ന പേരിൽ UNESCO ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. ദേശീയോദ്യാനത്തിനു സമീപമുള്ള പ്രദേശങ്ങൾ വികസിക്കുകയും അനേകം ആഡംബര ഹോട്ടലുകൾ ഗോൾഫ് മൈതാനങ്ങൾ എന്നിവ നിർമ്മിക്കപ്പെടുകയും ചെയ്തതിൻറെ ഫലമായി വന്യജീവി സംരക്ഷണത്തിനും പാർക്കിൻറെ വികാസ്ത്തിനും കൂടുതൽ സ്ഥലം കണ്ടെത്തുക വളരെ ദുഷ്കരമായിത്തീർന്നിട്ടുണ്ട്. വനത്തിലെ സംരക്ഷിത പ്രദേശങ്ങളുടെ തൊട്ടടുത്തായി നിയമവിധേയമല്ലാത്ത നിർമ്മിതികളും ദേശീയോദ്യാനത്തിൻറെ നിലനിൽപ്പിനു ഭീക്ഷണിയാണ്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Thailand jungles mask surprise rise in tiger numbers" The Guardian
  2. "The Nation - Encroachment at Khao Yai National Park". മൂലതാളിൽ നിന്നും 2014-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-21.
"https://ml.wikipedia.org/w/index.php?title=ഖാവോ_യായി_നാഷണൽ_പാർക്ക്&oldid=3803729" എന്ന താളിൽനിന്ന് ശേഖരിച്ചത്