ഇൻഡോചൈനീസ്‌ കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indochinese tiger
Vietnamese: Hổ Đông Dương
Thai: เสือโคร่งอินโดจีน
Panthera tigris corbetti 01.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
P. tigris corbetti
Trinomial name
Panthera tigris corbetti
Mazák, 1968
Indochinese Tiger Habitat.png
Distribution of the Indochinese Tiger (in red)

തെക്കുകിഴക്കൻ ഏഷ്യയിലെ ഇൻഡോചൈന പ്രദേശത്ത് കണ്ടുവരുന്ന കടുവയുടെ ഉപവർഗ്ഗമാണ് ഇൻഡോചൈന കടുവ. ലാവോസ്, കംബോഡിയ, മ്യാന്മാർ, വിയറ്റ്‌നാം, തായ്‌ലൻഡ്‌ മുതലായ രാജ്യങ്ങളിലാണ്‌ ഈ കടുവകളെ കണ്ടുവരുന്നത്‌. ഒരിക്കൽ ഈ കടുവകൾ ചൈനയിലും ഉണ്ടായിരുന്നു. എന്നാൽ 2007-ൽ ഇവയ്ക്ക് വംശനാശം സംഭവിച്ചു. ഇതിന്റെ ശാസ്തീയ നാമം Panthera tigris corbetti എന്നാണ്. ഈ കടുവകൾ വനത്തിൽ 1,200-1,500 എണ്ണം മാതമെ അവശേഷിക്കുന്നുള്ളു. മാംസഭൂക്കായ കടുവയുടെ പ്രധാന ആഹാരം മാൻ, കാട്ടുപന്നി, കന്നുകാലി, ആട് മുതലായവ ആണ്. ഇവയുടെ ആയുസ്സ് 18-25 വർഷം വരെ ആണ്. ആൺ കടുവയുടെ ശരീര ഭാരം ഏകദേശം 150-200 കിലോ. ഗ്രാമും പെൺ കടുവയുടെ ശരീര ഭാരം ഏകദേശം 100-130 കിലോ. ഗ്രാമും ആണ്. ഇൻഡോചൈന കടുവയും വംശനാശ ഭീഷണി നേരിടുന്നു. കഴിഞ്ഞ ഒരു ദശകത്തിൽ ഈ കടുവകളുടെ എണ്ണം 70% കുറഞ്ഞതായി ചില കണക്കുകൾ സൂചിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
"https://ml.wikipedia.org/w/index.php?title=ഇൻഡോചൈനീസ്‌_കടുവ&oldid=3502675" എന്ന താളിൽനിന്ന് ശേഖരിച്ചത്