പാങ് സിഡ ദേശീയോദ്യാനം

Coordinates: 14°05′N 102°16′E / 14.08°N 102.26°E / 14.08; 102.26
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാങ് സിഡ ദേശീയോദ്യാനം
อุทยานแห่งชาติปางสีดา
Map showing the location of പാങ് സിഡ ദേശീയോദ്യാനം
Map showing the location of പാങ് സിഡ ദേശീയോദ്യാനം
Location within Thailand
LocationSakaeo Province
Nearest citySa Kaeo
Coordinates14°05′N 102°16′E / 14.08°N 102.26°E / 14.08; 102.26
Area844 km²
Established1982
Governing bodyRoyal Forest Department
പാങ്[പ്രവർത്തിക്കാത്ത കണ്ണി] സിഡ ദേശീയോദ്യാനത്തിലെ ചിത്രശലഭങ്ങൾ.

പാങ് സിഡ തായ്‍ലാൻറിലെ സംകംഫായെങ് നിരയിലുള്ളതും 844 സ്ക്വയർ കിലോമീറ്റർ പ്രദേശമുൾക്കൊള്ളുന്നതുമായ ഒരു ദേശീയോദ്യാനമാണ്.[1] കിഴക്കൻ തായ് പ്രോവിൻസായ സ കയ്യോയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രോവിൻസിൻറെ തലസ്ഥാനമായ സ കയ്യോ പട്ടണത്തിൽ നിന്ന് ദേശീയോദ്യാനത്തിലേയ്ക്ക് 28 കിലോമീറ്റർ ദൂരമുണ്ട്. ഈ ദേശീയോദ്യാനം സ കയ്യോ പ്രോവിൻസിലെ 844km² പ്രദേശം ഉൾക്കൊള്ളുന്ന പാങ് സിഡ 1982 ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. യുണെസ്കോയുടം ലോക പൈതൃക കേന്ദ്രമായ ഡോങ് ഫയായെൻ-ഖാവോ യായി ഫോറസ്റ്റ് കോംപ്ലക്സിനുള്ളിയായാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഏതാനും സംരക്ഷിത മേഖലകളുൾക്കൊള്ളുന്നതും ഖാവോ യായി മുതൽ കമ്പോഡിയൻ അതിർത്തി വരെ ഇതു വ്യാപിച്ചു കിടക്കുന്നതുമാണ് ഈ മേഖല. 6,100 സ്ക്വയർ കിലോമീറ്റർ മൊത്തം ചുറ്റളവുള്ള ഈ ഫോറസ്റ്റ് കോംപ്ലക്സിൽ വരുന്ന മറ്റു സംരക്ഷിത പ്രദേശങ്ങൾ ഖാവോ യായി ദേശീയോദ്യാനം, താപ് ലാൻ ദേശീയോദ്യാനം, താ ഫ്രായ ദേശീയോദ്യാനം ഡോങ് യായി വന്യമൃഗസംരക്ഷണകേന്ദ്രം എന്നിവയാണ്.

 ഭൂമിശാസ്ത്രം.[തിരുത്തുക]

കിഴുക്കാംതൂക്കായ മലഞ്ചെരിവുകളും പുൽമേടുകളും വെള്ളച്ചാട്ടങ്ങളുമടങ്ങിയ ഈ പ്രദേശം ഉൾനാട്ടിലും വിദേശത്തുമുള്ള സഞ്ചാരികളുടെ പറുദീസയാണ്. നിത്യഹരിത വൃക്ഷങ്ങളും ഇലപൊഴിയും കാടുകളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

പാങ് സിഡ ദേശീയോദ്യാനം അതിലുൾപ്പെട്ടിരിക്കുന്ന വെള്ളച്ചാട്ടങ്ങൾ, അനേക ജാതി ചിത്രശലഭങ്ങൾ, വിവിധയിനം പക്ഷികൾ എന്നിവയാൽ പ്രസിദ്ധമാണ്. 400 ജാതിയിലധികം ചിത്രശലഭങ്ങളെ ഇവിടെ കണ്ടുവരുന്നു. ചില കാലാവസ്ഥകളിൽ ദേശീയോദ്യാനത്തിനുള്ളിലെ ധാതു പദാർത്ഥങ്ങളാൽ സമൃദ്ധമായ ചെളിക്കൂണ്ടിലും അരുവികളുടെയും നനവുള്ള തീരത്തുമെല്ലാം നൂറുകണക്കിന് ചിത്രശലഭങ്ങളെ കൂട്ടമായി ദർശിക്കുവാൻ സാധിക്കും. ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന മേഖലുയം സാ കയ്യോ പ്രോവിൻസും സംയുക്തമായി മൂന്നു മാസം നീണ്ടുനിൽക്കുന്ന ഒരു ശലഭനിരീക്ഷണ ഉത്സവം ഇവിടെ സംഘടിപ്പിക്കാറുണ്ട്. മെയ് മുതൽ ജൂലൈ വരെയുള്ള ഇടവേളയിലാണ് ഇതു സംഘടിപ്പിക്കാറുള്ളത്. ഈ കാലമാണ് ചിത്രശലഭങ്ങളെ നിരീക്ഷിക്കുന്നതിന് ഏറ്റവും ഉത്തമമായി കണക്കാക്കുന്നത്.  

കഴിഞ്ഞ ഏതാനും വർഷങ്ങളായി പാങ് സിഡ ദേശീയോദ്യാനം ഏതാനും ഒളിവേട്ടക്കാരുടെ പിടിയിലകപ്പെട്ടിരുന്നു. ഇതിലെ ഒരു സംഭവത്തിൽ 30 പേരടങ്ങിയ ഒരു സംഘത്തെ തോക്കുകളും മറ്റായുദ്ധങ്ങളുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു. കള്ളത്തടിവെട്ടുകാർ ഇവിടെ പലപ്പോഴും അതിക്രമിച്ചു കയറാറുണ്ട്. അവരുടെ പ്രധാന ഉന്നം സയാമീസ് റോസ് വുഡ് ആണ്. ഇത് IUCN ചുവന്ന പട്ടികയിൽ പെടുത്തിയിരിക്കുന്ന മരമാണ്. ഇവിടെ നിന്നു കടത്തിക്കൊണ്ടു പോകുന്ന സമാമീസ റോസ് വുഡ് ചൈന പോലുള്ള രാജ്യങ്ങളില് 2013 ലെ കണക്കുകൾ പ്രകാരം ക്യൂബിക് മീറ്ററിന് 95,000 ഡോളറിന് കച്ചവടം ചെയ്യുന്നു. സമീപകാലത്ത് ദേശീയോദ്യാനത്തിനുള്ളിൽ നിരീക്ഷണം ശക്തിപ്പെടുത്തുകയും ഏതാനും കള്ളക്കടത്തുകാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

സസ്യ ജന്തുജാലങ്ങൾ[തിരുത്തുക]

പക്ഷികൾ, സസ്തനങ്ങൾ, ഇഴജന്തുക്കൾ മറ്റു ജന്തുജാലങ്ങൾ എന്നിവ മറ്റു ദേശീയോദ്യാനങ്ങളിലേതിനേക്കാൾ കൂടുതലായി ഇവിടെ കണ്ടെത്തുവാൻ സാധിക്കുന്നതാണ്. കടുവകൾ, ആനകൾ, കാട്ടുപോത്തുകൾ, കാട്ടുനായ്ക്കൾ, മാനുകൾ എന്നിവയാണ് ദേശീയോദ്യാനത്തിൽ പൊതുവായി കാണപ്പെടുന്ന മൃഗങ്ങൾ.  രണ്ടായിരാമാണ്ടിൽ സ്വരൂപിച്ച കണക്കുകളനുസരിച്ച് ഇവിടെ നട്ടെല്ലുള്ള ജന്തു വർഗ്ഗം 271, 81 തരം സസ്തനങ്ങൾ, 143 തരം പക്ഷികൾ (ഇതിൽ 131 വർഗ്ഗം ഇവിടെത്തന്നെയുള്ളതാണ്) 19 തരം ഇഴജന്തുക്കൾ, 16 തരം ഉഭയജീവികൾ,19 തരം ശുദ്ധജലമത്സ്യങ്ങൾ എന്നിവയാണുള്ളത്.[2] ചെവിയൻ കാവി, വണ്ടാരക്കോഴി, മീൻകൊത്തി ചാത്തൻ, വേഴാമ്പലുകൾ എന്നിവയാണ് ഈ ദേശീയോദ്യാനത്തിൽ പൊതുവേ കണ്ടുവരുന്ന ഏതാനും ചില പക്ഷികൾ.

2005 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ, തായ്‍ലൻറിലെ “റോയൽ തായ് ഫോറസ്റ്റ് സർവ്വീസ് ആൻറ് ക്രൊക്കഡയിൽ മാനേജ്മെൻറ് അസോസിയേഷൻ” 20 സയാമീസ് മുതലകളെ പാർക്കിനുള്ളിലെ ആവാസ വ്യവസ്ഥയിലേയാക്കു തുറന്നു വിട്ടിരുന്നു. IUCN ൻറെ നിരീക്ഷണത്തിൽ ഈ മുതലകൾ ചുവപ്പു പട്ടികയിലുൾപ്പെട്ടതാണ്. ലോകത്തൊട്ടാകെ ഇത്തരം മുതലകൾ ഏതാനും ആയിരം എണ്ണം മാത്രമാണ് ബാക്കിയുള്ളത്. ഈ ദേശീയോദ്യാനത്തിൽ കടുവകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായിട്ടുണ്ട്.

പാങ് സിഡയിലെ ആകർഷണങ്ങൾ[തിരുത്തുക]

പാങ് സിഡ വെള്ളച്ചാട്ടം[തിരുത്തുക]

ഇത് 10 മീറ്റർ ഉയരമുള്ള ഇത് ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണമാണ്.[3] പ്രധാന കാര്യാലയത്തിന് 1.7 കിലോമീറ്റർ വടക്കായിട്ടാണ് ഈ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡിൽ നിന്ന് കുറുക്കുവഴിയിലൂടെ ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ്. ഈ വെള്ളച്ചാട്ടത്തിൽ വർഷം മുഴുവൻ ശക്തമായി നീരൊഴുക്കുണ്ട്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം സന്ദർശിക്കുവാൻ കൂടുതൽ ആളുകളെത്തുന്നത്.

നംറ്റോക് ഫ തക്കീൻ വെള്ളച്ചാട്ടം.[തിരുത്തുക]

പാങ് സിഡ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നിടത്തുനിന്ന് 2.4 കിലോമീറ്റർ ദൂരമുള്ള ഒരു ഒറ്റയടിപ്പാതവഴി നംറ്റോക് ഫ തക്കീൻ വെള്ളച്ചാട്ടത്തിലെത്താം.  വരണ്ട കാലാവസ്ഥയിൽ ഈ വെള്ളച്ചാട്ടത്തിൽ നീരൊഴുക്കു കുറവായിരിക്കുന്നതാണ്. അതുപോലെ തന്നെ ശിശിരകാലത്തും.  ഇവിടെനിന്നുള്ള ജലമാണ് പാങ് സിഡ വെള്ളച്ചാട്ടത്തിനു കരുത്തു പകരുന്നത്.  

ഹുവായ് നാം യെൻ വെള്ളച്ചാട്ടം[തിരുത്തുക]

ഹുവായ് നാം യെൻ ക്യാമ്പ് സൈറ്റിൽ നിന്ന് 2 കിലോമീറ്റർ അകലെ വനത്തിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ ഈ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നിടത്ത് എത്തിച്ചേരാം

താപ് സങ് വെള്ളച്ചാട്ടം.[തിരുത്തുക]

ദേശീയോദ്യാനത്തിൻറെ മുഖ്യകാര്യാലയിത്തിന് വടക്ക് 21 കിലോമീറ്റർ ദൂരെ നിന്നാരംഭിക്കുന്നതും രണ്ടാം ക്യാമ്പ് (ഹുവായി നാം യെൻ ക്യാമ്പ് സൈറ്റ്) സൈറ്റിൽ നിന്ന് 2 കിലോമീറ്റർ ദൂരത്തിലും തുടങ്ങുന്ന രണ്ടു കിലോമീറ്റർ നീളമുള്ള ഒറ്റയടിപ്പാതയിലൂടെ ഈ വെള്ളച്ചാട്ടത്തിനു സമീപം ചെന്നുചേരാവുന്നതാണ്. ഉൾവനത്തിലേയ്ക്കു നീളുന്ന ഈ വഴിത്താര ഏതാനും കിലോമീറ്റർ പിന്നിട്ട് രണ്ടായി പിരിയുകയും ഇതിലെ ഒരു വഴി താൺ പ്ലാപ്ലുയെങ് വെള്ളച്ചാട്ടത്തിലേയ്ക്കും താം ഖാങ് ഖാവോ വെള്ളച്ചാട്ടത്തിലേയ്ക്കും നയിക്കുന്നു. സഞ്ചാരികൾക്ക് പലപ്പോഴും യഥാർത്ഥ വഴിത്താരയും മൃഗങ്ങളുടെ സഞ്ചാര പാതയും തമ്മിൽ മാറിപ്പോകാറുണ്ട്.

താപ് തെവാ വെള്ളച്ചാട്ടം[തിരുത്തുക]

ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ദേശീയോദ്യാനത്തിൻറെ മുഖ്യ കാര്യാലത്തിന് 14 കിലോമീറ്റർ കിഴക്കായിട്ടാണ്. ചോങ് ക്ലാം ബോൺ റിസർവോയറിനു സമീപത്തു നിന്നും റേഞ്ചർ സ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരമുള്ള വഴിത്താരയിലൂടെ താപ് തെവാ വെളളച്ചാട്ടത്തിനടുത്തെത്താൻ സാധിക്കുന്നതാണ്.

One of the highlights of the park is Pang Sida waterfall.[4]

  1. สำนักอุทยานแห่งชาติ อุทยานแห่งชาติปางสีดา
  2. สำนักอุทยานแห่งชาติ อุทยานแห่งชาติปางสีดา
  3. "อุทยานแห่งชาติปางสีดา Pang Sida National Park". Archived from the original on 2012-09-04. Retrieved 2016-11-23.
  4. "อุทยานแห่งชาติปางสีดา Pang Sida National Park". Archived from the original on 2012-09-04. Retrieved 2016-11-23.
"https://ml.wikipedia.org/w/index.php?title=പാങ്_സിഡ_ദേശീയോദ്യാനം&oldid=3970370" എന്ന താളിൽനിന്ന് ശേഖരിച്ചത്