Jump to content

താപ് ലാൻ ദേശീയോദ്യാനം

Coordinates: 14°12′N 101°55′E / 14.200°N 101.917°E / 14.200; 101.917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താപ് ലാൻ ദേശീയോദ്യാനം
Map showing the location of താപ് ലാൻ ദേശീയോദ്യാനം
Map showing the location of താപ് ലാൻ ദേശീയോദ്യാനം
Location in Thailand
LocationPrachinburi and Nakhon Ratchasima Provinces, Thailand
Nearest cityKabin Buri
Coordinates14°12′N 101°55′E / 14.200°N 101.917°E / 14.200; 101.917
Area2,236 km2
Established1981

താപ് ലാൻ ദേശീയോദ്യാനം (อุทยานแห่งชาติทับลาน) തായ്‍ലാൻറിലെ പ്രാച്ചിൻബുരിയിലെ നഖോൺ, റാച്ചസിമ പ്രവിശ്യകളിലെ സൻകംഫായെങ്ങ് മലനിരകളിലെ ഒരു ദേശീയോദ്യാനമാണ്. 1981 ഡിസംബർ 23 ന് ഇത് രാജ്യത്തെ 40 ആമത്തെ ദേശീയോദ്യാനമായി രൂപീകരിക്കപ്പെട്ടു.[1]  ലാൻ ഫോറസ്റ്റ് ആൻഡ് റിക്രിയേഷൻ ഗാർഡൻ (ป่าลานและสวนพักผ่อนหย่อนใจ); നാംടോക് താപ് ലാൻ (അല്ലെങ്കിൽ നാംടോക് ഹിയോ നോക് കോക്) (น้ำตกทับลานหรือน้ำตกเหวนกกก); താപ് ലാൻ റിസർവോയർ (อ่างเก็บน้ำทับลาน); നാംടോക് ഹുവായി യായി (น้ำตกห้วยใหญ่); ലാം മുൻ ബോൺ ഡാം (เขื่อนลำมูลบน); ഹാറ്റ് ചോം തവാൻ (หาดชมตะวัน) എന്നിവ ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

2,236 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള (863 ച.മൈൽ) ഇത് തായ്‍ലാൻറിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനമാണ്. താപ് ലാൻ ദേശീയോദ്യാനത്തിന്റെ  പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത് പ്രാച്ചിൻ ബുരി പ്രവിശ്യയിലെ നാ ഡിയിലുള്ള,  ബൂഫ്രാമിലാണ്.[2] ഈ ദേശീയോദ്യാനത്തിന്റെ ഭാഗങ്ങളിൽ താംബോൺ ബൂ ഫ്രാം, ആംഫൊ നാ ഡി, പ്രാചിൻ ബുരി, ആംഫോ പാക്ക് തോങ് ചായി, വാങ് നാം ഖിയാവോ, ഖോൻ ബുരി, നഖോൺ രാച്ചസിമ പ്രവിശ്യയിലെ സോയെങ് സാങ്, ബരിറാം പ്രവിശ്യയിലെ ആംഫോ പഖാം എന്നിവയും ഉൾപ്പെടുന്നു. ഏറ്റവും ഉയരം കൂടിയ കൊടുമുടി 992 മീറ്റർ (3,255 അടി) ഉയരമുള്ള ഖാവോ ലാമാങ്ങാണ്.[3]  മലനിരകൾ, താഴ്‍വരകൾ, ഗർത്തങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയടങ്ങിയതാണ് ഭൂപ്രകൃതി.

കാലാവസ്ഥ

[തിരുത്തുക]

താപ് ലാൻ ദേശീയോദ്യാനത്തിൽ മൂന്ന് പ്രധാന ഋതുക്കളാണ് അനുഭവപ്പെടാറുള്ളത്. ഇവിടുത്തെ ശരാശരി വാർഷിക താപനില 28 ഡിഗ്രി സെൽഷ്യസാണ്. മെയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് മഴക്കാലം. ഈ കാലത്ത് എല്ലാ ദിവസങ്ങളിലും മഴപെയ്യുന്നു. ഏറ്റവും ഈർപ്പമുള്ള മാസം ഒക്ടോബർ ആണ്. മഴക്കാലത്ത് ശരാശരി 269 മില്ലി മീറ്റർ മഴയാണ് താപ് ലാൻ ദേശീയോദ്യാനമേഖലയിൽ ലഭിക്കാറുള്ളത്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. ഡിസംബറിലാണ് ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടാറുള്ളത്. ഈ സമയത്തെ ശരാശരി താപനില 24 ഡിഗ്രി സെൽഷ്യസാണ്. വേനൽക്കാലം മാർച്ച് മുതൽ ഏപ്രിൽ വരെയും, ഈ മാസങ്ങളിൽ താപനില 31 ഡിഗ്രി സെൽഷ്യസ് വരെ എത്താറുമുണ്ട്.[4]

സസ്യജാലം

[തിരുത്തുക]

താപ് ലാൻ ദേശീയോദ്യാനത്തിലെ ഭൂരിഭാഗവും വരണ്ട നിത്യഹരിത വനങ്ങളാൽ ആവൃതമായിരിക്കുന്നു, പ്രത്യേകിച്ച് താഴ്ന്ന മലഞ്ചെരിവുകളിൽ. ഡിപ്റ്റെറോക്കാർപ്സ്, ഹോപ്പിയ എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട പലതരം സസ്യ ജനുസുകളും ഈ ദേശീയോദ്യാനത്തിലുണ്ട്. വരണ്ട പ്രദേശങ്ങളിൽ മുള സമൃദ്ധമായി കാണപ്പെടുന്നു. ബാൻ താപ് ലാൻ ദേശീയോദ്യാനത്തിനു സമീപമുള്ള ബാൻ ഖുൻ ശ്രി ബുപ്രാം, ബാൻ  വാങ് മൂയെഡ്, എന്നിവിടങ്ങൾ, അപൂർവമായ ഫാൻ പനകൾ അല്ലെങ്കിൽ താലിപ്പോട്ട് പനമരങ്ങൾ ഉൾക്കൊള്ളുന്ന വനങ്ങളാണ്. മുൻകാലങ്ങളിൽ ഈ വർഗ്ഗത്തിലെ പനമരങ്ങൾ തായ്‍ലാന്റിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ സമൃദ്ധമായി കാണപ്പെട്ടിരുന്നെങ്കിലും കാർഷികവൃത്തിയുടെ വ്യാപനം ഭൂരിഭാഗം പനമരങ്ങളും നശിക്കുന്നതിനിടയാക്കി. ഇത്തരം പനമരങ്ങളുടെ തായ്‍ലാന്റിൽ അവശേഷിക്കുന്ന ഏതാനും വനങ്ങളിലൊന്നാണ് താപ് ലാൻ ദേശീയോദ്യാനം. തായ് സംസ്കാരത്തിൽ ഇത്തരം പനമരങ്ങൾ വലിയ സ്വാധീനം ചെലുത്തിയിരുന്നു ഇതിന്റെ പത്രങ്ങളിൽ അവർ ബുദ്ധിസ്റ്റ് ലിഖിതങ്ങൾ കോറിയിടാൻ ഉപയോഗിച്ചിരുന്നു.[5] ഒരു പ്രാചീന സസ്യമാണ് ഫാൻ പനമരം. ഇവയുടെ ഭീമൻ പൂങ്കുലകൾ സസ്യകുടുംബത്തിലെ ഏറ്റവും വലുതും 60 ദശലക്ഷം വരെ പൂക്കൾ വരെ അടങ്ങിയിരിക്കുന്നതുമാണ്. ഈ പുഷ്പിക്കലിനുശേഷം മരം നശിച്ചുപോകുന്നു.

ജന്തുജാലം

[തിരുത്തുക]

ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതിയും ഖാവോ യായി, പാങ് സിഡ, താ പ്രായ തുടങ്ങിയ ദേശീയദ്യാനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാലും  ഇവിടം കടുവ, ആന, കാട്ടുപോത്തുകൾ, ബന്റാങ്, സെറോ, കറുത്ത കരടി, സൺ കരടി, ക്രൌൺ ഗിബ്ബൺ തുടങ്ങിയ ധാരാളം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണ്.  വേഴാമ്പലുകൾ, ഫെസെന്റ്, തത്തകൾ തുടങ്ങിയ പക്ഷികളും ഇവിടുത്തെ ആവാസവ്യവസ്ഥയിലുൾപ്പെട്ടിരിക്കുന്നു.[6] ഗവേഷകരുടെ അഭിപ്രായം, ചൈനയിലുള്ളതിനേക്കാൾ കടുവകൾ ഇവിടെയുണ്ടാകുമെന്നാണ്.[7] ദേശീയോദ്യാനത്തിനുള്ളിൽ 149 ഇനം പക്ഷകളുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയിൽ അപൂർവ്വ ഇനങ്ങളായ മേനിപ്രാവ്, കാക്ക മീൻകൊത്തി, സ്കെയിലി-ക്രൌൺഡ് ബാബ്ലർ എന്നിവയും ഉൾപ്പെട്ടിരിക്കുന്നു. [8]

ലോകത്തിലെ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന സസ്തനികളിൽ ഒന്നായ കുപ്രി (കാട്ടുകാള) ഇപ്പോഴും താപ് ലാൻ, പാൻഗ് സിഡ ദേശീയോദ്യാനങ്ങളിലുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പക്ഷേ കഴിഞ്ഞ 30 വർഷത്തിലേറെയായി തായ്‍ലാന്റിൽ ഒരാൾ പോലും ഇതിനെ കണ്ടിട്ടില്ല. ഈ ആദിമ കന്നുകാലി വർഗ്ഗങ്ങൾ ഗാർഹിക കന്നുകാലികളുടെ രോഗബാധയില്ലാത്ത ഇനങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള വിലയേറിയ ജീനുകൾ പ്രദാനം ചെയ്യുന്നു.[9]

അവലംബം

[തിരുത്തുക]
  1. "Thap Lan National Park" (Travel). Bangkok Post. Bangkok Post. Retrieved 7 May 2016.
  2. "Thap Lan National Park" (Travel). Bangkok Post. Bangkok Post. Retrieved 7 May 2016.
  3. "Thap Lan National Park". Department of National Parks (DNP). Archived from the original on 26 March 2016. Retrieved 7 May 2016.
  4. "Thap Lan National Park". Department of National Parks (DNP). Archived from the original on 26 March 2016. Retrieved 7 May 2016.
  5. "Thap Lan National Park". Department of National Parks (DNP). Archived from the original on 26 March 2016. Retrieved 7 May 2016.
  6. "Thap Lan National Park". Department of National Parks (DNP). Archived from the original on 26 March 2016. Retrieved 7 May 2016.
  7. Watts, Jonathan (16 May 2011). "Thailand jungles mask surprise rise in tiger numbers". The Guardian. Retrieved 1 October 2011.
  8. "Thap Lan National Park". Department of National Parks (DNP). Archived from the original on 26 March 2016. Retrieved 7 May 2016.
  9. "Thap Lan National Park". Department of National Parks (DNP). Archived from the original on 26 March 2016. Retrieved 7 May 2016.
"https://ml.wikipedia.org/w/index.php?title=താപ്_ലാൻ_ദേശീയോദ്യാനം&oldid=2650626" എന്ന താളിൽനിന്ന് ശേഖരിച്ചത്