കാക്ക മീൻകൊത്തി
കാക്ക മീൻകൊത്തി Stork-billed Kingfisher | |
---|---|
![]() | |
കാക്ക മീൻകൊത്തിയും ഇരയും. തൃശ്ശൂർ കോൾപ്പാടത്തുനിന്ന്. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. capensis
|
Binomial name | |
Pelargopsis capensis (Linnaeus, 1766)
| |
Synonyms | |
Halcyon capensis |
പ്രാവിനോളം വലിപ്പമുള്ള മീൻകൊത്തിയാണ് കാക്കമീൻകൊത്തി. ഇംഗ്ലീഷ്: Stork billed Kingfisher ശാസ്ത്രീയനാമം: Pelagopsis capensis. കേരളത്തിലെ മീൻകൊത്തികളിൽ ഏറ്റവും വലിപ്പമുള്ളത് ഇതിനാണ്. നല്ല കപ്പൽ മുളകിന്റെ നീളമുള്ള കൂറ്റൻ കൊക്കും, തവിട്ടു നിറമുള്ള തലയുമൊഴിച്ചാൽ, നമ്മുടെ മീൻകൊത്തികൾക്കിടെയിൽ ഏറ്റവും വലുതായ ഈ പക്ഷി ചെറിയ മീൻകൊതിയുടെ നേർപകർപ്പാണെന്നു പറയാം.വലിപ്പമുള്ള ഇതിന്റെ വലിപ്പം മൂലമാണ് കാക്കമീൻ കൊത്തി എന്ന പേർ വന്നത്. വലിയ മീൻകൊത്തി എന്നും പറയാറുണ്ട്.
ആവാസവ്യസസ്ഥകൾ[തിരുത്തുക]
ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. [1] ദക്ഷിണ പൂർവ്വേഷ്യ മുതൽ സുലാവേസി വരെ ഇതിന്റെ ആവാസ കേന്ദ്രങ്ങൾ ആണ്. ഇന്ത്യയിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്. സാധാരണയായി മനുഷ്യരുടെ ദൃഷ്ടിയിൽപ്പെടാതെ മറഞ്ഞിരിക്കുന്നതിനാൽ കാട്ടുപക്ഷിയാണ് ഇത് എന്ന് പൊതുവെ ധാരണയുണ്ടെങ്കിലും നാട്ടിൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന പക്ഷിയാണിത്. നാണം കുണുങ്ങിയും മറ്റു മീൻകൊത്തികളെ അപേക്ഷിച്ച് ഒച്ചവെക്കുന്നത് കുറവുമായതിനാൽ ഈ പക്ഷിയെ കണ്ടെത്തുക ബുദ്ധിമുട്ടായതിനാലായിരിക്കണം ഈ ധാരണ പരന്നത്. എന്നാൽ കേരളത്തിലേയും മറ്റുമുള്ള വലിയ ജലാശയങ്ങൾക്കരികിലും കോൾ പാടങ്ങളിലും ഈ പക്ഷിയെ ധാരാളമായി കാണാൻ സാധിക്കും.
ശബ്ദം[തിരുത്തുക]
"ക്യോ-ക്യോ-ക്യോ" എന്നും "ക്കെ-ക്കെ-ക്കെ " എന്നും രാവിലെയും വൈകുന്നേരവും കൂടെക്കൂടെ ഉച്ചത്തിൽ ശബ്‌ദിക്കുന്ന പതിവുണ്ട്.
ആഹാര രീതി[തിരുത്തുക]
മീൻകൊത്തിച്ചാത്തനെപ്പോലെ ഈ മഹാകായനും ഞണ്ട്, ഓന്ത്, ഗൗളി, തവള എന്നിവയെ ധാരാളം തിന്നുമെങ്കിലും, മൂപ്പരുടെ മുഖ്യാഹാരം മത്സ്യം തന്നെയാണ്. കാക്കമീൻകൊത്തി കുളത്തിനടുത്തുള്ള ആലിലോ പുളിയിലോ സ്ഥലം പിടിച്ചു മുപ്പതും നാല്പതും അടി ഉയരത്തിൽ നിന്ന് ജലപ്പരപ്പിനെ സൂക്ഷിച്ചു നോക്കികൊണ്ടിരിക്കും. ഈ ഉയർന്ന പീഠങ്ങളിൽ നിന്ന് കാണുന്ന ഇരയെ ലാക്കാക്കി പക്ഷി ചെരിഞ്ഞു പറന്നു, വെള്ളത്തെ തുളച്ചു, മീനിനെയും കൊക്കിലാക്കി പറന്നുവരും. കുളത്തിനു നേരെ മുകളിൽ കൊമ്പുണ്ടെങ്കിൽ പക്ഷി അവയിലിരുന്ന് നേരെ താഴോട്ട് കല്ല് വീഴുന്ന പോലെയും വീഴാറുണ്ട്. മഴക്കാലത്തു തീവണ്ടിപ്പാതവക്കത്തുള്ള വൈദ്യുതക്കമ്പികളിൽ ചുറ്റുമുള്ള വയലുകളിൽനിന്നു ഞണ്ടും തവളയും സമ്പാദിക്കുവാനായി ഇരിക്കുക പതിവാണ്.
സ്വഭാവം[തിരുത്തുക]
മഴ നല്ലപോലെ പെയ്തു തുടങ്ങുന്നതോടുകൂടി ഈ മീൻകൊത്തികൾക്ക് ഉഷാറും ധൈര്യവും കൂടിക്കൂടി വരുന്നു. മറ്റു കാലങ്ങളിൽ നമ്മുടെ ശ്രദ്ധയെ ആകര്ഷിക്കാതെ ഒളിഞ്ഞു ജീവിക്കുന്ന ഇവർ മഴ തുടങ്ങിയാൽ ഇണ ചേർന്ന് പന്തം പിടിക്കുകയും, സംഗീത മത്സരങ്ങൾ നടത്തി തുടങ്ങുകയും ചെയ്യും. മനുഷ്യനെ കൂടാക്കാതെ ഗ്രാമങ്ങളിൽക്കൂടിയും മറ്റും ഉച്ചത്തിൽ 'ക്യോ-ക്യോ-ക്യോ' എന്ന് കൂവിക്കൊണ്ടു അത്ഭുതാവഹമായ വേഗതയോടെ പറക്കും.[2]
ചിത്രശാല[തിരുത്തുക]
-
കാക്കമീൻകൊത്തി
-
-
-
-
-
അവലംബം[തിരുത്തുക]

- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-03-07.
- ↑ Neelakandan, K K (Induchoodan) (1996). കേരളത്തിലെ പക്ഷികൾ. Kerala Sahithya Academy, Thrissur. പുറങ്ങൾ. 124, 125.