കൊളുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊളുന്ന് (മക്കിപ്പൂവ്) കാശ്മീരിലും ഇൻഡ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും ഊട്ടിയിലും കാണപ്പെടുന്നു. സംസ്കൃതത്തിൽ കീടമാരി,യവാനി, ചൗഹാരം എന്നീ പേരുകളിൽ അറിയപ്പെടുന്നു. വളരെ സുഗന്ധമുള്ള ഔഷധിയാണ് കൊളുന്ന്. ഒരു മീറ്റർ വരെ ഉയരത്തിൽ ഇത് വളരുന്നു. ചുവട്ടിൽ നിന്ന് ധാരാളം ശിഖരങ്ങൾ ഇതിനുണ്ട്. കൊളുന്നിന്റെ പുതിയ തലപ്പുകൾ വെള്ള രോമങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കും. ഇതിന്റെ വിളറിയ പച്ച നിറമുള്ള ഇലകൾ ചെറിയ വിള്ളലുകൾ കൊണ്ട് നിറഞ്ഞതാണ്. കൊളുന്നിന്റെ തളിരിലിലകൾ, പൂത്തലപ്പ്, വിത്ത് എന്നിവയാണ് ഔഷധ ഭാഗങ്ങൾ

രാസഘടകങ്ങൾ[തിരുത്തുക]

കൊളുന്നിന്റെ പുത്തലപ്പുകളിൽ നിന്നും തളിരിലകളിൽ വേർതിരിച്ചെടുക്കുന്ന സാന്റോണിന് ഉദര കൃമികളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട് [അവലംബം ആവശ്യമാണ്]. ഇതിന്റെ തളിരിലയും പൂത്തലപ്പും അരച്ചോ ചൊടിച്ചോ കഴിച്ചാലും ഉദര കൃമിയെ നശിപ്പിക്കുവാൻ കഴിയും. കാർബോക്സിലിക് ആസിഡ്, സിനിയോൾ, കാംഫീൻ, തൂജോൺ എന്നിവ ഈ ചെടിയിൽ നിന്നെടുക്കുന്നു.

ഔഷധ പ്രയോഗം[തിരുത്തുക]

കൊളുന്നിന്റെ വിത്തിന് വിഷ ഹര ശക്തിയുണ്ട്. വിഷജന്തുക്കൾ കടിച്ച മുറിവിൽ വിത്തരച്ച് കനത്തിൽ പുരട്ടിയാൽ വിഷമിറങ്ങും. വേദന നീര് എന്നിവ ശമിക്കുകയും ചെയ്യും.

"https://ml.wikipedia.org/w/index.php?title=കൊളുന്ന്&oldid=2518280" എന്ന താളിൽനിന്ന് ശേഖരിച്ചത്