കേരള മോട്ടോർ വാഹന വകുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള മോട്ടോർ വാഹന വകുപ്പ്
കേരള എം.വി.ഡിയുടെ ലോഗോ
കേരള എം.വി.ഡിയുടെ ലോഗോ
Agency overview
രൂപപ്പെട്ടത് ജൂലൈ 1, 1958; 62 വർഷങ്ങൾക്ക് മുമ്പ് (1958-07-01)
ഭരണകൂടം കേരള ഗവണ്മെന്റ്
ആസ്ഥാനം ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം, കേരളം.
പ്രധാന ഓഫീസർ ശ്രീ സുദേശ് കുമാർ ഐ.പി.എസ്[1], ഗതാഗത കമ്മീഷണർ
വെബ്‌സൈറ്റ്
mvd.kerala.gov.in

കേരളാ സർക്കാരിന്റെ വകുപ്പുകളിലൊന്നായ ഗതാഗത വകുപ്പിന്റെ ഒരു വിഭാഗമാണ് കേരള മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ പെർമിറ്റ്, വാഹന രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, നികുതി തുടങ്ങി വാഹനസംബന്ധമായ എല്ലാ നിയമ നടപടികളും നിർവഹിക്കുന്നത് ഈ വകുപ്പാണ്.[2] കേന്ദ്ര മോട്ടോർ വാഹനവകുപ്പ് നിയമങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഈ വകുപ്പാണ്.

വെള്ള പ്രതലത്തിലുള്ള കറുത്ത അക്കത്തിലുള്ള നമ്പർപ്ലേറ്റ് സ്വകാര്യ വാഹനത്തെയും മഞ്ഞ പ്രതലത്തിലുള്ള കറുത്ത അക്കം പൊതുഗതാഗതവാഹനങ്ങളെയും (ടാക്സി) സൂചിപ്പിക്കുന്നു

സേവനങ്ങൾ[തിരുത്തുക]

  • വാഹന നികുതികൾ
  • ഡ്രൈവിങ് ലൈസൻസ്
  • ബാഡ്ജ്
  • ലൈസൻസ് പുതുക്കൽ
  • വാഹന രജിസ്ട്രേഷൻ    
  • വിലാസം പുതുക്കൽ
  • വാഹന ഉടമസ്ഥാവകാശ കൈമാറ്റം
  • വാഹന പെർമിറ്റ്

കേരളത്തിലെ വാഹന രെജിസ്ട്രേഷൻ കോഡ് നമ്പറുകൾ[തിരുത്തുക]

കേരളത്തിലെ വിവിധ ജില്ലകളിലെ വാഹന രെജിസ്ട്രേഷൻ തിരിച്ചറിയൽ കോഡ് നമ്പറുകൾ ഇപ്രകാരമാണ്

നമ്പർ ആർ.ടി.ഒ. ഓഫീസ്
KL-01 തിരുവനന്തപുരം (നഗരം)
KL-02 കൊല്ലം
KL-03 പത്തനംതിട്ട
KL-04 ആലപ്പുഴ
KL-05 കോട്ടയം
KL-06 ഇടുക്കി
KL-07 എറണാകുളം (നഗരവും ചില പ്രാന്തപ്രദേശങ്ങളും)
KL-08 തൃശ്ശൂർ
KL-09 പാലക്കാട്
KL-10 മലപ്പുറം
KL-11 കോഴിക്കോട് (നഗരവും ചില പ്രാന്തപ്രദേശങ്ങളും)
KL-12 വയനാട്
KL-13 കണ്ണൂർ
KL-14 കാസർഗോഡ്
KL-15 കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ചിരിക്കുന്ന നമ്പർ

നിയമവിശകലനം[തിരുത്തുക]

  • കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന 95 സി.സി.യിൽ കൂടുതൽ ശേഷിയുള്ള വാഹങ്ങൾക്ക് 1998 ഏപ്രിൽ 1 - മുതൽ 15 വർഷത്തേക്കുള്ള ഒറ്റത്തവണ നികുതിയാണ് ഈടാക്കുന്നത്. 95 സി.സി.യിൽ താഴെ ശേഷിയുള്ള വാഹനങ്ങൾക്ക് വ്യക്തിഗത താത്പര്യ പ്രകാരം 5, 10, 15 വർഷ കാലയയളവുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • കേന്ദ്ര/സംസ്ഥാന മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ചക്രങ്ങളിൽ നിന്നും പരമാവധി ആറ് ഇഞ്ച് മാത്രമേ വശങ്ങളിലേക്ക് ബോഡി നിർമ്മിക്കാൻ അനുവാദമുള്ളു.

അവലംബം[തിരുത്തുക]

  1. "Transport Commissioners". കേരള മോട്ടോർ വാഹന വകുപ്പ്.
  2. http://www.keralamvd.gov.in/index.php?option=com_content&task=view&id=27&Itemid=51

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]