കേരള മോട്ടോർ വാഹന വകുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kerala Motor Vehicle Department എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള മോട്ടോർ വാഹന വകുപ്പ്
കേരള മോട്ടോർ വാഹന വകുപ്പ്
ഏജൻസി അവലോകനം
രൂപപ്പെട്ടത് ജൂലൈ 1, 1958; 65 വർഷങ്ങൾക്ക് മുമ്പ് (1958-07-01)
അധികാരപരിധി കേരള സർക്കാർ
ആസ്ഥാനം ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം, കേരളം.
ഉത്തരവാദപ്പെട്ട മന്ത്രി അഡ്വ ആന്റണി രാജു, ഗതാഗത മന്ത്രി
മേധാവി/തലവൻ ശ്രീ എസ് ശ്രീജിത്ത് ഐ.പി.എസ്[1], ഗതാഗത കമ്മീഷണർ
മാതൃ വകുപ്പ് Transport Department
മാതൃ ഏജൻസി കേരള ഗതാഗത വകുപ്പ്
വെബ്‌സൈറ്റ്
mvd.kerala.gov.in

കേരളാ സർക്കാരിന്റെ വകുപ്പുകളിലൊന്നായ ഗതാഗത വകുപ്പിന്റെ ഒരു വിഭാഗമാണ് കേരള മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ പെർമിറ്റ്, വാഹന രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, നികുതി തുടങ്ങി വാഹനസംബന്ധമായ എല്ലാ നിയമ നടപടികളും നിർവഹിക്കുന്നത് ഈ വകുപ്പാണ്.[2] കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഈ വകുപ്പാണ്.

കേരള മോട്ടോർ വാഹന വകുപ്പിന്റെ ചിഹ്നം.കേരള മോട്ടോർ വാഹനവകുപ്പ്

സേവനങ്ങൾ[തിരുത്തുക]

  • വാഹന നികുതികൾ
  • ഡ്രൈവിങ് ലൈസൻസ്
  • ബാഡ്ജ്
  • ലൈസൻസ് പുതുക്കൽ
  • വാഹന രജിസ്ട്രേഷൻ    
  • വിലാസം പുതുക്കൽ
  • വാഹന ഉടമസ്ഥാവകാശ കൈമാറ്റം
  • വാഹന പെർമിറ്റ്

കേരളത്തിലെ വാഹന രെജിസ്ട്രേഷൻ കോഡ് നമ്പറുകൾ[തിരുത്തുക]

കേരളത്തിലെ വിവിധ ജില്ലകളിലെ വാഹന രെജിസ്ട്രേഷൻ തിരിച്ചറിയൽ കോഡ് നമ്പറുകൾ ഇപ്രകാരമാണ്

നമ്പർ ആർ.ടി.ഒ. ഓഫീസ്
KL-01 തിരുവനന്തപുരം (നഗരം)
KL-02 കൊല്ലം
KL-03 പത്തനംതിട്ട
KL-04 ആലപ്പുഴ
KL-05 കോട്ടയം
KL-06 ഇടുക്കി
KL-07 എറണാകുളം (നഗരവും ചില പ്രാന്തപ്രദേശങ്ങളും)
KL-08 തൃശ്ശൂർ
KL-09 പാലക്കാട്
KL-10 മലപ്പുറം
KL-11 കോഴിക്കോട് (നഗരവും ചില പ്രാന്തപ്രദേശങ്ങളും)
KL-12 വയനാട്
KL-13 കണ്ണൂർ
KL-14 കാസർഗോഡ്
KL-15 കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ചിരിക്കുന്ന നമ്പർ

നിയമവിശകലനം[തിരുത്തുക]

  • കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന 95 സി.സി.യിൽ കൂടുതൽ ശേഷിയുള്ള വാഹങ്ങൾക്ക് 1998 ഏപ്രിൽ 1 - മുതൽ 15 വർഷത്തേക്കുള്ള ഒറ്റത്തവണ നികുതിയാണ് ഈടാക്കുന്നത്. 95 സി.സി.യിൽ താഴെ ശേഷിയുള്ള വാഹനങ്ങൾക്ക് വ്യക്തിഗത താത്പര്യ പ്രകാരം 5, 10, 15 വർഷ കാലയയളവുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • കേന്ദ്ര/സംസ്ഥാന മോട്ടോർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ചക്രങ്ങളിൽ നിന്നും പരമാവധി ആറ് ഇഞ്ച് മാത്രമേ വശങ്ങളിലേക്ക് ബോഡി നിർമ്മിക്കാൻ അനുവാദമുള്ളു.

അവലംബം[തിരുത്തുക]

  1. "Transport Commissioners". കേരള മോട്ടോർ വാഹന വകുപ്പ്.
  2. http://www.keralamvd.gov.in/index.php?option=com_content&task=view&id=27&Itemid=51

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]