കേരളത്തിലെ പൈതൃക വസ്തുക്കൾ
കേരളീയ സമൃദ്ധ പാരമ്പര്യമുയർത്തുന്ന വസ്തുക്കൾ കേരളീയ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ് .അവയിൽ നിന്ന് ലഭ്യമായത് ചുവടെ കൊടുക്കുന്നു.[1]
അമ്പലപ്പുഴ പാൽ പായസം
[തിരുത്തുക]കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് അമ്പലപ്പുഴ പാൽപ്പായസം. ഇത് ഏർപ്പെടുത്തിയതു ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവാണ്.
കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.
പാലക്കാടൻ മട്ട
[തിരുത്തുക]ഭൂമിശാസ്ത്രപരമായ പ്രത്യേകതകകൊണ്ട് ഭൂപ്രദേശസൂചികയിൽ ഇടം പിടിച്ചിട്ടുള്ള കേരളത്തിൽ നിന്നുള്ള ഒരു ഉത്പന്നമാണ് പാലക്കാടൻ മട്ട[2][3] . വളരെ സ്വാദിഷ്ഠമായതും ചുവന്നനിറത്തോടുകൂടിയതുമായ അരിയാണ് പാലക്കാടൻ മട്ട. പാലക്കാടൻ മട്ട ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് ആണ് ഭൂപ്രദേശസൂചികാപ്രകാരം ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്[4].
കോഴിക്കോടൻ ഹൽവ
[തിരുത്തുക]കേരളത്തിൽ പ്രസിദ്ധമായ ഒരുതരം ഹൽവയാണ് കോഴിക്കോടൻ ഹൽവ. മൈദയും പഞ്ചസാരയുമാണ് പരമ്പരാഗതമായി ഈ മധുരപലഹാരത്തിന്റെ പ്രധാന ചേരുവകൾ. ഇപ്പോൾ അരിമാവ്, ശർക്കര തുടങ്ങിയവ ചേര്ത്തും ഉണ്ടാക്കാറുണ്ട്.
ഇത്തരത്തിവിള്ള ഹൽവ വേഗം കേടുവരുമെന്നതിനാൽ മൈദ ചേര്ത്തു തന്നെയാണ് കൂടുതലും ഹൽവ തയ്യാറാക്കാറുള്ളത്. കൊപ്ര, കശുവണ്ടി, ബദാം തുടങ്ങിയവ ചേര്ത്തും ഇളനീർ തുടങ്ങിയ രുചികളും വിവിധ നിറങ്ങളും ചേര്ത്തും ഹൽവയ്ക്ക് വ്യത്യസ്തത വരുത്താറുണ്ട്. കോഴിക്കോട് കൂടുതലായി ഉണ്ടാക്കിയിരുന്നത് കൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്.
തലശ്ശേരി ദം ബിരിയാണി
[തിരുത്തുക]കൈമ അല്ലെങ്കിൽ ജീരകശാല അരി കൊണ്ട് ഉണ്ടാക്കുന്ന ബിരിയാണിയാണ് തലശ്ശേരി ബിരിയാണി. ( Thalassery biryani ). ഈ അരി നെയ്യിൽ വറുത്തശേഷം മസാലക്കൂട്ടുകളും കോഴിയിറച്ചിയുമിട്ട് "ദം" ചെയ്‌തെടുക്കുന്നു എന്നതാണ് തലശ്ശേരി ബിരിയാണിയുടെ പ്രത്യേകത. [5] [6] [7]
രാമശ്ശേരി ഇഡ്ഡലി
[തിരുത്തുക]വയനാടൻ മഞ്ഞൾ
[തിരുത്തുക]കിടങ്ങൂർ ശർക്കര
[തിരുത്തുക]കുറ്റ്യാട്ടൂർ മാങ്ങ
[തിരുത്തുക]മറയൂർ ശർക്കര
[തിരുത്തുക]ഭൗമസൂചിക പദവി ലഭിക്കുന്ന കേരളത്തിലെ ഒരു കാർഷിക ഉൽപ്പന്നമാണ് മറയൂർ ശർക്കര.[8] ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിലായി 900 ത്തോളം കർഷകർ ഉൽപാദിപ്പിക്കുന്ന മറയൂർ ശർക്കര, പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുന്നവയാണ്. മറ്റു പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി മറയൂർ കാന്തല്ലൂർ പ്രദേശത്ത് വർഷം മുഴുവൻ കരിമ്പ് കൃഷി ചെയ്യുന്നു.മറയൂർ ശർക്കരയ്ക്ക് കടുത്ത തവിട്ടുനിറമാണ് സാധാരണ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ നിറമാണ്. ബ്ലീച്ചിങ് നടത്താനായി ഹൈഡ്രോസ് തുടങ്ങിയ രാസവസ്തു ചേർക്കാത്തതിനാൽ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയില്ല. കൈകൊണ്ട് ഉരുട്ടിയെടുക്കുന്നതിനാൽ ശർക്കരകളിൽ കൈപ്പാട് തെളിഞ്ഞു കാണാം. ഇരുമ്പിന്റെ അംശവും കൂടുതലുള്ളതും കാൽസ്യം കൂടുതലുള്ളതുമാണ്. സോഡിയത്തിന്റെ അളവ് കുറവും കല്ല്, ചെളി മുതലായവ കുറവുമാണ്. മറ്റു ശർക്കരയേക്കാൾ ഉപ്പിന്റെ അംശം കുറവും മധുരം കൂടുതലുമാണ്.
ശബരിമല അരവണ പായസം
[തിരുത്തുക]വടകര മുറുക്ക്
[തിരുത്തുക]ആലത്ത്തൂർ ഉപ്പേരി
[തിരുത്തുക]അമ്പലപ്പുഴകാച്ചുപ്പ്
[തിരുത്തുക]ആലൂർ ചക്കര കിഴങ്ങ്
[തിരുത്തുക]കുറ്റ്യാടി തെങ്ങ്
[തിരുത്തുക]കിഴക്കഞ്ചേരി ഇലയട
[തിരുത്തുക]കവളപ്പാറ പുല്ലു പായ
[തിരുത്തുക]മലപ്പുറം കത്തി
[തിരുത്തുക]മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രത്യേകതരം കത്തിയാണ് മലപ്പുറം കത്തി. മലബാറിലെ ജനവിഭാഗങ്ങളുടെ പാരമ്പര്യത്തിന്റെ ഒരു അടയാളമായി ഇത് അറിയപ്പെടുന്നു. കനം കൂടിയതും മൂർച്ചയേറിയതുമായ വായ്ത്താരിയും അരഭാഗത്തെ പിടിയിൽ നിന്ന് വേർതിരിക്കുന്ന കൊളുത്തുമാണ് മലപ്പുറം കത്തിയുടെ പ്രത്യേകതകൾ. തുകലുറയിലാണ് കത്തി സൂക്ഷിച്ച് വയ്ക്കുക. അത്യാവശ്യം കനമുള്ളതും 15 മുതൽ 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി.
ഒമാനിലെ ഗോത്ര ജീവിതവുമായി ബന്ധപ്പെട്ടു കത്തിക്ക് വലിയ സ്ഥാനമുണ്ട്. ഖഞ്ചാർ എന്ന് പേരായ ഈ പരമ്പരാഗത കത്തി അവർ അവരുടെ വേഷവിധാനത്തിന്റെ ഭാഗമായി കൊണ്ട് നടന്നിരുന്നു (ഒമാനിന്റെ ദേശീയ പതാകയിലും ഇന്ന് ഖഞ്ചാർ കത്തി കാണാം). ഒമാൻ കൂടാതെ യെമെനികളും അവരുടെ വേഷവിധാനത്തിന്റെ ഭാഗം ആയി ജാംബിയ എന്നറിയപ്പെടുന്ന പ്രത്യേക തരം കത്തി അരയിൽ സൂക്ഷിച്ചിരുന്നു, ഇന്ത്യയിൽ സിഖ് കാരും കൊടവ വിഭാഗത്തിൽ പെട്ടവരും ഇത്തരം കത്തി ഉപയോഗിച്ചിരുന്നു ഇതിന്റെ ഒരു കേരളീയ വകഭേദമാണ് മലപ്പുറം കത്തി എന്നാണു പ്രധാന അഭിപ്രായം. അറേബ്യൻ നാടുകളുമായി മലബാറിനുണ്ടായിരുന്ന ദീർഘകാലത്തെ വ്യാപാര ബന്ധങ്ങളിലൂടെ കൈവന്ന സാംസ്കാരിക വിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തിൽ പ്രചാരമാകുന്നതെന്ന് ചരിത്രകാരനായ ഡോ. ഹുസൈൻ രണ്ടത്താണി പറയുന്നു. അറേബ്യൻ നാടുകളുമായി, വിശേഷിച്ചും ഒമാനുമായി പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ നിലനിന്ന കച്ചവടബന്ധങ്ങളാണ് ഈ സാംസ്കാരിക കൈമാറ്റ പ്രക്രിയക്ക് ആക്കം കൂട്ടിയത്. ഇപ്രകാരം കാർഷികവിജ്ഞാനവും വേഷവിധാനങ്ങളുമെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു. വെറ്റില – അടക്ക കൃഷിയും അത് മുറുക്കാനായി അത് പാകപ്പെടുത്താനുള്ള കത്തിയും എന്ന നിലക്കാണ് മലപ്പുറം കത്തി ഏറെ പ്രചാരം നേടിയതെന്നും മലബാറിനെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഡോ. ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെടുന്നുണ്ട്.
1792 മുതൽ 1921 വരെയുള്ള കാലയളവിലാണ് കത്തിയുടെ സുവർണകാലം എന്നും പറയപ്പെടുന്നു. സ്വയംപ്രതിരോധത്തിന് തോക്കു കൊണ്ടു നടക്കുന്നതുപോലെ പലരും മലപ്പുറം കത്തിയും കൊണ്ടുനടന്നിരുന്നു. പഴയ തലമുറക്കാരിൽ ചിലർക്ക് ആ പതിവ് ഇന്നുമുണ്ട്. അക്കാലത്ത് ഏറനാട്ടിലെ മാപ്പിളകർഷകരും കുടിയാന്മാരും അവരുടെ ധീരതയുടെ അടയാളമായാണ് അരയിലെ ബെൽറ്റിനുള്ളിൽ മലപ്പുറം കത്തി സൂക്ഷിച്ചത്. ഇക്കാലയളവിൽ തന്നെയാണ് ഏറനാട്ടിലും വള്ളുവനാട്ടിലുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നൂറുകണക്കിന് ചെറുകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മലബാർ കാർഷിക കലാപ വേളകളിൽ ബ്രിട്ടീഷുകാരോട് പടപൊരുതാൻ പോരാളികളായ മാപ്പിള കർഷകർ മലപ്പുറം കത്തി ഒരു പ്രതീകമായി ഉപയോഗിച്ചിരുന്നിരിക്കാം. അതുകൊണ്ടുതന്നെ ഏറനാടൻ മാപ്പിളമാരുടെ സമരവീര്യത്തിന്റെയും ധീരതയുടെയും പര്യായമായി മലപ്പുറം കത്തിയെ പ്രതിപാദിക്കപ്പെടുന്നു.
ആറന്മുള കണ്ണാടി
[തിരുത്തുക]കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് [9]. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് [9]. മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതാണ്. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ് പ്രതിഫലിക്കുക.
ജൂലായ് 2011 വരെ ഇന്ത്യയിൽ ഏകദേശം 153 ഓളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശ സൂചിക ബഹുമതി(Geographical Indication tag)ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്. പിന്നീട് ആലപ്പുഴ കയറും, നവര അരിയും പാലക്കാടൻ മട്ടയും ഒക്കെ ഈ പട്ടികയിൽ ഇടം പിടിച്ചു[10]
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ കേരളത്തിൽ നിന്നുള്ള ആറന്മുളക്കണ്ണാടി സ്ഥാനംപിടിച്ചിട്ടുണ്ട്.
ബേപ്പൂർ ഉരു
[തിരുത്തുക]പുരാതന കാലം മുതൽ ചരക്കുകൾകകൊണ്ടുപോകാനുപയോഗിക്കുന്ന ചെറുതരം കപ്പൽ (ഒരു ജലഗതാഗത വാഹനം.)തടികൊണ്ട് നിർമ്മിതം..പണ്ട് കേരളത്തിൽ സുലഭമായിരുന്ന കടുപ്പമേറിയ തടികൾകൊണ്ട് നിർമ്മിച്ച ഉരുക്കൾ ലോകപ്രശസ്തമായിരുന്നു.കേരളത്തിന് തനതായ ഒരു ഉരു നിർമ്മാണശൈലി തന്നെയുണ്ടായിരുന്നു. കോഴിക്കോട്ടെ ബേപ്പൂർ തുറമുഖം ഉരു നിർമ്മാണത്തിന് പേര് കേട്ട തുറമുഖമാണ്. മാപ്പിള ഖലാസിമാർ ഉരു നിർമ്മാണത്തിലൂടെ പ്രശസ്തരായവരാണ്. വിവിധരാജ്യങ്ങൾക്ക് വേണ്ടി ഇപ്പോഴും ബേപ്പൂരിൽ ഉരു നിർമ്മിച്ച് കൊടുക്കുന്നുണ്ട്.[11]
അടയ്ക്കാ പുത്ത്തൂർ ലോഹക്കണ്ണാടി
[തിരുത്തുക]ആറന്മുള വള്ളം
[തിരുത്തുക]എരമല്ലൂർ കത്തി
[തിരുത്തുക]കൊയിലാണ്ടി ഹുക്ക
[തിരുത്തുക]കുഞ്ഞിമംഗലം വിളക്ക്
[തിരുത്തുക]നെട്ടൂർ പെട്ടി
[തിരുത്തുക]വെമ്പായം കലം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ malayalamanorama/digest weekly supplyment issued in(may13 2017 )
- ↑ "കേരളത്തിന്റെ മൂന്ന് തനത് ഉൽപ്പന്നങ്ങളെ കേന്ദ്ര സർക്കാർ ഭൂപ്രദേശസൂചകങ്ങളായി അംഗീകരങ്ങൾ". ജനയുഗം. 2010-11-08. Archived from the original on 2013-08-05. Retrieved 2013 ഓഗസ്റ്റ് 5.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മലബാറിൻറെ സ്വന്തം 'കൈപ്പാട് അരി' ഭൗമശാസ്ത്രസൂചികയിൽ". Indiavision Live (in Malayalam). Archived from the original on 2013-08-05. Retrieved 2013 ആഗസ്റ്റ് 05.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link) - ↑ Kochhar, Sudhir (July 2008). "Institutions and Capacity Building for the Evolution of Intellectual Property Rights Regime in India: IV– Identification and Disclosure of IP Products for their IPR Protection in Plants and Animals". Journal of Intellectual Property Rights. CSIR: 336–343. ISSN 0971-5544.
{{cite journal}}
: Check|issn=
value (help) - ↑ "തലശ്ശേരി കോഴി ബിരിയാണി". മാതൃഭൂമി വിമൻ കുക്കറി. 2012-06-01. Archived from the original on 2016-03-05. Retrieved 2015-12-11.
- ↑ http://food.manoramaonline.com/food/in-season/ramadan-food-ramzan-thalassery-biriyani-recipes-chicken.html
- ↑ "ഒരു 'തലശ്ശേരി ദം ബിരിയാണി' കഥ". മാതൃഭൂമി ഫുഡ്. 2017-07-17. Retrieved 2017-11-09.
- ↑ https://www.manoramaonline.com/pachakam/features/2019/03/09/marayoor-jaggery-got-GI-status.html
- ↑ 9.0 9.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-01. Retrieved 2010-09-21.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-07-21. Retrieved 2011-08-24.
- ↑ മൊറോക്കോയിലേക്കുള്ള ഒരു ഉരു[പ്രവർത്തിക്കാത്ത കണ്ണി]