മൈദ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പാചകത്തിന് ഉപയോഗിക്കുന്ന ഒരു തരം മാവാണ് മൈദ. നേർമ്മയായി പൊടിച്ച ഗോതമ്പ് പൊടിയുടെ ഉപോത്പന്നമാണ് മൈദ. ഇതിന് കേക്ക് ഉണ്ടാക്കുന്ന പൊടിയുമായി സാമ്യമുണ്ട്. ഗോതമ്പിന് പ്രധാനമായും 3 ഘടകങ്ങളാണുള്ളത്. ജെം, എന്റോസ്പെം, തവിട്. അതിന്റെ 85% വരുന്ന എന്റൊംസ്പെം സൂക്ഷ്മമായി പൊടിച്ചാണ് മൈദ ഉണ്ടക്കുന്നത്.[1]മൈദ പ്രധാനമായും ഇന്ത്യയിൽ പറാട്ട, നാൻ, ബേക്കറി പലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഗോതമ്പിന്റെ അന്നജാംശം കൂടുതലുള്ള വെളുത്ത എൻഡോസ്പേം (നാരുകൾ നീക്കി) പൊടിച്ചാണ് മൈദ നിർമ്മിക്കുന്നത്. ഇങ്ങനെ പൊടിച്ച പൊടിയുടെ നിറം ഇളം മഞ്ഞയായിരിക്കും. ഈ പൊടിയെ പിന്നീട് ബെൻസോയിൽ പെറോക്സൈഡ് ഉപയോഗിച്ച് ശുദ്ധീകരിച്ച് വെള്ളനിറമാക്കുന്നു. ബെൻസോയിൽ പെറോക്സൈഡ് ചൈനയിലും, ഇംഗ്ലണ്ടിലും, യൂറോപ്പിലും നിരോധിച്ച ഒരു കെമിക്കലാണ്. ഇങ്ങനെ ശുദ്ധീകരിച്ച മൈദ വീണ്ടും ആലോക്സൻ എന്ന കെമിക്കൽ ഉപയോഗിച്ച് മൃദുവാക്കുന്നു. കേരളത്തിലും 2011 നവംബർ വരെ ബെൻസോയിൽ പെറോക്സൈഡ് പി എഫ് എ സ്റ്റാന്റേർഡ് അനുസരിച്ച് (40 മി ഗ്രാം ഒരു കിലോവിൽ) ഉപയോഗിച്ചിരുന്നു,[2] . ഗോതമ്പുപൊടി ക്ലോറിൻ ഡയോക്സൈഡ് ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുമ്പോൾ അതിലടങ്ങിയ സന്തോഫിൽ ഓക്സികരണം സംഭവിച്ച് ഉപോത്പന്നമായി അലോക്സിൻ ഉത്പാദിപ്പിക്കപ്പെടുന്നു [3], ഈ ആലോക്സൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ അവയുടെ പാൻക്രിയാസിലെ ബെറ്റ കോശങ്ങളെ നശിപ്പിച്ച് അവയിൽ പ്രമേഹം ഉളവാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.