ആലപ്പുഴ കയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിർമ്മിക്കുന്ന കയറുൽപ്പന്നങ്ങളാണ് ആലപ്പുഴ കയർ എന്നറിയപ്പെടുന്നത്. ലോക വ്യാപാര സംഘടനയുടെ (WTO) ഭൂപ്രദേശസൂചകം എന്ന അംഗീകാരം ലഭിച്ചതോടെയാണ് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ നിർമ്മിക്കുന്ന കയറ് ഉൽപ്പന്നങ്ങൾ ആലപ്പുഴ കയർ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയത്.[1] 1859 മുതൽ ഇവിടെ കയർ നിർമ്മാണം നടന്നുവരുന്നുണ്ട്. ഇവിടത്തെ തീര പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന മികച്ച് ഇനം തേങ്ങ ചേരികൾ ഉപയോഗിച്ചാണ് ആലപ്പുഴ കയർ നിർമ്മിക്കുന്നത്. 80ൽ അധികം രാജ്യങ്ങളിലേക്ക് ഇവിടത്തെ കയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. കയർ ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആയിരത്തിൽപ്പരം ചെറുകിട നിർമ്മാതാക്കളിൽ നിന്നുമായി ധാരാളം കയറുൽപ്പന്നങ്ങളാണ് ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നത്.

നിർമ്മാണം[തിരുത്തുക]

തേങ്ങയുടെ ചകിരി

തേങ്ങയുടെ പുറംതോടിലെ ചകിരി പാകപ്പെടുത്തി കൈകൊണ്ടോ യന്ത്രസഹായത്താലോ പിരിച്ചാണ് കയർ നിർമ്മിക്കുന്നത്.

കൈകൊണ്ടു കയർപിരിക്കുന്ന തൊഴിലാളികൾ

പ്രധാന ഉൽപ്പന്നങ്ങൾ[തിരുത്തുക]

  • കയറുമെത്ത
  • കയർ പരവതാനി
  • കാർപ്പെറ്റുകൾ
  • കയർ നൂൽ
  • കയർ പായ

ചരിത്രം[തിരുത്തുക]

1859ൽ ഐറിഷ് വംശജനായ അമേരിക്കക്കാരൻ ജയിംസ് ദറാഗും ഹെന്റി സ്‌മൈൽ എന്ന വിദേശ വ്യാപാരിയും ചേർന്നാണ് ഇന്ത്യയിലെ ആദ്യ കയർ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിച്ചത്. ദറാഗ് സ്‌മൈൽ ആന്റ് കമ്പനി എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.[2],[3]

ഭൂപ്രദേശ സൂചന അംഗീകാരം[തിരുത്തുക]

2007 ജൂലൈ മാസത്തിൽ ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വെച്ചാണ് കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ഭൂപ്രദേശ സൂചന അംഗീകാരം ആലപ്പുഴ കയറിന് ലഭിച്ചത്. 1999ലെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ആക്ട് പ്രകാരമാണ് ഭൂപ്രദേശ സൂചന അംഗീകാരം നൽകുന്നത്. കേന്ദ്രവാണിജ്യ മന്ത്രാലയ സെക്രട്ടറി ഗോപാൽ കൃഷ്ണപിള്ള കയർബോർഡ് ചെയർമാൻ എ സി ജോസിന് അംഗീകാര രേഖ കൈമാറുകയായിരുന്നു.[4] ലോകത്ത് മറ്റൊരിടത്തും സൃഷ്ടിക്കാൻ കഴിയാത്തവിധം സവിശേഷമായ ഉൽപ്പന്നങ്ങൾക്കാണ് ആ ദേശത്തിണ്‌ന്റൈ സൂചനാ അംഗീകാരം ലഭിക്കുക. ഭൂപ്രദേശ സൂചന അംഗീകാരം ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ ഉൽപ്പന്നമാണ് ആലപ്പുഴ കയർ. നേരത്തെ ആറൻമുള കണ്ണാടിക്ക് ഈ അംഗീകാരം ലഭ്യമായി്ട്ടുണ്ട്.

കയർബോർഡ്[തിരുത്തുക]

ഇന്ത്യയിലെ കയർ വ്യവസായത്തിന്റെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ 1953ലെ കയർ വ്യവസായ നിയമത്തിൻ കീഴിൽ രൂപീകരിച്ച നിയമപ്രകാരമുള്ള ഒരു സമിതിയാണ് കയർബോർഡ്. ഇതിന്റെ ആസ്ഥാനം കൊച്ചിയാണ്. ഇതിന്റെ ഗവേഷണ പരിശീലന കേന്ദ്രം ആലപ്പുഴയിലെ കലവൂർ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് കയർ ബോർഡ് പ്രവർത്തിക്കുന്നത്.

അവലംബം[തിരുത്തുക]

  1. http://www.livemint.com/Politics/PYnv3hj6iR5aZ8XLjfgd7H/Tamil-Nadu-leads-in-ensuring-GI-protection-in-India.html
  2. http://www.ccriindia.org/pdf/02Historyofcoirindustry.pdf
  3. http://coirboard.gov.in/?page_id=58
  4. Geographical Indication status to Alleppey Coir
"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_കയർ&oldid=3484176" എന്ന താളിൽനിന്ന് ശേഖരിച്ചത്