കെ.ജെ. കപിൽ ദേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ജെ. കപിൽ ദേവ്
പ്രസിഡന്റ് ശ്രീമതി പ്രതിഭ പാട്ടീൽ കെ.ജെ. കപിൽ ദേവിനു അർജുന അവാർഡ് സമ്മാനിക്കുന്നു
ജനനം1978-ജൂൺ 31
ദേശീയത ഇന്ത്യ
ജീവിതപങ്കാളി(കൾ)രാധിക
മാതാപിതാക്ക(ൾ)ഡി ജയപ്രകാശ് , സുമം

ഇന്ത്യൻ ദേശീയ വോളിബാൾ ടീം ക്യാപ്റ്റൻ ആയിരുന്ന മലയാളിയായ ഒരു വോളിബോൾ കളിക്കാരനാണ് കെ.ജെ. കപിൽ ദേവ് [1]. 2006 ജൂലൈയിൽ ദുബൈയിൽ നടന്ന റാഷിദ് മെമോറിയൽ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിലും, ഖത്തറിലെ  ദോഹയിൽ നടന്ന 2006 പതിനഞ്ചാം  ഏഷ്യൻ ഗെയിംസിലും കപിൽ ദേവ് ഇന്ത്യൻ ദേശീയ വോളിബോൾ ടീമിനെ നയിച്ചിരുന്നു.[2] 2010 ൽ ബംഗ്ലാദേശിലെ  ധാക്കയിൽ നടന്ന ദക്ഷിണ ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ ഇന്ത്യൻ ദേശീയ വോളിബോൾ ടീമിലെ അംഗമായിരുന്നു ഇദ്ദേഹം. പല അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ദേശീയ തലത്തിൽ കപിൽ ദേവ് ഇപ്പോൾ ഇന്ത്യൻ റെയിൽവേയെ പ്രതിനിധീകരിക്കുന്നു. പ്രൊ  വോളിബോൾ ലീഗിൽ ചെന്നൈ സ്പാർട്ടൻസ് ടീമിൽ   കളിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

1978 ജൂൺ 31 ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിലുള്ള വടശ്ശേരികോണത്ത് ജനിച്ചു. ഡി ജയപ്രകാശും സുമവുമാണ് മാതാപിതാക്കൾ. ഞേക്കാട് ഗവ: ഹൈസ്ക്കൂളിലായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. വർക്കല എസ്.എൻ കോളേജിലായിരുന്നു ഡിഗ്രി പഠനം. ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്ന കപിൽ ദേവ്, തിരുവനന്തപുരം ഡിവിഷണൽ ഓഫീസിലെ കൊമേഴ്സ്യൽ ബ്രാഞ്ചിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശിയാണ് കപിൽ ദേവ്. ഇന്ത്യൻ റെയിൽവേ  വോളിബോൾ ടീം അംഗമായ രാധിക ആണ് ഇദ്ദേഹത്തിന്റെ ഭാര്യ .

കരിയർ[തിരുത്തുക]

തൻറെ 13ാം വയസിൽ നാട്ടിലെ വോളി ക്ലബ്ബൂയ YCVC (യങ് ചലഞ്ചേർസ് വോളീബോൾ ക്ലബ്ബ് -വടശ്ശേരിക്കോണം) ലൂടെയായിരുന്നു കപിൽദേവിൻറെ വോളിബോൾ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം. .1993 ൽ സബ് ജൂനിയർ നാഷണൽ കളിച്ചു കൊണ്ടാണ് തൻറെ സംഭവബഹുലമായ കരിയറിന് തുടക്കം കുറിക്കുന്നത്. 94 ലും സബ് ജൂനിയർ നാഷണൽ കളിച്ച താരം 95ലും 96 ലും കേരള യൂണിവേഴ്സിറ്റിക്കുവേണ്ടി കളിച്ചു കരുത്ത് തെളിയിച്ചു. 95, 96, 97 വർഷങ്ങളിൽ യൂത്ത് നാഷണലിൽ തിളങ്ങിയ താരം 97 ൽ തിരുവനന്തപുരം കെ.സ്.ഇ.ബി യിൽ പ്രവേശിച്ചു. 98 ൽ ജൂനിയർ ഇന്ത്യൻ ടീം ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട കപിൽ ഇറാനിൽ വെച്ചു നടന്ന ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഇന്ത്യൻ ജഴ്സിയണിഞ്ഞു.ആ വർഷം തന്നെ തായ്‌ലൻഡിൽ വെച്ചു നടന്ന ജൂനിയർ വേൾഡ് ക്വാളിഫയിങ് റൗണ്ടിലും കപിൽ തന്നെയായിരുന്നു ഇന്ത്യൻ സെറ്ററുടെ റോൾ കൈകാര്യം ചെയ്തത്. പിന്നീട് 99 ൽകെ.സ്.ഇ.ബി യിൽ നിന്ന് സതേൺ റെയിൽവേയിലേക്ക് ചുവടുമാറി. 2000 ത്തിൽ ദുബൈയിൽ വെച്ചു നടന്ന റാഷിദ് ഇൻറർനാഷണൽ വോളി ടൂർണമെൻറിലും 2001 ലെ സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും (ചൈന) 2002 ലെ ഏഷ്യൻ ഗെയിംസിലും 2003 ഏഷ്യൻ ഗെയിംസിലും (ചൈന) കളിച്ചു കൊണ്ട് കപിൽ ഇന്ത്യൻ ടീമിൻറെ അവിഭാജ്യഘടകമായി മാറി.

2004 ൽ നടന്ന സാഫ് ഗെയിംസിൽ (ഇസ്ളാമാബാദ്) ഇന്ത്യൻ ടീം കിരീടം ചൂടിയപ്പോൾ അതിനു ചുക്കാൻ പിടിച്ച കൈവിരലുകൾ മറ്റാരുടേതുമായിരുന്നില്ല.2005 ലെ സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പ് (തായ്‌ലാൻഡ് ) വേൾഡ് ക്വാളിഫയിങ് ടൂർണമെൻറ് (ചെന്നൈ) കൂടാതെ 2006 ലെ ദോഹ ഏഷ്യൻ ഗെയിംസ് (ക്യാപ്റ്റൻ), ആ വർഷം ശ്രീലങ്കയിൽ വെച്ചു നടന്ന സാഫ് ഗെയിംസിലും തൻറെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം ചാമ്പ്യൻമാരായി.2007 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വേൾഡ് ചാമ്പ്യൻഷിപ്പിലും (ഇന്തോനേഷ്യ ) കപിൽ ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങി.2009 ൽ ഇറാനിൽ വെച്ചു നടന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ക്വാളിഫയിങ് റൗണ്ടിൽ ടീം ഇന്ത്യ സിൽവർ മെഡൽ നേടിയപ്പോൾ ഇന്ത്യൻ നായകൻറെ പദവിയിൽ ഈ പ്രതിഭയായിരുന്നു.2010 ൽ ബംഗ്ളാദേശിലെ ധാക്കയിൽ വെച്ചു നടന്ന സാഫ് ഗെയിംസിലും 2011 ലെ പ്രസിഡൻസ് കപ്പിലും (കസാക്കിസ്ഥാൻ) മുത്തമിടാൻ കഴിഞ്ഞതിനു പിന്നിലും ഈ കൈവിരലുകളുടെ കരവിരുത് തന്നെയാണ്. 2012 ൽ ജർമനിയിൽ വെച്ചു നടന്ന ഒളിംപിക് ക്വാളിഫയിങ് ടൂർണമെൻറിൽ 159 അറ്റംപ്റ്റുകളിൽ 10 ആവറേജിൽ ഒരൊറ്റ പിഴവുകൾ പോലുമില്ലാതെ ബെസ്റ്റ് സെറ്റർ അവാർഡ് വാങ്ങിയിട്ടുണ്ട് ഈ വർക്കലക്കാരൻ

മികച്ച നേട്ടം[തിരുത്തുക]

1997 ൽ ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ ആദ്യമായി കേരളത്തിന് വേണ്ടി ഇറങ്ങുകയും ചരിത്രതിലാദ്യമായി കേരളം ദേശീയ ചാമ്പ്യൻമാരായപ്പോഴും റഷ്യയിൽ വെച്ചു നടന്ന ലോക റെയിൽവേ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ റെയിൽവേ വിജയകിരീടമണിഞ്ഞതുമാണ് വോളിബോളിൽ തനിക്ക് ഏറ്റവും അഭിമാനകരവും സന്തോഷകരവുമായ നിമിഷങ്ങൾ സമ്മാനിച്ചതെന്ന് കപിൽ ദേവ് തുറന്നു പറയുന്നു. രണ്ടു അഭിമാന വിജയങ്ങളിലും വിലമതിക്കാനാകാത്ത സംഭാവനകളാണ് ഈ കൈകളിൽ നിന്ന് പിറവിയെടുത്തത്. ഇന്ത്യൻ വോളിബോളിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2010 ആഗസ്ത് 29 ന് അർജുന അവാർഡ് നൽകി രാജ്യം കപിൽ ദേവിനെ ബഹുമാനിച്ചു .[3]അവലംബം[തിരുത്തുക]

  1. "ഏഷ്യൻ ഗെയിംസിൽ കപിൽ ദേവ് ഇന്ത്യയെ നയിക്കും -". ww.hindustantimes.com.
  2. Nov 18, PTI |; 2006; Ist, 23:36. "KJ Kapil Dev to lead volleyball team - Times of India" (in ഇംഗ്ലീഷ്). Retrieved 2021-08-08. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  3. "Khel Ratna award for Saina Nehwal".
"https://ml.wikipedia.org/w/index.php?title=കെ.ജെ._കപിൽ_ദേവ്&oldid=3621103" എന്ന താളിൽനിന്ന് ശേഖരിച്ചത്