ഏഷ്യൻ ഗെയിംസ് 1982
ദൃശ്യരൂപം
ഒമ്പതാം ഏഷ്യൻ ഗെയിംസ് | |
---|---|
ആതിഥേയ നഗരം | ന്യൂ ഡെൽഹി, ഇന്ത്യ |
പങ്കെടുക്കുന്ന രാജ്യങ്ങൾ | 33 |
പങ്കെടുത്ത കായികതാരങ്ങൾ | 4,595 |
മത്സരയിനങ്ങൾ | 21 വിഭാഗത്തിലായി 196 എണ്ണം |
ഉദ്ഘാടനദിനം | നവംബർ 19 |
സമാപനദിനം | ഡിസംബർ 4 |
ഉദ്ഘാടകൻ | രാഷ്ട്രപതി സെയിൽ സിംഗ് |
കായികപ്രതിജ്ഞ | പി.ടി. ഉഷ |
പ്രധാന വേദി | ജവഹർലാൽ നെഹ്രു മൈതാനം |
ഒമ്പതാം ഏഷ്യൻ ഗെയിംസ് 1982 നവംബർ 19 മുതൽ 1982 ഡിസംബർ 4 വരെ ഇന്ത്യൻ തലസ്ഥാനമായ ഡെൽഹിയിൽ വെച്ച് നടന്നു [1]. ചരിത്രത്തിലാദ്യമായി 74 പുതിയ റെക്കോഡുകൾ സ്ഥാപിക്കപ്പെട്ടു. ഏഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ആദ്യ ഏഷ്യൻ ഗെയിംസ് കൂടിയായിരുന്നു ഇത്.[2]
33 ദേശീയ ഒളിമ്പിക് കമ്മിറ്റികളിൽ നിന്നായി 3411 അത്ലെറ്റുകൾ പങ്കെടുത്തു. 21 കായികവിഭാഗത്തിലായും 23 രീതികളിലായും 196 മത്സരങ്ങൾ നടന്നു. അതുവരെയുള്ള ഏഷ്യൻ ഗെയിംസിലെ റെക്കോഡായിരുന്നു ഇത്. ഹാൻഡ്ബോൾ, എക്വസ്ട്രിയൻ, റോവിംഗ്, ഗോൾഫ് എന്നിവ പുതുതായി ഉൾപ്പെടുത്തി. ഫെൻസിംഗ്, ബൗളിംഗ് എന്നിവയെ ഒഴിവാക്കി.[3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-15. Retrieved 2012-10-26.
- ↑ http://indiatoday.intoday.in/story/1982-ninth-asian-games-held-in-delhi/1/155614.html
- ↑ "IX Asian Games". Pakistan Sports Board's official website. Archived from the original on 2012-03-24. Retrieved 11 April 2011.