എളങ്ങവത്ത് കാവ്
കേരളത്തിലെ ഭദ്രകാളികാവുകളിൽ സവിശേഷപ്രാധാന്യം ഉള്ളതാണ് എളങ്ങവത്ത് കാവ്. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴനിന്നും കോതമംഗലത്തിനു പോകുന്നവഴിയിൽ വാരപ്പെട്ടിപകുതിയിൽ എളങ്ങവം ദേശത്തിന്റെ സംരക്ഷകയായി ദേവി കുടികൊള്ളുന്നു. രൗദ്രഭാവത്തിലെങ്കിലും മാതൃഭാവംകൂടി കലർന്ന് ഭക്തരുടെ പ്രശ്നഹാരിയായി അമ്മ വാഴുന്നുhttp://www.elangavathukavu.com/ Archived 2013-12-31 at the Wayback Machine.
ചരിത്രം
[തിരുത്തുക]ഒരുകാലത്ത് വളരെ പ്രതാപത്തിൽ കഴിഞ്ഞിരുന്ന ഈക്ഷേത്രം ഭൂപരിഷ്കരണത്തോടെ ഊരാളകുടുംബം വളരെ അകലെ ആയതുകൊണ്ട് ഭൂസ്വത്തെല്ലാം അന്യാധീനപ്പെട്ട് ക്ഷയോന്മുഖമായിരുന്നു. ദേശത്തുതന്നെ അതിന്റെ അനുരണനങ്ങളായി ദുർമരണങ്ങളും ദുരിതങ്ങളും കണ്ട് നാട്ടുകാർ ഈ ക്ഷേത്രത്തിന്റെ പുനരുജ്ജീവനം ഏറ്റെടുക്കുകയും ദേവിയുടെ കാരുണ്യത്താൽ ഊരാളനെയും തന്ത്രിയേയും തിരിച്ചറിഞ്ഞ് ഇന്ന് ഒരുട്രസ്റ്റായി നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നു.
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ പോരൂർ വില്ലേജിൽ വെള്ളക്കാട്ടുമനയാണ് ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥൻ. ഈ ക്ഷേത്രത്തിന്റെ പ്രതാപത്തിന്റെ രേഖകളെല്ലാം അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഭൂപരിഷ്കരണത്തോടെ ഇത്രയും ദൂരത്തെ ക്ഷേത്രത്തിന്റെ പാലനം സാധിക്കാത്ത കാരണം അവർ ഉപേക്ഷിച്ചമട്ടായിരുന്നു. പ്രാദേശികകമ്മറ്റി സജീവമായതോടെ വേണ്ട സഹായങ്ങൾ അവരും ചെയ്യുന്നു.
വിശേഷദിനങ്ങൾ
[തിരുത്തുക]കുംഭഭരണി- സാധാരണ ഭദ്രകാളിക്ഷേത്രങ്ങളെപ്പോലെ കുഭഭരണി ആണ് ഇവിടുത്തെ പ്രധാന വിശേഷം.
ഭരണിപൊങ്കാല- എല്ലാ ഭരണിനാളിലും ഇവിടെ പൊങ്കാല ഇടുന്നു.
മുടിയേറ്റ്,മണ്ഡലമഹോത്സവം, വലിയഗുരുതി, സപ്താഹയജ്ഞം, കളമെഴുത്തുപാട്ട് എന്നിവയും ഇവിടുത്തെ വിശേഷങ്ങളാണ്.
.
എത്തിചേരാൻ
[തിരുത്തുക]മൂവാറ്റുപുഴയിൽ നിന്നും കോതമംഗലത്തേക്കുള്ള റൂട്ടിൽ വാരപ്പെട്ടി കവലയിൽ നിന്നും 2 കിലോമീറ്റർ വലത്തായി പുഴവക്കാത്താണ് എളങ്ങവത്ത് കാവ്.