ഉസ്സൻഗോഡ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉസ്സൻഗോഡ ദേശീയോദ്യാനം
Map showing the location of ഉസ്സൻഗോഡ ദേശീയോദ്യാനം
Map showing the location of ഉസ്സൻഗോഡ ദേശീയോദ്യാനം
Location of Ussangoda National Park
LocationSouthern Province, Sri Lanka
Nearest cityHambantota
Coordinates6°06′00″N 80°59′22″E / 6.10000°N 80.98944°E / 6.10000; 80.98944Coordinates: 6°06′00″N 80°59′22″E / 6.10000°N 80.98944°E / 6.10000; 80.98944
Area349 hectare (1.35 sq mi)
Established2010
Governing bodyDepartment of Wildlife Conservation

ശ്രീലങ്കയിലെ 21-ാമത്തെ ദേശീയോദ്യാനമാണിത് ഉസ്സൻഗോഡ ദേശീയോദ്യാനം. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായും, പുരാവസ്തുപ്രാധാന്യവും ജീവശാസ്ത്രപരവുമായ പ്രത്യേകതകൾ കണക്കിലെടുത്താണ് ഈ ദേശീയോദ്യാനം നിലവിൽവന്നത്.[1] ഈ ദേശീയോദ്യാനത്തിന്റെ കിഴക്കൻ അതിർത്തിയിൽ കളമേറ്റിയ വന്യമൃഗ സംരക്ഷണകേന്ദ്രവും കാണപ്പെടുന്നു.

ഹിന്ദു പുരാണത്തിൽ രാവണൻ പുഷ്പകവിമാനം നിർത്തിയ സ്ഥലമാണ് ഉസ്സൻഗോഡ എന്നാണ് വിശ്വസിക്കുന്നത്. ഉസ്സൻഗോഡയുടെ കടൽത്തീരപ്രദേശത്തും കരപ്രദേശത്തും കടലാമകളുടെ പ്രജനനസ്ഥലമാണ്. ഈ പ്രദേശത്ത് കാണപ്പെടുന്ന ചുവന്ന മണ്ണും തുടർച്ചയായ കടൽ‌ക്കാറ്റിനാലും ഇവിടത്തെ സസ്യങ്ങളുടെ വളർച്ച മുരടിച്ചു കാണപ്പെടുന്നു. പുരാതനചരിത്രത്തിലെ പല പുരാവവസ്തുകേന്ദ്രങ്ങളും ഇവിടെ കാണപ്പെടുന്നു. ഈ പ്രദേശത്ത് മണ്ണിന് ചുവന്ന നിറമുള്ളത് മണ്ണിൽ ഫെറിക് ഓക്സയിഡ് ധാരാളം കാണപ്പെടുന്നതുകൊണ്ടാണ്.[2] ശ്രീലങ്കയിലെ സെർപെന്റൈൻ സോയിൽ കാണപ്പെടുന്ന നാല് പ്രദേശങ്ങളിലൊന്നാണിത്.[3] ആരംഭത്തിൽ ഉസ്സൻഗോഡ ജിയോപാർക്ക് ആയിരുന്നെങ്കിലും പിന്നീട് ഈ പ്രദേശത്തെ ജൈവവൈവിധ്യവും കണക്കിലെടുത്ത് ദേശീയോദ്യാനം ആയി പ്രഖ്യാപിക്കുകയായിരുന്നു.

അവലംബം[തിരുത്തുക]

  1. "Ussangoda National Park Declared". dwc.gov.lk. Department of Wildlife Conservation. Retrieved 30 September 2010.
  2. "Beauty and Mystery at Sri Lanka's newest National Park - Ussangoda" (PDF). UK Lanka Times. July 2010. Retrieved 30 September 2010.
  3. Paranamanna, Lakna (10 June 2010). "Ussangoda declared 'National Park'". Daily Mirror. Retrieved 30 September 2010.
"https://ml.wikipedia.org/w/index.php?title=ഉസ്സൻഗോഡ_ദേശീയോദ്യാനം&oldid=3144594" എന്ന താളിൽനിന്ന് ശേഖരിച്ചത്