കടൽക്കാറ്റ്
ദൃശ്യരൂപം
പകൽസമയത്ത് കടലിൽനിന്നും കരയിലേയ്ക്ക് വീശുന്ന കാറ്റാണ് കടൽക്കാറ്റ്.
പകൽസമയത്ത് സൂര്യപ്രകാശം മൂലം കര കടലിനേക്കാൾ അധികം ചൂടാക്കപ്പെടും. അപ്പോൾ കരക്ക് മുകളിൽ ഉള്ള വായു എളുപ്പം ചൂടാക്കപ്പെട്ടു അന്തരീക്ഷത്തിലേക്ക് ഉയർന്നു തുടങ്ങും. ഇത് മൂലം കരയിൽ ഒരു ന്യൂനമർദം രൂപപ്പെടുന്നു. അതേസമയം കരയെ സംബന്ധിച്ചിടത്തോളം കടലിൽ ഉയര്ന്ന മർദം ആണ്. വായു എപ്പോളും ഉയർന്നമർദത്തിൽ നിന്നും കുറഞ്ഞ മര്ടത്തിലെക്ക് ആണ് പ്രവഹിക്കുക. അങ്ങനെ കടലിൽ നിന്നും വായു കരയിലേക്ക് വീശുന്നു. ഇങ്ങനെ ആണ് കടൽകാറ്റ് രൂപപ്പെടുന്നത്.