ഉപയോക്താവിന്റെ സംവാദം:Vijith9946956701

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Vijith9946956701 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 08:32, 20 ഓഗസ്റ്റ് 2013 (UTC)[മറുപടി]

വിജിത്ത് ഉഴമലയ്ക്കൽ[തിരുത്തുക]

വിജിത്ത് ഉഴമലയ്ക്കൽ എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:59, 30 മേയ് 2019 (UTC)[മറുപടി]

ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 11:30, 30 ജൂൺ 2019 (UTC)[മറുപടി]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- റോജി പാലാ (സംവാദം) 11:35, 30

ജൂൺ 2019 (UTC) ഞാൻ സൃഷ്ടിച്ച "ഡാവിഞ്ചി സുരേഷ്" എന്ന താളിലെ ചിത്രങ്ങൾ ജൂലൈ  2 ന്  Christian Ferrer എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണമായി അയാൾ  പറഞ്ഞത് അത് copywrit violation ആണെന്നാണ്. ശരിയാണ്.  അത് സമ്മതിച്ചു. ഞാൻ ഒരു തുടക്കക്കാരന്....

ശേഷം, അതിന്റെ ഗൗരവം ഞാൻ മനസിലാക്കി, ശ്രീ. ഡാവിഞ്ചി സുരേഷ് നേരിട്ട്  അയച്ചു തന്ന ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ എന്റെ സ്വന്തം സൃഷ്ടിയായി അപ്‍ലോട് ചെയ്തു(അതിനുള്ള അനുവാദം അദ്ദേഹത്തിൽ നിന്നും ഞാൻ വാങ്ങി). അതിനുശേഷവും Christian Ferrer എന്ന ഒരുത്തൻ എന്റെ ചിത്രങ്ങൾ നീക്കം ചെയ്തു.

ദയവായി ആരെങ്കിലും സഹായിക്കുക....

(ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ ലേഖനങ്ങളും എഴുതുന്നത്) Vijith9946956701 (സംവാദം) 19:13, 9 ജൂലൈ 2019 (UTC)[മറുപടി]

കേളോത്ത് തറവാട്[തിരുത്തുക]

കേളോത്ത് തറവാട് എന്ന ലേഖനം മനോരമയിലെ ലേഖനത്തിലെ പകർപ്പാണെന്നു കാണുന്നു. മറ്റു വെബ്സൈറ്റുകളിൽ നിന്നും നേരിട്ട് പകർത്താതെ അവ താങ്കൾ സ്വന്തം വാക്കുകളിൽ എഴുതാൻ ശ്രമിക്കുക.--റോജി പാലാ (സംവാദം) 10:20, 20 ജൂലൈ 2019 (UTC)[മറുപടി]

സള്ളിവൻ മെമ്മോറിയൽ മ്യൂസിയം[തിരുത്തുക]

സള്ളിവൻ മെമ്മോറിയൽ മ്യൂസിയം എന്ന ലേഖനത്തിൽ മാതൃഭൂമി ലേഖനത്തിലെ വരികൾ മാറ്റമില്ലാതെ പകർത്തിയിരിക്കുന്നു. പകർപ്പവകാശമുള്ള ലേഖനങ്ങൾ നേരിട്ട് പകർത്താതെ ദയവായി സ്വന്തം വാചകങ്ങളിൽ മാറ്റിയെഴുതുക. - Pradeep717 (സംവാദം) 06:11, 23 ജൂലൈ 2019 (UTC)[മറുപടി]

മൊബൈൽ ഉപയോഗിച്ച് സൃഷ്ടിച്ചതിനുശേഷം അത് എഡിറ്റ് ചെയ്യുവാൻ കുറച്ച് സമയം കൂടി എനിക്ക് തരണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നാൽ മാത്രമേ എനിക്ക് ലാപ്ടോപ്പുവഴി സമൂലമായി ഉള്ളടക്കം തിരുത്താൻ സാധിക്കൂ.. Vijith9946956701 (സംവാദം)

പകർത്തിയെഴുതി ലേഖനം തുടങ്ങുന്നതിനുമുൻപ് ലേഖനം ഏതെങ്കിലും നോട്ട്പാഡിൽ സൃഷ്ടിക്കുക. അതിനുശേഷം സ്വന്തം വാക്കുകളിൽ എഴുതുക. പകർപ്പവകാശമുള്ള ലേഖനങ്ങൾ വിക്കിപീഡിയയിൽ പകർത്തിയെഴുതുന്നത് അനുവദനീയമല്ല. വിക്കിപീഡിയ സ്വകാര്യതയെയും പകർപ്പവകാശത്തെയും വളരെ ഗൗരവത്തിൽ സമീപിക്കുന്ന ഇടമാണ്. അതുകൊണ്ട് ഇത് ഒരു മുന്നറിയിപ്പായി സ്വീകരിക്കുമല്ലോ. ഇനിയും നേരിട്ട് പകർത്തിയെഴുതാതെ ശ്രദ്ധിക്കുക. കൂടാതെ എഴുതുന്ന ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡ‍ിയയിലുണ്ടെങ്കിൽ അവ വായിച്ചുനോക്കുകയും ആ ശൈലി ഏകദേശം പിൻതുടരാനും ശ്രമിക്കുമല്ലോ. വിക്കിപീഡിയയിൽ വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത്. ലേഖനങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കുക. --രൺജിത്ത് സിജി {Ranjithsiji} 13:15, 23 ജൂലൈ 2019 (UTC)[മറുപടി]

(ഉപയോക്താവിന്റെ സംവാദം:Pradeep717) തീർച്ചയായും. ഇത് ഒരു തുടക്കക്കാരന്റെ വീഴ്ചയായി കാണണമെന്ന് അഭ്യർത്ഥിക്കുന്നു. വിക്കി ശൈലി പിൻതുടരാൻ എല്ലാ ശ്രമവും എന്റെ ഭാഗത്തുണ്‌നിന്നും ഉണ്ടാകുമെന്ന് അറിയിക്കുന്നു. എന്തുകൊണ്ടെന്നാൽ ഒരു വിക്കിപീഡിയൻ എന്നനിലയിൽ ഞാൻ അഭിമാനിക്കുന്നു. താങ്കൾക്ക് നന്ദി. (Vijith9946956701 (സംവാദം) 11:17, 4 ഓഗസ്റ്റ് 2019 (UTC))[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള പരിഭാഷ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ലേഖനം പരിഭാഷപ്പെടുത്തുമ്പോൾ വലിയ ലേഖനങ്ങൾ ഇവിടെ ഒറ്റവരി ലേഖനങ്ങളാക്കിതുടങ്ങാതിരിക്കുമല്ലോ. കാരണം മലയാളം വിക്കിയിൽ എഴുതുന്ന ആളുകൾ കുറവായതുകൊണ്ട് ആ ലേഖനങ്ങൾ പിന്നീട് കൂട്ടിച്ചേർക്കപ്പെടാനുള്ള സാദ്ധ്യത കുറവായിരിക്കും. അതുകൊണ്ട് ഇംഗ്ലീഷ് വിക്കിയിൽ നിന്ന് എഴുതുന്ന ലേഖനങ്ങളുടെ പ്രധാന ഭാഗങ്ങളെല്ലാം മലയാളത്തിലേക്ക് എഴുതുമല്ലോ. ഒറ്റവരി ലേഖനങ്ങളും ചെറിയ ലേഖനങ്ങളും മലയാളത്തിൽ വളരെ ഉണ്ട്. അവ വികസിപ്പിക്കാൻ ഉള്ള ശ്രമങ്ങളും കുറവാണ്. അതുകൊണ്ട് ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 09:14, 11 ഓഗസ്റ്റ് 2019 (UTC)[മറുപടി]

ഗൊണോറിയ[തിരുത്തുക]

സുഹൃത്തേ , ‎ഗൊണേറിയ (Gonorrhea) എന്നത്, ഗൊണോറിയ എന്നല്ലേ വേണ്ടത്. ഗൊണേറിയ എന്ന് മതിയോ? ----------Vijayan Rajapuram {വിജയൻ രാജപുരം} 14:57, 13 ഓഗസ്റ്റ് 2019 (UTC)[മറുപടി]

Vijayan Rajapuram {വിജയൻ രാജപുരം}.......... തീർച്ചയായും. ഗൊണോറിയ എന്ന് താളിന്റെ പേര് മാറ്റിയിരിക്കുന്നു. തെറ്റ് ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി പ്രിയ സുഹൃത്തേ. (Vijith9946956701 (സംവാദം) 12:46, 14 ഓഗസ്റ്റ് 2019 (UTC))[മറുപടി]

ഇതര ഭാഷകളിലേക്ക് കണ്ണികൾ ചേർക്കാൻ[തിരുത്തുക]

ആദ്യമായി മലയാളം വിക്കിപീഡിയയിലേക്ക് പുതിയതായി നിരവധി ലേഖനങ്ങൾ നിർമിക്കുന്നതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു .താങ്കൾ നിർമിച്ച ലേഖനങ്ങളിൽ പലതും മറ്റു ഭാഷാ വിക്കിപീഡിയയുമായി ലിങ്ക് ചെയ്തു കാണാറില്ല ചിലവയിൽ ഞാൻ കണ്ണികൾ ചേർത്തിട്ടുണ്ട്.ഇതിനായി ലേഖനങ്ങൾ നിർമിച്ച ശേഷം ലേഖനത്തിന്റെ ഇടതുവശത്തുള്ള പൽചക്രത്തിനു താഴെ ഇതരഭാഷകളിൽ എന്നതിലെ കണ്ണികൾ ചേർക്കുകയിൽ ക്ലിക്കുചെയ്ത് മറ്റു ഭാഷകളിലുള്ള ലേഖനങ്ങളുമായി കണ്ണി ചേർക്കാം.ഇനി ശ്രദ്ധിക്കുമല്ലോ ? - Akhiljaxxn (സംവാദം) 13:10, 14 ഓഗസ്റ്റ് 2019 (UTC)[മറുപടി]

Akhiljaxxn തീർച്ചയായും ശ്രദ്ധ പതിപ്പിക്കാം. തങ്ങളുടെ വിലയേറിയ നിർദേശത്തിന് നന്ദി അറിയിക്കുന്നു. (Vijith9946956701 (സംവാദം))

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

നമസ്കാരം Vijith9946956701, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Akhiljaxxn (സംവാദം) 14:06, 14 ഓഗസ്റ്റ് 2019 (UTC)[മറുപടി]

Akhiljaxxn നന്ദി അറിയിക്കുന്നു. വിക്കിപീഡിയയിൽ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ എന്റെ ഭാഗത്തു നിന്നും ഉറപ്പുനൽകുന്നു.

ലോകസഭാമണ്ഡലങ്ങളുടെ പട്ടിക[തിരുത്തുക]

ഞാൻ ചെയ്ത തിരുത്തലുകൾ മുൻപ്രാപനം ചെയ്ത് കണ്ടു. ഞാൻ ചെയ്ത മാറ്റങ്ങളുടെ രത്നചുരുക്കം ഇവയാണ്.

  • ഒന്നിച്ചുകിടന്ന ആന്ധ്രയെ വിഭജിച്ച് ആന്ധ്രയും തെലുങ്കാനയുമാക്കി
  • അക്ഷരമാലാക്രമത്തിലേക്ക് (മലയാളം) മാറ്റാൻ തുടങ്ങി.
  • ത്രിപുര പൊലെ ചില മണ്ഡലങ്ങളിൽ ഇപ്പൊഴത്തെ എം പി യെ കൂടി ചെർത്തു.
  • മലയാളത്തിൽ പേജ് ഉള്ള പല മണ്ഡലങ്ങൾക്കും ലിങ്ക് കൊടുത്തു. അവയെ പട്ടികയല്ലാത്തവയെ പട്ടികയാക്കി (ഉദാ: ഛത്തീസ്ഗഡ്) സംസ്ഥാനം ഇതെല്ലാം തെറ്റായെങ്കിൽ ക്ഷമിക്കുക നേർ വഴി കാണിച്ചതിനു നന്ദി --ദിനേശ് വെള്ളക്കാട്ട്:സംവാദം 17:47, 24 ഓഗസ്റ്റ് 2019 (UTC)[മറുപടി]


സം‌വാദം മാറ്റങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ദയവായി ക്ഷമിക്കുക; കൈപിഴവന്നുപോയതിൽ ഖേദിക്കുന്നു പ്രിയ സുഹൃത്തേ... (Vijith9946956701 (സംവാദം) 18:27, 24 ഓഗസ്റ്റ് 2019 (UTC))[മറുപടി]

Community Insights Survey[തിരുത്തുക]

RMaung (WMF) 15:55, 9 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey[തിരുത്തുക]

RMaung (WMF) 19:35, 20 സെപ്റ്റംബർ 2019 (UTC)[മറുപടി]

ഈ ലേഖനം വിത്തുപുരയിലേയ്ക്ക് തെരഞ്ഞെടുത്തതിനാൽ കഴിയുമെങ്കിൽ ലേഖനം പൂർത്തീകരിക്കാൻ ശ്രമിക്കുമല്ലോ.--Meenakshi nandhini (സംവാദം) 01:54, 24 സെപ്റ്റംബർ 2019 (UTC)[മറുപടി]

Meenakshi nandhini ലേഖനം പരമാവധി വിവരങ്ങൾ ചേർത്ത്‌ വിപുലീകരിച്ചിട്ടുണ്ട്. (Vijith9946956701 (സംവാദം) 11:34, 24 സെപ്റ്റംബർ 2019 (UTC))[മറുപടി]

നന്ദി. --Meenakshi nandhini (സംവാദം) 11:36, 24 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey[തിരുത്തുക]

RMaung (WMF) 17:30, 4 ഒക്ടോബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്[തിരുത്തുക]

ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഇതുപോലുള്ള ലേഖനങ്ങൾ എഴുതുന്നത് നല്ലതുതന്നെ എന്നാൽ ലേഖനങ്ങളിൽ കുറച്ചുകൂടി ഉള്ളടക്കം ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. ഒറ്റവരിലേഖനങ്ങൾ പരമാവധി ഒഴിവാക്കുക. ഇവിടെ എഡിറ്റർമാർ കുറവായതുകൊണ്ട് അവയിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ കൂടുതൽ കാലമെടുക്കും. ശ്രദ്ധിക്കുക --രൺജിത്ത് സിജി {Ranjithsiji} 12:26, 22 നവംബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]

എസ് സരോജം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

എസ് സരോജം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എസ് സരോജം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 Akhiljaxxn (സംവാദം) 18:45, 8 മേയ് 2020 (UTC)[മറുപടി]

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു[തിരുത്തുക]

പ്രിയപ്പെട്ട @Vijith9946956701:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:55, 1 ജൂൺ 2020 (UTC)[മറുപടി]

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ[തിരുത്തുക]

സുഹൃത്തെ Vijith9946956701,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[മറുപടി]